വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
വികസിത് ഭാരത് സങ്കല്‍പ്പ് യാത്രയ്ക്ക് മികച്ച പ്രതികരണം
ആദ്യദിനത്തില്‍ 250ലധികം ഗ്രാമപഞ്ചായത്തുകളിലായി 100,000-ത്തിലധികം പേരുടെ പങ്കാളിത്തം
ക്ഷേമ പദ്ധതികൾ 100% പൂർണതയിലെത്തിക്കാൻ ലക്ഷ്യമിടുന്നു, പ്രധാനമന്ത്രി ഉജ്ജ്വല യോജനയ്ക്കായി 21000 പേർ രജിസ്റ്റര്‍ ചെയ്തു
Posted On:
17 NOV 2023 4:00PM by PIB Thiruvananthpuram
വികസിത് ഭാരത് സങ്കല്‍പ്പ് യാത്രയ്ക്ക് ഗംഭീരമായ തുടക്കം. ആദ്യ ദിനത്തില്‍ രാജ്യത്തെ 259 ഗ്രാമപഞ്ചായത്തുകളില്‍ നിന്നുള്ള ഒരു ലക്ഷത്തിലധികം ആളുകളിലേക്ക് യാത്ര എത്തിച്ചേര്‍ന്നു.
2023 നവംബര്‍ 15-ന് ജാര്‍ഖണ്ഡിലെ ഖുന്തിയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയാണ് ക്യാമ്പയിൻ ഫ്‌ളാഗ് ഓഫ് ചെയ്തത്. രാജ്യത്തുടനീളം ഗണ്യമായ ഗോത്രവര്‍ഗ്ഗ ജനസംഖ്യയുള്ള വിവിധ പ്രദേശങ്ങളിലേക്ക് സഞ്ചരിക്കുന്ന പല വാനുകളുടെ യാത്രയ്ക്കാണ് സമാരംഭം കുറിച്ചത്.
രാജ്യത്തിന്റെ വികസനത്തിലേക്കുള്ള ദർശനത്തിലേക്കു നയിക്കുന്ന ശാക്തീകരണത്തിന്റെയും കൂട്ടായ ഇടപെടലിന്റെയും കഥകൾ ഒന്നിച്ചു ചേർക്കുന്ന സംഭവങ്ങളുടെയും നീക്കങ്ങളുടെയും മിശ്രണമായിരുന്നു വികസിത് ഭാരത് സങ്കല്‍പ്പ് യാത്രയുടെ ആദ്യ ദിനത്തില്‍ ഉണ്ടായത്.
വികസിത് ഭാരത് സങ്കല്‍പ്പ് യാത്രയുടെ ഐ.ഇ.സി വാനുകളിൾക്കു ചുറ്റും ജനങ്ങള്‍ തടിച്ചുകൂടുകയും അവിടെ സംഘടിപ്പിക്കപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ആവേശത്തോടെ പങ്കെടുക്കുകയും തത്സമയ സേവനങ്ങള്‍ പ്രയോജനപ്പെടുത്തുകയും ചെയ്തു. യാത്രയുടെ ഭാഗമായി സംഘടിപ്പിച്ച ആരോഗ്യ ക്യാമ്പില്‍ ആദ്യ ദിവസം 16,000-ലധികം ആളുകള്‍ പങ്കെടുക്കുത്തു. 6,000-ലധികം ആളുകളില്‍ ടി.ബി പരിശോധനയും 4500-ലധികം ആളുകളില്‍ അരിവാള്‍ രോഗപരിശോധനയും നടത്തുകയും ചെയ്തു.
കേന്ദ്ര ഗവണ്‍മെന്റിന്റെ ക്ഷേമ പദ്ധതികളേയും നയങ്ങളേയും കുറിച്ച് അവബോധം സൃഷ്ടിക്കുകയും ഗവണ്‍മെന്റിന്റെ ഫ്ലാഗ്ഷിപ്പ് പദ്ധതികൾ 100% പൂർണതയിലെത്തിക്കുകയും ചെയ്യുക എന്നതാണ് യാത്രയുടെ ലക്ഷ്യം. ഈ ലക്ഷ്യത്തിന് അനുസൃതമായി, യാത്രയുടെ ആദ്യ ദിവസം തന്നെ 21000-ത്തിലധികം ആളുകള്‍ പ്രധാനമന്ത്രി ഉജ്ജ്വല യോജനയ്ക്കായി രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.
ഈ ഉദ്യമത്തിലെ പൗരന്മാരുടെ അന്യോനമായ പങ്കും ഉത്തരവാദിത്തവും വികസിപ്പിക്കാനും അംഗീകരിക്കാനുമുള്ള ഇന്ത്യയുടെ ദൃഢനിശ്ചയത്തിന്റെ സാക്ഷ്യമാണ് യാത്ര. 1200-ലധികം മൈ ഭാരത് വോളന്റിയര്‍മാരോടൊപ്പം 80,000-ലധികം ആളുകളും പരിവര്‍ത്തനാത്മകമായ ''സങ്കല്‍പ്പ് പ്രതിജ്ഞ''യോട് കൂറു പുലര്‍ത്തുന്നതായി പ്രഖ്യാപിച്ചു. 3,448 സ്ത്രീകള്‍, 1,475 വിദ്യാര്‍ത്ഥികള്‍, 495 പ്രാദേശിക കലാകാരന്മാര്‍, 298 കായികതാരങ്ങള്‍ എന്നിങ്ങനെ ശ്രദ്ധേയരായ വ്യക്തിത്വളുടെ സാന്നിദ്ധ്യവും ആദ്യ ദിവസം യാത്രയിലുണ്ടായിരുന്നു.
ഡ്രോണ്‍ പ്രദര്‍ശനം വന്‍ വിജയം
കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പാദനവും ഉല്‍പ്പാദനക്ഷമതയും വര്‍ദ്ധിപ്പിക്കാന്‍ കഴിയുന്ന കാര്‍ഷിക മേഖലയിലെ വികസനവും വികസിത് ഭാരത് സങ്കല്‍പ് യാത്രയിൽ പ്രദര്‍ശിപ്പിക്കും. ഒന്നാം ദിവസം 120-ലധികം ഡ്രോണ്‍ പ്രദര്‍ശനങ്ങളും സോയില്‍ ഹെല്‍ത്ത് കാര്‍ഡ് വിശദീകരണവും സംഘടിപ്പിച്ചു. പ്രകൃതി കൃഷി ചെയ്യുന്ന കര്‍ഷകരുമായി ആശയവിനിമയവും നടത്തി.
ഗവണ്‍മെന്റിന്റെ ഫ്ലാഗ്ഷിപ്പ് പദ്ധതികളില്‍ 100% പരിപൂര്‍ണ്ണത കൈവരിച്ച നാഴികക്കല്ലുകളും വികസിത് ഭാരത് സങ്കല്‍പ്പ് യാത്ര ഉയര്‍ത്തിക്കാട്ടുന്നുണ്ട്. ഒന്നാം ദിവസ പര്യടനത്തില്‍ ഉള്‍പ്പെട്ട 259 ഗ്രാമപഞ്ചായത്തുകളില്‍ 83 എണ്ണം ആയുഷ്മാന്‍ കാര്‍ഡുകളിൽ 100% പരിപൂര്‍ണ്ണത, 89 എണ്ണം ജെ.ജെ.എം കാര്‍ഡുകളിൽ 100% പരിപൂര്‍ണ്ണത, 97 എണ്ണം 100% ജന്‍ധന്‍ പരിപൂര്‍ണ്ണത 124 എണ്ണം വെളിയിട വിസര്‍ജ്ജന മുക്ത പദവി എന്നിങ്ങനെ നേടിയിട്ടുണ്ട്.
വ്യക്തിഗത വിജയഗാഥകളും യാത്രയില്‍ ഇഴചേര്‍ത്തിട്ടുണ്ട്. ആദ്യ ദിവസം, 200-ലധികം ഗുണഭോക്താക്കള്‍ ഗവണ്‍മെന്റിന്റെ ഫ്ലാഗ്ഷിപ്പ് പദ്ധതികള്‍ തങ്ങളുടെ ജീവിതത്തില്‍ കൊണ്ടുവന്ന പരിവര്‍ത്തനത്തിന്റെ സാക്ഷ്യമായി ''മേരി കഹാനി മേരി സുബാനി'' അവതരിപ്പിച്ചു.
ഇന്ത്യാ ഗവണ്‍മെന്റിന്റെ എക്കാലത്തെയും വലിയ ജനസമ്പര്‍ക്ക സംരംഭമാണ് വികസിത് ഭാരത് സങ്കല്‍പ്പ് യാത്ര. ഗവണ്‍മെന്റ് അതിന്റെ പദ്ധതികളുടെ പ്രയോജനങ്ങള്‍ എല്ലാ പൗരന്മാരിലും എത്തുന്നുവെന്നും അങ്ങനെ 100ശതമാനം പരിപൂര്‍ണ്ണത കൈവരിക്കുന്നുവെന്നും ഉറപ്പാക്കാനുള്ള നിരന്തര പരിശ്രമമാണ്, എല്ലാവരെയും ഉള്‍ച്ചേര്‍ക്കുന്ന വികസനം എന്ന കാഴ്ചപ്പാടില്‍ ആസൂത്രണം ചെയ്യപ്പെടുന്ന ഈ യാത്ര. രാജ്യത്തിന്റെ വികസനത്തില്‍ സജീവ പങ്കാളികളാകാന്‍ പൗരന്മാരെ ശാക്തീകരിക്കുന്നതിലൂടെയും വിവരങ്ങളുടെ പ്രചാരണത്തിലൂടെ ജനങ്ങളിലേക്ക് എത്തപ്പെട്ട് ഈ ലക്ഷ്യം കൈവരിക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണ് യാത്ര അടയാളപ്പെടുത്തുന്നത്.
NS
(Release ID: 1977667)
Visitor Counter : 183
Read this release in:
Khasi
,
English
,
Urdu
,
Marathi
,
Hindi
,
Nepali
,
Assamese
,
Manipuri
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada