പ്രധാനമന്ത്രിയുടെ ഓഫീസ്‌

2023ലെ ഐസിസി ക്രിക്കറ്റ് ലോകകപ്പിന്റെ ഫൈനലിലേക്ക് മുന്നേറിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

Posted On: 15 NOV 2023 10:49PM by PIB Thiruvananthpuram

2023 ഐസിസി ക്രിക്കറ്റ് ലോകകപ്പിന്റെ സെമിഫൈനലിൽ ന്യൂസിലൻഡിനെതിരെ നേടിയ  മികച്ച വിജയത്തിന് ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. ഫൈനലിന് ശ്രീ മോദി ആശംസകൾ അറിയിച്ചു.

എക്സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

ടീം ഇന്ത്യക്ക് അഭിനന്ദനങ്ങൾ!

ഇന്ത്യ മികച്ച പ്രകടനം പുറത്തെടുക്കുകയും ശ്രദ്ധേയമായ ശൈലിയിൽ ഫൈനലിൽ പ്രവേശിക്കുകയും ചെയ്തു.

മികച്ച ബാറ്റിംഗും മികച്ച ബൗളിംഗുമാണ് ഇന്ത്യയുടെ ഈ ഗംഭീര വിജയത്തിന് കാരണമായത്.

ഫൈനലിന് ആശംസകൾ!

Congratulations to Team India!

India puts up a superlative performance and enters the Finals in remarkable style.

Fantastic batting and good bowling sealed the match for our team.

Best wishes for the Finals!

— Narendra Modi (@narendramodi) November 15, 2023

 

മുഹമ്മദ് ഷമിയുടെ മികച്ച പ്രകടനത്തെയും പ്രധാനമന്ത്രി പ്രശംസിച്ചു.

എക്സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

മികച്ച വ്യക്തിഗത പ്രകടനങ്ങൾ കാരണം ഇന്നത്തെ സെമിഫൈനൽ കുറേകൂടി പ്രത്യേക നിറഞ്ഞ ഒന്നായിരുന്നു.

ഈ ഗെയിമിലും ലോകകപ്പിലും മുഹമ്മദ് ഷമി നടത്തിയ ബൗളിംഗ് വരും തലമുറകളായി ക്രിക്കറ്റ് പ്രേമികൾ നെഞ്ചേറ്റും.

അഭിനന്ദങ്ങൾ ഷമി!

 

Today’s Semi Final has been even more special thanks to stellar individual performances too.

The bowling by @MdShami11 in this game and also through the World Cup will be cherished by cricket lovers for generations to come.

Well played Shami!

— Narendra Modi (@narendramodi) November 15, 2023

 

***

--NK--



(Release ID: 1977265) Visitor Counter : 85