പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഗോട്ടിലോ ഗാനത്തിലൂടെ പ്രശസ്തനായ ഗായകൻ ആദിത്യ ഗാധ്വിയുടെ സംഗീതത്തെ പ്രധാനമന്ത്രി പ്രശംസിച്ചു


ഖലസി എന്ന ഗാനത്തിലൂടെയും ശ്രദ്ധയാകർഷിച്ചിട്ടുള്ള ആദിത്യ ഗാധ്വിയുമായി നടത്തിയ പ്രത്യേക കൂടിക്കാഴ്ചയെയും അദ്ദേഹം അനുസ്മരിച്ചു

प्रविष्टि तिथि: 03 NOV 2023 9:30PM by PIB Thiruvananthpuram

ഗോട്ടിലോ ഗാനത്തിലൂടെ പ്രശസ്തനായ ആദിത്യ ഗാധ്വിയുടെ സംഗീതത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു. ഗാധ്വിയുമായി നടത്തിയ പ്രത്യേക കൂടിക്കാഴ്ചയെയും അദ്ദേഹം അനുസ്മരിച്ചു.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ അദ്ദേഹവുമായി നടത്തിയ പ്രത്യേക കൂടിക്കാഴ്ചയെക്കുറിച്ച് ആദിത്യ ഗാധ്വി സംസാരിക്കുന്ന ഒരു വീഡിയോ മോദി സ്‌റ്റോറി എന്ന എക്‌സ് ഹാൻഡിൽ പങ്കുവച്ചിരുന്നു. മോദിയുടെ നേതൃപാടവത്തെ ആദിത്യ ഗാധ്വി വീഡിയോയിൽ പ്രശംസിച്ചിരുന്നു.

മോദി സ്‌റ്റോറിയുടെ പോസ്റ്റിനോട് പ്രതികരിച്ചുകൊണ്ട് പ്രധാനമന്ത്രി എക്‌സിൽ പോസ്റ്റ് ചെയ്തു:

'ഖലസി എന്ന ഗാനം ഹിറ്റ് ചാർട്ടുകളിൽ ഒന്നാം സ്ഥാനത്താണ്. ആദിത്യ ഗാധ്വി അദ്ദേഹത്തിന്റെ സംഗീതം കൊണ്ട് ഹൃദയങ്ങൾ കീഴടക്കുന്നു. ഒരു പ്രത്യേക കൂടിക്കാഴ്ചയുടെ ഓർമകളാണ് ഈ വീഡിയോ തിരികെക്കൊണ്ടുവരുന്നത്.'



****

--SK--

(रिलीज़ आईडी: 1974646) आगंतुक पटल : 119
इस विज्ञप्ति को इन भाषाओं में पढ़ें: Bengali , English , Urdu , Marathi , हिन्दी , Manipuri , Assamese , Punjabi , Gujarati , Odia , Tamil , Telugu , Kannada