പ്രധാനമന്ത്രിയുടെ ഓഫീസ്
അണ്ടർ 23 ലോക ഗുസ്തി ചാമ്പ്യൻഷിപ്പിലെ ഇന്ത്യയുടെ എക്കാലത്തെയും മികച്ച പ്രകടനത്തെ പ്രധാനമന്ത്രി പ്രശംസിച്ചു
Posted On:
02 NOV 2023 9:29PM by PIB Thiruvananthpuram
അടുത്തിടെ നടന്ന അണ്ടർ 23 ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ എക്കാലത്തെയും മികച്ച പ്രകടനം കാഴ്ചവച്ച ഇന്ത്യൻ ടീമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
എക്സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:
'ഇന്ത്യയുടെ ഗുസ്തി വൈഭവത്തിന് അടുത്തിടെ നടന്ന അണ്ടർ 23 ലോക ഗുസ്തി ചാമ്പ്യൻഷിപ്പിലെ എക്കാലത്തെയും മികച്ച പ്രകടനത്തോടെ തിളക്കമേറുകയാണ്. ഏറെ മികച്ച 9 മെഡലുകൾ നമ്മൾ ഉറപ്പിച്ചു, അതിൽ 6 എണ്ണം നേടിയിരിക്കുന്നത് നമ്മുടെ നാരി ശക്തിയാണ്. വളർന്നുവരുന്ന നമ്മുടെ ഗുസ്തിതാരങ്ങളുടെ ലോക ചാമ്പ്യൻഷിപ്പിലെ ശ്രദ്ധേയമായ പ്രകടനം അവരുടെ അക്ഷീണമായ സ്ഥിരോത്സാഹത്തിന്റെ സാക്ഷ്യപ്പെടുത്തലാണ്. അവർക്ക് അഭിനന്ദനങ്ങൾ. ഒപ്പം അവരുടെ വരാനിരിക്കുന്ന ഉദ്യമങ്ങൾക്ക് എല്ലാവിധ ആശംസകളും.'
*****
SK
(Release ID: 1974318)
Visitor Counter : 107
Read this release in:
Kannada
,
Marathi
,
Tamil
,
Assamese
,
English
,
Urdu
,
Hindi
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Gujarati
,
Odia
,
Telugu