പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഏഷ്യന്‍ പാരാ ഗെയിംസിലെ ചെസില്‍ വെങ്കലം നേടിയ ഹിമാന്‍ഷി രതി, സംസ്‌കൃതി മോര്‍, വൃതി ജെയിന്‍ എന്നിവരെ പ്രധാനമന്ത്രി അഭിനന്ദിച്ചു

പോസ്റ്റഡ് ഓണ്‍: 28 OCT 2023 8:45PM by PIB Thiruvananthpuram

ഹാങ്ഷൗ ഏഷ്യന്‍ പാരാ ഗെയിംസില്‍ ഇന്ന് നടന്ന വനിതാ ചെസ് ബി1 വിഭാഗം ടീം ഇനത്തില്‍ വെങ്കല മെഡല്‍ നേടിയ ഹിമാന്‍ഷി രതി, സംസ്‌കൃതി മോര്‍, വൃതി ജെയിന്‍ എന്നിവരെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.


''ഏഷ്യന്‍ പാരാ ഗെയിംസില്‍ വനിതാ ചെസ്സ് ബി1 വിഭാഗം ടീം ഇനത്തില്‍ വെങ്കല മെഡല്‍ നേടിയതിന് ഹിമാന്‍ഷി രതി, സംസ്‌കൃതി മോര്‍, വൃതി ജെയിന്‍ എന്നിവര്‍ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. അവരുടെ വൈദഗ്ധ്യവും നിശ്ചയദാര്‍ഢ്യവും അചഞ്ചലമായ ഉത്സാഹവും രാജ്യത്തിനെ അഭിമാനിതമാക്കി'' പ്രധാനമന്ത്രി എക്‌സില്‍ പോസ്റ്റ് ചെയ്തു

****

NS

( റിലീസ് ഐ.ഡി: 1972810) സന്ദര്‍ശക കൗണ്ടര്‍ : 112