പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഏഷ്യന്‍ പാരാ ഗെയിംസിലെ ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സില്‍ സ്വര്‍ണം നേടിയ സുഹാസ് എല്‍ യതിരാജിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

Posted On: 27 OCT 2023 7:41PM by PIB Thiruvananthpuram

ഹാങ്ഷൗ ഏഷ്യന്‍ പാരാ ഗെയിംസില്‍ ഇന്ന് നടന്ന ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സ് എസ്.എല്‍-4 ഇനത്തില്‍ സ്വര്‍ണമെഡല്‍ നേടിയ സുഹാസ് എല്‍ യതിരാജിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

''ഏഷ്യന്‍ പാരാ ഗെയിംസിലെ ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സ് എസ്.എല്‍-4 ഇനത്തിൽ സ്വര്‍ണം നേടിയ സുഹാസ് എല്‍ യതിരാജിന് അഭിനന്ദനങ്ങള്‍! സമാനതകളില്ലാത്ത അര്‍പ്പണബോധവും വൈദഗ്ധ്യവുമാണ് അദ്ദേഹം പ്രകടിപ്പിച്ചത്. ഈ നേട്ടത്തില്‍ അദ്ദേഹത്തിന്റെ അശ്രാന്തമായ ഉള്‍പ്രേരണയും അഭിനിവേശവും മനോഹരമായി പ്രതിഫലിക്കുന്നു'' പ്രധാനമന്ത്രി എക്‌സില്‍ പോസ്റ്റ് ചെയ്തു

****

SK

(Release ID: 1972555) Visitor Counter : 66