പോസ്റ്റഡ് ഓണ്‍:
26 OCT 2023 11:24AM by PIB Thiruvananthpuram
ചൈനയിലെ ഹാങ്ഷൗവില്‍ നടക്കുന്ന ഏഷ്യന്‍ പാരാ ഗെയിംസ് 2022-ല്‍ പുരുഷന്മാരുടെ 100 മീറ്റര്‍-ടി35 ഇനത്തില്‍ വെങ്കല മെഡല്‍ നേടിയ നാരായണ്‍ താക്കൂറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
''ഏഷ്യന്‍ പാരാ ഗെയിംസില്‍ തന്റെ രണ്ടാം മെഡല്‍ നേടിയതിന് നാരായണ്‍ താക്കൂറിന് അഭിനന്ദനങ്ങള്‍.
പുരുഷന്മാരുടെ 100 മീറ്റര്‍-ടി 35 ഇനത്തിലെ ഈ വെങ്കലമെഡല്‍ അദ്ദേഹത്തിന്റെ അത്ഭുതകരമായ കഴിവിന്റെയും മികവിനുള്ള അചഞ്ചലമായ പ്രതിബദ്ധതയുടെയും തെളിവാണ്'' പ്രധാനമന്ത്രി എക്സില്‍ പോസ്റ്റ് ചെയ്തു:
NS