പോസ്റ്റഡ് ഓണ്‍:
25 OCT 2023 1:26PM by PIB Thiruvananthpuram
ചൈനയിലെ ഹാങ്ഷൗവില്‍ നടന്ന 2022 ഏഷ്യന്‍ പാരാ ഗെയിംസില്‍ പുരുഷന്മാരുടെ ജാവലിന്‍ എഫ്64 ഇനത്തില്‍ വെങ്കല മെഡല്‍ നേടിയ പുഷ്പേന്ദ്ര സിംഗിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
എക്സില്‍ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:
'ഏഷ്യന്‍ പാരാ ഗെയിംസില്‍ പുരുഷന്മാരുടെ ജാവലിന്‍ എഫ്64 ഇനത്തില്‍ വെങ്കല മെഡല്‍ നേടിയ പുഷ്പേന്ദ്ര സിംഗിന് അഭിനന്ദനങ്ങള്‍. അദ്ദേഹത്തിന്റെ അസാധാരണ പ്രകടനവും ശ്രദ്ധയും വിജയിക്കാനുള്ള ഇച്ഛാശക്തിയും നമ്മുടെ രാജ്യത്തിന് മഹത്തായ ബഹുമതി നേടിക്കൊടുത്തു.'
NS