പ്രധാനമന്ത്രിയുടെ ഓഫീസ്
'ദി സിന്ധ്യ സ്‌കൂളി'ന്റെ 125-ാം സ്ഥാപക ദിനാഘോഷ പരിപാടിയില്‍ പ്രധാനമന്ത്രി പങ്കെടുക്കും
प्रविष्टि तिथि:
20 OCT 2023 7:12PM by PIB Thiruvananthpuram
ന്യൂഡല്‍ഹി; 2023 ഒക്‌ടോബര്‍ 20
ഗ്വാളിയോറില്‍ 'ദി സിന്ധ്യ സ്‌കൂളി'ന്റെ 125-ാമത് സ്ഥാപക ദിനത്തെ അടയാളപ്പെടുത്തുന്ന ആഘോഷ പരിപാടിയില്‍ 2023 ഒക്‌ടോബര്‍ 21 ന് വൈകുന്നേരം 5 മണിക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുക്കും.
സ്‌കൂളിലെ വിവിധോദ്ദേശ കായിക സമുച്ചയത്തിന് പരിപാടിയില്‍ പ്രധാനമന്ത്രി തറക്കല്ലിടുകയും വിശിഷ്ട പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ക്കും ഉന്നതവിജയികള്‍ക്കും സ്‌കൂളിന്റെ വാര്‍ഷിക പുരസ്‌ക്കാരങ്ങള്‍ സമ്മാനിക്കുകയും ചെയ്യും. തുടര്‍ന്ന് അദ്ദേഹം സമ്മേളനത്തെ അഭിസംബോധന ചെയ്യുകയും ചെയ്യും.
ചരിത്രപ്രസിദ്ധമായ ഗ്വാളിയോര്‍ കോട്ടയുടെ മുകളിലാണ് 1897-ല്‍ സ്ഥാപിതമായ സിന്ധ്യ സ്‌കൂള്‍ സ്ഥിതി ചെയ്യുന്നത്.
--NS--
(रिलीज़ आईडी: 1969576)
आगंतुक पटल : 120
इस विज्ञप्ति को इन भाषाओं में पढ़ें:
Kannada
,
Marathi
,
Assamese
,
Telugu
,
English
,
Urdu
,
हिन्दी
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil