പ്രധാനമന്ത്രിയുടെ ഓഫീസ്
ലോസ് ഏഞ്ചല്‍സില്‍ 2028ല്‍ നടക്കുന്ന ഒളിമ്പിക്‌സില്‍ ക്രിക്കറ്റ് ഉള്‍പ്പെടുത്തിയതിനെ പ്രധാനമന്ത്രി സ്വാഗതം ചെയ്തു
Posted On:
16 OCT 2023 8:03PM by PIB Thiruvananthpuram
ലോസ് ആഞ്ചസില്‍ 2028 ല്‍ നടക്കുന്ന ഒളിമ്പിക് ഗെയിംസില്‍ ബേസ്‌ബോള്‍-സോഫ്റ്റ്‌ബോള്‍, ക്രിക്കറ്റ്, ഫ്‌ളാഗ് ഫുട്ട്‌ബോള്‍, ലാക്രോസ്, സ്‌ക്വാഷ് എന്നിവ ഉള്‍പ്പെടുത്തിയതിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സ്വാഗതം ചെയ്തു. ക്രിക്കറ്റ് ഉള്‍പ്പെടുത്തുന്നത് ഈ കായിക വിനോദത്തിന്റെ അത്ഭുതകരമായ ആഗോള ജനപ്രീതിയെ കാണിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
''ബേസ്‌ബോള്‍-സോഫ്റ്റ്‌ബോള്‍, ക്രിക്കറ്റ്, ഫ്‌ളാഗ് ഫുട്ട്‌ബോള്‍, ലാക്രോസ്, സ്‌ക്വാഷ് എന്നിവ 2028ലെ ലോസ് ഏഞ്ചല്‍സ് ഒളിമ്പിക്‌സില്‍ അവതരിപ്പിക്കപ്പെടുന്നതില്‍ തീര്‍ത്തും സന്തോഷമുണ്ട്. കായിക താരങ്ങള്‍ക്ക് ഇതൊരു മഹത്തായ വാര്‍ത്തയാണ്. ക്രിക്കറ്റിനെ സ്‌നേഹിക്കുന്ന ഒരു രാഷ്ട്രമെന്ന നിലയില്‍, ക്രിക്കറ്റിനെ ഉള്‍പ്പെടുത്തിയതിനെ ഞങ്ങള്‍ പ്രത്യേകം സ്വാഗതം ചെയ്യുന്നു, ഇത് അത്ഭുതകരമായ ഈ കായിക വിനോദത്തിന്റെ വര്‍ദ്ധിച്ചുവരുന്ന ആഗോള ജനപ്രീതി പ്രതിഫലിപ്പിക്കുന്നു'' പ്രധാനമന്ത്രി എക്‌സില്‍ പോസ്റ്റ് ചെയ്തു.
NS
(Release ID: 1968254)
Visitor Counter : 118
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada