പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ആഗോളതലത്തില്‍ പ്രതീക്ഷയുണര്‍ത്തുന്ന ഇടമാണ് ഇന്ത്യ, വളര്‍ച്ചയുടെയും നൂതനാശയങ്ങളുടെയും ശക്തികേന്ദ്രവും: പ്രധാനമന്ത്രി

प्रविष्टि तिथि: 11 OCT 2023 8:09AM by PIB Thiruvananthpuram

ഐഎംഎഫിന്റെ വളര്‍ച്ചാ പ്രവചനത്തെക്കുറിച്ച് പരാമര്‍ശിക്കവേ ഇന്ത്യ ആഗോളതലത്തില്‍ പ്രതീക്ഷയുണര്‍ത്തുന്ന ഇടമാണെന്നും വളര്‍ച്ചയുടെയും നൂതനാശയങ്ങളുടെയും ശക്തികേന്ദ്രമാണെന്നും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. നമ്മുടെ ജനങ്ങളുടെ ശക്തിയും നൈപുണ്യവുമാണ് ഇതിന് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

സമൃദ്ധമായ ഇന്ത്യയിലേക്കുള്ള നമ്മുടെ യാത്രയെ ശക്തിപ്പെടുത്തുന്നത് തുടരുമെന്നും, നമ്മുടെ പരിഷ്‌കാര പാത കൂടുതല്‍ അഭിവൃദ്ധിപ്പെടുത്തുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

ഐഎംഎഫിന്റെ എക്‌സ് ത്രെഡുകളോട് പ്രതികരിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞതിങ്ങനെ: 

''നമ്മുടെ ജനങ്ങളുടെ ശക്തിയും നൈപുണ്യവും കൊണ്ട് ഊര്‍ജസ്വലമായ ഇന്ത്യ ആഗോളതലത്തില്‍ പ്രതീക്ഷയുണര്‍ത്തുന്ന ഇടമാണ്, വളര്‍ച്ചയുടെയും നൂതനാശയങ്ങളുടെയും ശക്തികേന്ദ്രമാണ്. സമൃദ്ധമായ ഇന്ത്യയിലേക്കുള്ള നമ്മുടെ യാത്രയെ ശക്തിപ്പെടുത്തുന്നത് തുടരും, നമ്മുടെ പരിഷ്‌കാരങ്ങളുടെ പാത കൂടുതല്‍ അഭിവൃദ്ധിപ്പെടുത്തും'.

 

 

***

--NS--

(रिलीज़ आईडी: 1966495) आगंतुक पटल : 172
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Bengali-TR , Assamese , Manipuri , Bengali , Punjabi , Gujarati , Odia , Tamil , Telugu , Kannada