പ്രധാനമന്ത്രിയുടെ ഓഫീസ്
തന്റെ സ്വാതന്ത്ര്യദിന പ്രസംഗത്തിലെ പ്രഖ്യാപനങ്ങളെ അടിസ്ഥാനമാക്കിയുള്ള പദ്ധതികളുടെ പുരോഗതി പ്രധാനമന്ത്രി അവലോകനം ചെയ്തു
സ്ത്രീകള്‍ക്ക് പ്രത്യേക ശ്രദ്ധ: 2 കോടി ലക്ഷാധിപതി ദിദികളെ സൃഷ്ടിക്കുന്നതു മുതല്‍ ഡ്രോണുകള്‍ ഉപയോഗിച്ച് 15,000 വനിതാ സ്വയം സഹായ സംഘങ്ങളെ ശാക്തീകരിക്കുന്നത് വരെയുള്ള പദ്ധതികള്‍ ചര്‍ച്ച ചെയ്തു
ജന്‍ ഔഷധി സ്‌റ്റോറുകളുടെ പരിധി 10,000ല്‍ നിന്ന് 25,000 ആയി വര്‍ദ്ധിപ്പിക്കുന്നതിനുള്ള പദ്ധതിയും പ്രവര്‍ത്തിപഥത്തിലുണ്ട്
Posted On:
10 OCT 2023 7:50PM by PIB Thiruvananthpuram
തന്റെ സ്വാതന്ത്ര്യദിന പ്രസംഗത്തെ അടിസ്ഥാനമാക്കി നടപ്പാക്കുന്ന പദ്ധതികളുടെ പുരോഗതി ചര്‍ച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ആദ്ധ്യക്ഷതയില്‍ ഒരു ഉന്നതതല അവലോകന യോഗം ചേര്‍ന്നു.
സ്വയം സഹായ സംഘങ്ങളിലോ അംഗന്‍വാടികളിലോ ജോലിയിലേര്‍പ്പെട്ടിരിക്കുന്ന രണ്ടുകോടി വനിതകളെ 2 കോടി ലക്ഷാധിപതികളാക്കുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചു. ഈ ലക്ഷ്യം കൈവരിക്കുന്നതിന് ആസൂത്രണം ചെയ്തിട്ടുള്ള വിവിധ ഉപജീവന ഇടപെടലുകളുടെ അവലോകനവും അദ്ദേഹം നടത്തി.
15,000 വനിതാ സ്വയം സഹായ സംഘങ്ങളെ കൃഷിക്കും അനുബന്ധ ആവശ്യങ്ങള്‍ക്കുമായി ഡ്രോണുകളോടെ സജ്ജീകരിക്കുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി തന്റെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പറഞ്ഞിരുന്നു. വനിതാ സ്വയം സഹായ സംഘങ്ങളുടെ പരിശീലനം മുതല്‍ പ്രവര്‍ത്തനം നിരീക്ഷിക്കുന്നത് വരെയുള്ള പദ്ധതികളുമായി ബന്ധപ്പെട്ട ഒരു പൊതുഅവലോകനവും പ്രധാനമന്ത്രിക്ക് നല്‍കി.
താങ്ങാനാവുന്ന മരുന്നുകളുടെ ലഭ്യത വര്‍ധിപ്പിക്കുന്നതിനായി ഇന്ത്യയില്‍ ജന്‍ ഔഷധി സ്‌റ്റോറുകളുടെ എണ്ണം 10,000ല്‍ നിന്ന് 25,000 ആക്കി ഉയര്‍ത്തുന്നതിനെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. ഈ വിപുലീകരണത്തിനുള്ള നടപ്പാക്കല്‍ തന്ത്രവും പ്രധാനമന്ത്രി അവലോകനം ചെയ്തു.
NS
(Release ID: 1966443)
Visitor Counter : 122
Read this release in:
Khasi
,
English
,
Urdu
,
Hindi
,
Marathi
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada
,
Malayalam