പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഏഷ്യൻ ഗെയിംസിൽ കോമ്പൗണ്ട് ഇനത്തിൽ സ്വർണമെഡൽ നേടിയ പുരുഷ അമ്പെയ്ത്ത് ടീമിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം

Posted On: 05 OCT 2023 9:08PM by PIB Thiruvananthpuram

ഏഷ്യൻ ഗെയിംസിൽ കോമ്പൗണ്ട് ഇനത്തിൽ സ്വർണമെഡൽ നേടിയ അഭിഷേക് വെർമ, ഓജസ് പ്രവീൺ ഡിയോട്ടാലെ, പ്രതമേഷ് ജാവ്കർ എന്നിവരടങ്ങിയ പുരുഷന്മാരുടെ അമ്പെയ്ത്ത് ടീമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി  അഭിനന്ദിച്ചു.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

"ആദ്യന്തം ഇന്ത്യൻ അമ്പെയ്ത്തുകാർ ! കോമ്പൗണ്ട് ഇനത്തിൽ സ്വർണ്ണ മെഡൽ നേടിയ നമ്മുടെ പുരുഷ അമ്പെയ്ത്ത് ടീമിൽ അഭിമാനിക്കുന്നു

അഭിഷേക് വെർമ, ഓജസ് പ്രവീൺ ഡിയോട്ടാലെ, പ്രതമേഷ് ജാവ്കർ ഇവരുടേത് ഒരു മികച്ച പ്രകടനമായിരുന്നു. തീർച്ചയായും അത്ഭുതകരമാണ്! അവരുടെ ഭാവി പ്രവർത്തനങ്ങൾക്ക് ആശംസകൾ."

 

 

***

--NS--



(Release ID: 1964866) Visitor Counter : 72