പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഏഷ്യൻ ഗെയിംസിൽ വെള്ളി മെഡൽ നേടിയ ഇന്ത്യൻ വനിതാ 4x400 റിലേ ടീമിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

Posted On: 04 OCT 2023 7:24PM by PIB Thiruvananthpuram

ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ വനിതകളുടെ 4x400 റിലേ ടീം വെള്ളി മെഡൽ നേടിയതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിമാനം പ്രകടിപ്പിച്ചു. ഈ ശ്രദ്ധേയമായ പ്രകടനത്തിന് വിത്യ രാംരാജ്, ഐശ്വര്യ കൈലാഷ് മിശ്ര, പ്രാചി, ശുഭ വെങ്കിടേശൻ എന്നിവരെ ശ്രീ മോദി അഭിനന്ദിച്ചു.

ഒരു എക്‌സ് പോസ്റ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

“ഏഷ്യൻ ഗെയിംസിൽ വെള്ളി മെഡൽ നേടിയ ഇന്ത്യൻ വനിതാ 4x400 റിലേ ടീമിനെ ഓർത്ത് അഭിമാനിക്കുന്നു.

ഈ ശ്രദ്ധേയമായ പ്രകടനത്തിന് വിത്യ രാംരാജ്, ഐശ്വര്യ കൈലാഷ് മിശ്ര, പ്രാചി, ശുഭ വെങ്കിടേശൻ എന്നിവർക്ക് അഭിനന്ദനങ്ങൾ. അവരുടെ ധീരതയും നിശ്ചയദാർഢ്യവും കൂട്ടായ പ്രവർത്തനവും രാജ്യത്തിന് ഈ സന്തോഷം കൊണ്ടുവന്നു!


NS

(Release ID: 1964437) Visitor Counter : 83