മന്ത്രിസഭ
azadi ka amrit mahotsav

1956-ലെ അന്തർ സംസ്ഥാന നദീജല തർക്ക (ISRWD) നിയമപ്രകാരം കൃഷ്ണ ജല തർക്ക ട്രിബ്യൂണൽ-II-ന്റെ പരിശോധനാ വിഷയങ്ങൾക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി; നടപടി തെലങ്കാനയുടെ അഭ്യർഥന മാനിച്ച്

Posted On: 04 OCT 2023 4:08PM by PIB Thiruvananthpuram

ഐഎസ്ആർഡബ്ല്യുഡി നിയമത്തിലെ വകുപ്പ് 5(1) പ്രകാരം നിലവിലുള്ള കൃഷ്ണ ജല തർക്ക ട്രിബ്യൂണൽ-IIന് (KWDT-II) തെലങ്കാന-ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾക്കു തീർപ്പുകൽപ്പിക്കുന്നതിനായി കൂടുതൽ പരിശോധന വിഷയങ്ങൾ (ToR) നൽകാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകി. 1956ലെ അന്തർസംസ്ഥാന നദീജല തർക്ക (ISRWD) നിയമത്തിലെ വകുപ്പ് (3) പ്രകാരമുള്ള പരാതിയിൽ തെലങ്കാന ഗവണ്മെന്റ് ഉന്നയിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചു നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇത്.

കൃഷ്ണ നദീജലത്തിന്റെ ഉപയോഗം, വിതരണം അല്ലെങ്കിൽ നിയന്ത്രണം എന്നിവ സംബന്ധിച്ച് ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള തർക്കം പരിഹരിക്കുന്നത് തെലങ്കാനയിലും ആന്ധ്രാപ്രദേശിലും വളർച്ചയുടെ പുതിയ വഴികൾ തുറക്കുകയും ഈ രണ്ട് സംസ്ഥാനങ്ങളിലെയും ജനങ്ങൾക്ക് പ്രയോജനകരമാവുകയും ചെയ്യും. ഇതു രാജ്യം കൂടുതൽ കരുത്തോകെ കെട്ടിപ്പടുക്കാൻ സഹായകമാകും.

1956ലെ ഐഎസ്ആർഡബ്ല്യുഡി നിയമത്തിലെ 3-ാം വകുപ്പു പ്രകാരം കക്ഷികളായ സംസ്ഥാനങ്ങളുടെ അഭ്യർഥന മാനിച്ച് 02.04.2004ന് കേന്ദ്ര ഗവണ്മെന്റ് കൃഷ്ണ ജല തർക്ക ട്രിബ്യൂണൽ-IIനു രൂപംനൽകി. തുടർന്ന്, 02.06.2014ന്, തെലങ്കാന ഇന്ത്യൻ യൂണിയനിലെ സംസ്ഥാനമായി നിലവിൽ വന്നു. 2014ലെ ആന്ധ്രാപ്രദേശ് പുനഃസംഘടന നിയമം (APRA) 89-ാം വകുപ്പു പ്രകാരം, APRA 2014-ലെ പ്രസ്തുത വകുപ്പിലെ (a) ഉം (b) ഉം ഖണ്ഡികകൾ പരിഹരിക്കുന്നതിനായി KWDT-IIന്റെ കാലാവധി നീട്ടി.

തുടർന്ന് കൃഷ്ണ നദീജലത്തിന്റെ ഉപയോഗം, വിതരണം അല്ലെങ്കിൽ നിയന്ത്രണം എന്നിവ സംബന്ധിച്ച തർക്കം ചൂണ്ടിക്കാട്ടി തെലങ്കാന ഗവണ്മെന്റ്  14.07.2014-ന് കേന്ദ്ര ജലശക്തി മന്ത്രാലയത്തിന്റെ ജലവിഭവ – നദീവികസന - ഗംഗാ പുനരുജ്ജീവന വകുപ്പിന് പരാതി നൽകി. 2015-ൽ ബഹുമാനപ്പെട്ട സുപ്രീം കോടതിക്കുമുമ്പാകെ തെലങ്കാന ഗവണ്മെന്റ് ഈ വിഷയത്തിൽ റിട്ട് പെറ്റീഷനും സമർപ്പിച്ചു. തെലങ്കാന, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങൾ തമ്മിലുള്ള റഫറൻസിന്റെ വ്യാപ്തി മാത്രം പരിമിതപ്പെടുത്തി, നിലവിലുള്ള കെഡബ്ല്യുഡിടി -2 ലേക്ക് പരാതി റഫർ ചെയ്യാൻ 2018ൽ തെലങ്കാന ഗവണ്മെന്റ് കേന്ദ്ര ജലശക്തി മന്ത്രാലയത്തിന്റെ ജലവിഭവ – നദീവികസന - ഗംഗാ പുനരുജ്ജീവന വകുപ്പിനോട് അഭ്യർഥിച്ചു. ജലശക്തി മന്ത്രിയുടെ കീഴിൽ 2020 ൽ നടന്ന രണ്ടാമത് അപെക്‌സ് കൗൺസിൽ യോഗത്തിൽ ഇക്കാര്യം പിന്നീട് ചർച്ച ചെയ്തു. യോഗത്തിൽ ചർച്ച ചെയ്തതുപോലെ, 2021-ൽ തെലങ്കാന ഗവണ്മെന്റ് റിട്ട് പെറ്റീഷൻ പിൻവലിച്ചു, തുടർന്ന്, ജലവിഭവ – നദീവികസന - ഗംഗാ പുനരുജ്ജീവന വകുപ്പ് ഇക്കാര്യത്തിൽ നിയമ-നീതിന്യായ മന്ത്രാലയത്തിന്റെ നിയമോപദേശം തേടി.

 

NS


(Release ID: 1964292) Visitor Counter : 104