പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

2023 ഒക്ടോബര്‍ 1 ന് ശ്രമദാനത്തില്‍ പങ്കു ചേരാന്‍ പ്രധാനമന്ത്രി പൗരന്മാരോട് അഭ്യര്‍ത്ഥിച്ചു

प्रविष्टि तिथि: 29 SEP 2023 10:12AM by PIB Thiruvananthpuram

ശുചിത്വ ഭാരതത്തിന്റെ ഭാഗമായി ഒക്ടോബര്‍ 1 ന് രാവിലെ 10നു  ശുചീകരണ ശ്രമദാനത്തില്‍ പങ്കു ചേരാന്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പൗരന്മാരോട് അഭ്യര്‍ത്ഥിച്ചു.

ഒക്ടോബര്‍ ഒന്നിന് രാവിലെ 10ന് ഒരു സുപ്രധാന ശുചിത്വ സംരംഭത്തിനായി നാം ഒത്തുചേരുന്നു എന്ന് ശുചിത്വ ഭാരതം അര്‍ബന്റെ എക്സില്‍ പോസ്റ്റ് പങ്കിട്ടുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. '' ശുചിത്വ ഭാരതം ഒരു പങ്കിട്ട ഉത്തരവാദിത്തമാണ്, എല്ലാ ശ്രമങ്ങളും വിലമതിക്കപ്പെടുകയും ചെയ്യും. ശുചിത്വമുള്ള ഒരു ഭാവിയിലേക്ക് നയിക്കാനുള്ള ഈ മഹത്തായ ഉദ്യമത്തില്‍ ചേരുക'' പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.

 

NS

(रिलीज़ आईडी: 1961922) आगंतुक पटल : 143
इस विज्ञप्ति को इन भाषाओं में पढ़ें: Telugu , Odia , English , Urdu , Marathi , हिन्दी , Manipuri , Bengali , Assamese , Punjabi , Gujarati , Tamil , Kannada