പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഷൂട്ടിങ് വനിതാവിഭാഗം 50 മീറ്റർ റൈഫിൾ 3 പൊസിഷൻസിൽ സ്വർണം നേടിയ സിഫ്ത് കൗർ സാമ്രയെ പ്രധാനമന്ത്രി അഭിനന്ദിച്ചു

Posted On: 27 SEP 2023 8:50PM by PIB Thiruvananthpuram

ഏഷ്യൻ ഗെയിംസ് ഷൂട്ടിങ് വനിതാവിഭാഗം 50 മീറ്റർ റൈഫിൾ 3 പൊസിഷൻസിൽ സ്വർണം നേടിയ സിഫ്ത് കൗർ സാമ്രയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

സമൂഹമാധ്യമമായ ‘എക്‌സി’ൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തതിങ്ങനെ:

“ഏഷ്യൻ ഗെയിംസ് വനിതാവിഭാഗം ഷൂട്ടിങ് 50 മീറ്റർ റൈഫിൾ 3 പൊസിഷൻസി‌ൽ ഇന്ത്യക്കു സ്വർണമെഡൽ സമ്മാനിച്ച് ചരിത്രം രചിച്ചതിന് സിഫ്ത് കൗർ സാമ്രയ്ക്ക് അഭിനന്ദനങ്ങൾ. അവർ ഒരു റെക്കോർഡ് സ്ഥാപിച്ചു എന്നത് നേട്ടത്തെ കൂടുതൽ സന്തോഷകരമാക്കുന്നു. ഓരോ ഇന്ത്യക്കാരനും പ്രചോദനമാണ് ഈ താരം. ഇനിയുള്ള ഉദ്യമങ്ങൾക്കും ആശംസകൾ.”

 

 

***

--NS--

(Release ID: 1961506) Visitor Counter : 98