സാംസ്‌കാരിക മന്ത്രാലയം

"മേരി മാട്ടി മേരാ ദേശ്" പ്രചാരണത്തിന്റെ ആദ്യ ഘട്ടം വൻ ജനപങ്കാളിത്തത്തിന് സാക്ഷ്യം വഹിച്ചു

ന്യൂ ഡൽഹി: സെപ്റ്റംബർ 15, 2023

Posted On: 15 SEP 2023 11:32AM by PIB Thiruvananthpuram
Press Release photo

രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച 'വീരന്മാർക്ക്' ആദരാഞ്ജലി അർപ്പിക്കുന്നതിനായി 2023 ഓഗസ്റ്റ് 9 ന് രാജ്യവ്യാപകമായി "മേരി മാട്ടി മേരാ ദേശ്" എന്ന പ്രചാരണം ആരംഭിച്ചു. 2021 മാർച്ച് 12 ന് ആരംഭിച്ച 'ആസാദി കാ അമൃത് മഹോത്സവ'ത്തിന്റെ സമാപന പരിപാടിയാണ് ഈ പ്രചാരണം. ഇന്ത്യയിലുടനീളം 2 ലക്ഷത്തിലധികം പരിപാടികൾ സംഘടിപ്പിച്ച് വ്യാപകമായ പൊതുജന പങ്കാളിത്തത്തിന് (ജൻ ഭാഗീദാരി) സാക്ഷ്യം വഹിച്ചു. സ്വാതന്ത്ര്യ സമര സേനാനികൾക്കും സുരക്ഷാ സേനകൾക്കും വേണ്ടി ശിലാഫലകങ്ങൾ സ്ഥാപിക്കുക, നമ്മുടെ ധീരന്മാരുടെ ത്യാഗങ്ങളെ ബഹുമാനിക്കുന്ന 'വീരോൻ കാ വന്ദൻ', പഞ്ച് പ്രാൺ പ്രതിജ്ഞ, വസുധ വന്ദൻ തുടങ്ങിയ സംരംഭങ്ങൾ ഈ പ്രചാരണ പരിപാടിയിൽ ഉൾപ്പെടുന്നു.

മേരി മാട്ടി മേരാ ദേശ് പ്രചാരണത്തിന്റെ ആദ്യ ഘട്ടം വൻ ജനപങ്കാളിത്തത്തോടെ വ്യാപകമായ ആഘോഷിച്ചു. 36 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ഇതുവരെ 2.33 ലക്ഷത്തിലധികം ശിലാഫലകങ്ങൾ നിർമ്മിച്ചിട്ടുണ്ട്. ഏകദേശം 4 കോടി പഞ്ച പ്രാൺ പ്രതിജ്ഞാ സെൽഫികൾ ഇതുവരെ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്തിട്ടുണ്ട്. രാജ്യത്തുടനീളം 2 ലക്ഷത്തിലധികം 
ധീരന്മാരെ അനുമോദിക്കുന്ന പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. വസുധ വന്ദന് പ്രമേയത്തിന് കീഴില് 2.36 കോടിയിലധികം തദ്ദേശീയ തൈകള് നട്ടുപിടിപ്പിക്കുകയും 2.63 ലക്ഷം അമൃത് വാടികകള് സൃഷ്ടിക്കുകയും ചെയ്തു.

ഇപ്പോൾ രാജ്യത്തുടനീളം ആസൂത്രണം ചെയ്തിരിക്കുന്ന അമൃത് കലശ് യാത്രകളുമായി പ്രചാരണം അതിന്റെ രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുകയാണ്. ഇന്ത്യയുടെ ഉടനീളം നടക്കുന്ന പ്രചാരണ പരിപാടി എന്ന നിലയിൽ, രാജ്യത്തെ എല്ലാ വീടുകളിലും സ്പർശിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ആറ് 
ലക്ഷത്തിലധികം ഗ്രാമങ്ങളിൽ നിന്നും നഗരപ്രദേശങ്ങളിലെ വാർഡുകളിൽ നിന്നും മണ്ണും അരി ധാന്യങ്ങളും ശേഖരിക്കുന്നു. ഗ്രാമീണ മേഖലകളിൽ, ഇത് സംയോജിപ്പിച്ച് ബ്ലോക്ക് തലത്തിൽ കലശം സൃഷ്ടിക്കും. സംസ്ഥാന തലസ്ഥാനത്ത് നിന്ന് ആചാരപരമായ യാത്രയയപ്പിന് ശേഷം ഈ കലശങ്ങൾ ദേശീയ പരിപാടിക്കായി ഡൽഹിയിലേക്ക് കൊണ്ടുപോകും.

നഗരപ്രദേശങ്ങളിൽ, വാർഡുകളിൽ നിന്ന് മണ്ണ് ശേഖരിച്ച് നഗര തദ്ദേശ സ്ഥാപന തലത്തിൽ കലശം സൃഷ്ടിക്കും. ഇത് സംസ്ഥാന തലസ്ഥാനം വഴി ഡൽഹിയിലേക്ക് കൊണ്ടുപോകും. ഒക്ടോബര് അവസാനത്തോടെ 8,500 ലധികം കലശങ്ങള് അന്തിമ പരിപാടിക്കായി ഡല്ഹിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയുടെ എല്ലാ കോണുകളിൽ നിന്നും ശേഖരിക്കുന്ന മണ്ണ് അമൃത് വാടിക-അമൃത് സ്മാരകങ്ങളിൽ സ്ഥാപിക്കും. ഇത് ആസാദി കാ അമൃത് മഹോത്സവത്തിന്റെ സ്മരണയാണ് നിലകൊള്ളും.

മേരി മാട്ടി മേരാ ദേശ് പ്രചാരണത്തിന്റെ ഫോട്ടോകൾ ലിങ്കിൽ ലഭ്യമാണ്: https://drive.google.com/drive/folders/1ZbRRp1YP893V6LBfibaQJeoK3vBOLoc9?usp=drive_link

*******************************************



(Release ID: 1957634) Visitor Counter : 80