പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഫ്രഞ്ച് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി

Posted On: 10 SEP 2023 11:30PM by PIB Thiruvananthpuram

ന്യൂഡൽഹിയിൽ ജി20 ഉച്ചകോടിക്കിടെ 2023 സെപ്റ്റംബർ 10ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി  ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി. ഇന്ത്യ-ഫ്രാന്‍സ് തന്ത്രപ്രധാന പങ്കാളിത്തത്തിന്റെ 25-ാം വാര്‍ഷികത്തോടനുബന്ധിച്ച് 2023 ജൂലൈ 14ന് ഫ്രഞ്ച് ദേശീയ ദിനാചരണത്തിന്റെ ഭാഗമായി 2023 ജൂലൈയിൽ പ്രധാനമന്ത്രി ശ്രീ മോദിയുടെ പാരീസ് സന്ദര്‍ശനത്തിന് ശേഷമാണ് പ്രസിഡന്റ് മാക്രോണിന്റെ ഇന്ത്യാ സന്ദര്‍ശനം.

ഇന്ത്യയുടെ ജി20 അധ്യക്ഷതയുടെ വിജയത്തിൽ പ്രസിഡന്റ് മാക്രോൺ പ്രധാനമന്ത്രിയെ അഭിനന്ദിച്ചു. ഇക്കാര്യത്തിൽ ഫ്രാൻസിന്റെ പിന്തുണയ്‌ക്ക് പ്രധാനമന്ത്രി നന്ദി പറഞ്ഞു.

‘ഹൊറൈസണ്‍ 2047’ മാർഗരേഖ, ഇന്‍ഡോ-പസഫിക് മാർഗരേഖ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ സന്ദര്‍ശന വേളയിലെ മറ്റ് കാര്യങ്ങളുടെ പുരോഗതി എന്നിവയുടെ പശ്ചാത്തലത്തിൽ ഉഭയകക്ഷിബന്ധം ഇരുനേതാക്കളും ചർച്ച ചെയ്തു. പ്രതിരോധം, വ്യവസായിക-സ്റ്റാർട്ടപ്പ് സഹകരണം ഉൾപ്പെടെ ബഹിരാകാശമേഖല, എസ്എംആർ-എഎംആർ സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിനുള്ള പങ്കാളിത്തം ഉൾപ്പെടെ ആണവോർജം, ഡിജിറ്റല്‍ പൊതു അടിസ്ഥാനസൗകര്യം, നിര്‍ണായക സാങ്കേതികവിദ്യ, കണക്റ്റിവിറ്റി, ഊർജം, കാലാവസ്ഥാ വ്യതിയാനം, വിദ്യാഭ്യാസം, ദേശീയ മ്യൂസിയം സഹകരണം, ഇരു രാജ്യത്തേയും ജനങ്ങളുമായുള്ള പരസ്പര സമ്പര്‍ക്കം എന്നീ മേഖലകളിലെ സഹകരണത്തെക്കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തു.

ഇന്തോ-പസഫിക് മേഖല ഉൾപ്പെടെയുള്ള സുപ്രധാന അന്താരാഷ്ട്ര, പ്രാദേശിക സംഭവവികാസങ്ങളെക്കുറിച്ച് ഇരു നേതാക്കളും കാഴ്ചപ്പാടുകൾ കൈമാറുകയും പരിഷ്കരിച്ച ബഹുരാഷ്ട്രവാദത്തിന്റെ ആവശ്യകതയ്ക്ക് ഊന്നൽ നൽകുകയും ചെയ്തു. ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി (IMEC) യുടെ പ്രഖ്യാപനത്തെ അവർ സ്വാഗതം ചെയ്യുകയും അത് നടപ്പാക്കുന്നതിനായി ഒരുമിച്ച് പ്രവർത്തിക്കുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു.

ഇന്ത്യയുടെ വിജയകരമായ ചന്ദ്രയാൻ-3 ദൗത്യത്തിന് പ്രസിഡന്റ് മാക്രോൺ പ്രധാനമന്ത്രിയെ അഭിനന്ദിച്ചു. ആറു ദശാബ്ദക്കാലത്തെ ഇന്ത്യ-ഫ്രാൻസ് ബഹിരാകാശ സഹകരണം ഇരു നേതാക്കളും അനുസ്മരിച്ചു.

--NS--


(Release ID: 1956333) Visitor Counter : 159