പ്രധാനമന്ത്രിയുടെ ഓഫീസ്‌

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി

Posted On: 08 SEP 2023 7:46PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായി അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിൽ കൂടിക്കാഴ്ച നടത്തി. ജി20 ഉച്ചകോടിയിൽ പങ്കെടുക്കാനാണ് ബംഗ്ലാദേശ് പ്രധാനമന്ത്രി ഇന്ത്യയിലെത്തിയത്.

എക്‌സിൽ ശ്രീ മോദി പോസ്റ്റ് ചെയ്തു

"പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായി  ചർച്ചകൾ നടത്തി. കഴിഞ്ഞ 9 വർഷത്തെ ഇന്ത്യ-ബംഗ്ലാദേശ് ബന്ധങ്ങളിലെ പുരോഗതി വളരെ സന്തോഷകരമാണ്. ഞങ്ങളുടെ ചർച്ചകൾ കണക്റ്റിവിറ്റി, വാണിജ്യ ബന്ധം തുടങ്ങിയ മേഖലകൾ ഉൾക്കൊള്ളുന്നു."

പ്രധാനമന്ത്രിയുടെ ഓഫീസ് പോസ്റ്റ് ചെയ്തു

"ഇന്ത്യ-ബംഗ്ലാദേശ് ഉഭയകക്ഷി സഹകരണം വൈവിധ്യവൽക്കരിക്കുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി  ചർച്ചകൾ നടത്തി. കണക്റ്റിവിറ്റി, സംസ്കാരം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവയുൾപ്പെടെയുള്ള മേഖലകളിലെ ബന്ധം ശക്തിപ്പെടുത്താൻ അവർ തീരുമാനിച്ചു ."

 

PMO also posted on X

"PM @narendramodi had productive talks with PM Sheikh Hasina on diversifying the India-Bangladesh bilateral cooperation. They agreed to strengthen ties in host of sectors including connectivity, culture as well as people-to-people ties."

*********

NS

(Release ID: 1955642) Visitor Counter : 133