ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം
ഇന്ത്യയുടെ ജി20 നേതൃത്വത്തിന് കീഴില്‍, ഡിപിഐ (ഡിജിറ്റല്‍ പൊതു അടിസ്ഥാനസൗകര്യം) നിര്‍വചനം, ചട്ടക്കൂട്, തത്വങ്ങള്‍ എന്നിവയില്‍ ചരിത്രപരമായ ആഗോള സമവായം'': കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍
'ഉള്‍പ്പെടുത്തല്‍ കാര്യത്തില്‍, പ്രത്യേകിച്ച് ദക്ഷിണ ലോകത്തെ രാജ്യങ്ങളുടെ കാര്യത്തില്‍ ഡിപിഐകള്‍ ശക്തമായ സംവിധാനം.
'പിന്നാക്കം പോയ രാജ്യങ്ങള്‍ ഈ സമവായത്തെ ഡിപിഐകളില്‍ ഇന്ത്യയുടെ സമീപനം പിന്തുടരാനുള്ള ഒരു മാര്‍ഗമായി കാണുന്നു'.
Posted On:
05 SEP 2023 3:10PM by PIB Thiruvananthpuram
ന്യൂഡല്‍ഹി, സെപ്റ്റംബര്‍ 05, 2023:
ഓഗസ്റ്റില്‍ നടന്ന ഡിജിറ്റല്‍ ധന മന്ത്രിമാരുടെ യോഗത്തിന്റെ സുപ്രധാന ഫലങ്ങള്‍ ചര്‍ച്ച ചെയ്തതായി കേന്ദ്ര നൈപുണ്യ വികസനം, സംരംഭകത്വം, ഇലക്ട്രോണിക്‌സ്- ഐടി സഹമന്ത്രി ശ്രീ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ അധ്യക്ഷതയില്‍, ഭാവിയിലെ ഡിജിറ്റല്‍ പൊതു അടിസ്ഥാന സൗകര്യം (ഡിപിഐ) എങ്ങനെ ഫലപ്രദമായി രൂപപ്പെടുത്താം എന്നതിനെക്കുറിച്ച് ജി 20 ഡിജിറ്റല്‍ ധന മന്ത്രിമാര്‍ ചരിത്രപരമായ ഒരു നീക്കത്തിലൂടെ മികച്ച സമവായത്തിലെത്തിയതായി അദ്ദേഹം എടുത്തുപറഞ്ഞു.
ഡിജിറ്റല്‍ പൊതു അടിസ്ഥാന സൗകര്യം, സൈബര്‍ സുരക്ഷ, ഡിജിറ്റല്‍ നൈപുണ്യം എന്നീ മൂന്ന് പ്രധാന മേഖലകളില്‍ രാജ്യങ്ങള്‍ തമ്മിലുള്ള സമവായം വിശാലമായി ഊന്നല്‍ നല്‍കിയതായി ശ്രീ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
''ഡിപിഐകളുടെ കാര്യത്തില്‍, ഇതാദ്യമായി ഒരു ആഗോള സമവായത്തിലെത്തി, അവയുടെ നിര്‍വചനവും ചട്ടക്കൂടും തത്വങ്ങളും എന്തായിരിക്കണം. ജി 20 യുടെ പശ്ചാത്തലത്തില്‍ ആവേശകരമായ ഒരു സംഭാഷണമാണിത്. പുരോഗതിക്കും വളര്‍ച്ചയ്ക്കും വേണ്ടി സാങ്കേതിക ഉപകരണങ്ങള്‍ ഉപയോഗിക്കുകയും വിന്യസിക്കുകയും ചെയ്ത ഒരു രാഷ്ട്രമെന്ന നിലയില്‍ ഇന്ത്യ ഇപ്പോള്‍ ഒരു കേസ് സ്റ്റഡിയാണ്. തുറന്ന ശ്രോതസ്സായ ഒരു പൊതു അടിസ്ഥാന സൗകര്യമായ ഡിപിഐകളില്‍ ഇന്ത്യയുടെ രീതി പിന്തുടരുന്നതിനും ഇന്ത്യയുണ്ടാക്കുന്ന അതേ സ്വാധീനം സൃഷ്ടിക്കാന്‍ ഇത് ഉപയോഗിക്കുന്നതിനുമുള്ള ഒരു മാര്‍ഗമായാണ് പിന്നിലായ രാജ്യങ്ങള്‍ ഇതിനെ കാണുന്നത്. ഡിപിഐകള്‍ എങ്ങനെ ഉള്‍പ്പെടുത്തലിന്റെ ശക്തമായ സംവിധാനമാണെന്ന് ഈ ജി20 സംഭാഷണങ്ങളിലൂടെ തങ്ങള്‍ മനസ്സിലാക്കി,പ്രത്യേകിച്ച് ആഗോള ദക്ഷിണേന്ത്യയിലെ രാജ്യങ്ങള്‍ മനസ്സിലാക്കി'', കേന്ദ്ര സഹമന്ത്രി പറഞ്ഞു.
സ്വന്ത്ര ശ്രോതസ്സ് വഴി അര്‍മേനിയ, സിയറ ലിയോണ്‍, സുരിനാം, ആന്റിഗ്വ, ബാര്‍ബഡോസ്, ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ, പാപുവ ന്യൂ ഗിനിയ, മൗറീഷ്യസ് തുടങ്ങിയ രാജ്യങ്ങളുമായി ഇന്ത്യ എട്ട് ധാരണാപത്രങ്ങളില്‍ (എംഒയു) ഒപ്പുവച്ചു. ഈ രാജ്യങ്ങള്‍ക്ക് അവരുടെ അതിരുകള്‍ക്കുള്ളില്‍ ഈ വിഭവങ്ങള്‍ സ്വീകരിക്കാനും ഉപയോഗിക്കാനും ഇപ്പോള്‍ അവസരമുണ്ട്, അവരുടെ അതുല്യമായ നവീകരണ ആവാസവ്യവസ്ഥകള്‍ കൂടുതല്‍ വികസിപ്പിക്കുന്നു.
ഡിപിഐകള്‍ക്ക് പുറമെ, അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥയ്ക്ക് അതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട് രാജ്യങ്ങള്‍ സൈബര്‍ സുരക്ഷയ്ക്കും എങ്ങനെ മുന്‍ഗണന നല്‍കി എന്നതിനെക്കുറിച്ച് മന്ത്രി പറഞ്ഞു. ''സൈബര്‍ സുരക്ഷയുടെ കാര്യത്തില്‍, വ്യവസായങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടത് എന്തുകൊണ്ട് പ്രധാനമാണെന്നതിനെക്കുറിച്ച് ജി 20 ഡിജിറ്റല്‍ ധന മന്ത്രിമാര്‍ വിപുലമായ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. ലോകത്തിലെ എല്ലാ രാജ്യങ്ങള്‍ക്കും സൈബര്‍ സുരക്ഷ ഒരു പ്രധാന പ്രശ്‌നമാണ്, കാരണം ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥ സാമ്പത്തിക പുരോഗതിയുടെയും ആഗോള സമ്പദ്വ്യവസ്ഥയുടെയും വര്‍ദ്ധിച്ചുവരുന്ന വലിയ ഘടകമായി മാറുകയാണ്.
സമവായത്തിന്റെ മൂന്നാമത്തെ പോയിന്റ് ഡിജിറ്റല്‍ മികവുകളായിരുന്നു. കൊവിഡിന് ശേഷമുള്ള ഡിജിറ്റല്‍ ലോകത്ത്, യുവാക്കള്‍ക്കിടയില്‍ ഡിജിറ്റല്‍ കഴിവുകള്‍ പഠിപ്പിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്നുവെന്ന് രാജ്യങ്ങള്‍ ഉറപ്പാക്കേണ്ടത് ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു.
കൊവിഡിന് ശേഷമുള്ള ഈ ഡിജിറ്റല്‍ ലോകത്ത് ഡിജിറ്റല്‍ കഴിവുകള്‍ കൂടുതലായി ആവശ്യമാണ്. ഇന്ത്യയിലെ പ്രതിഭകള്‍ നമ്മുടെ യുവാക്കള്‍ക്കായി ഡിജിറ്റല്‍ കഴിവുകള്‍ സൃഷ്ടിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഈ ചര്‍ച്ചയില്‍ പ്രതിധ്വനിച്ച കാര്യമാണിത്. വരാനിരിക്കുന്ന 'ടെകാബ്ദ'ത്തില്‍ നിലവിലുള്ള വെല്ലുവിളികളെ നേരിടാന്‍ ഡിജിറ്റല്‍-തയാര്‍, ഭാവി- തയാകര്‍ നൈപുണ്യ മികവു സൃഷ്ടിക്കാന്‍ പല രാജ്യങ്ങളും പരസ്പരം പങ്കാളികളാകാന്‍ താല്‍പ്പര്യപ്പെടുകയാണ്'', ശ്രീ രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു.
***
(Release ID: 1954859)
Visitor Counter : 141
Read this release in:
Punjabi
,
Hindi
,
Marathi
,
Gujarati
,
Kannada
,
Urdu
,
English
,
Bengali
,
Assamese
,
Manipuri
,
Odia
,
Tamil
,
Telugu