പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം
എല്‍പിജി ഉപഭോക്താക്കള്‍ക്ക് (33 കോടി കണക്ഷനുകള്‍) സിലിണ്ടര്‍ വില 200 രൂപ വീതം കുറയ്ക്കാനുള്ള ധീരമായ നടപടിയുമായി പ്രധാനമന്ത്രി
പ്രധാനമന്ത്രി ഉജ്വല യോജന ഉപഭോക്താക്കള്‍ക്ക് അവരുടെ അക്കൗണ്ടില്‍ സിലിണ്ടറിന് 200 രൂപ സബ്‌സിഡി ലഭിക്കന്നതു തുടരും
75 ലക്ഷം ഉജ്വല യോജന കണക്ഷനുകള്‍ക്ക് കൂടി ഗവണ്‍മെന്റ് അംഗീകാരം നല്‍കി; മൊത്തം പിഎംയുവൈ ഗുണഭോക്താക്കളുടെ എണ്ണം 10.35 കോടിയാകും.
Posted On:
29 AUG 2023 5:10PM by PIB Thiruvananthpuram
രാജ്യത്തെ സാധാരണക്കാരുടെ കുടുംബങ്ങള്‍ക്ക് ആശ്വാസം നല്‍കുന്ന നടപടിയുടെ ഭാഗമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നേതൃത്വം നല്‍കുന്ന കേന്ദ്ര ഗവണ്‍മെന്റ് പാചകവാതക വിലയില്‍ ഗണ്യമായ കുറവു പ്രഖ്യാപിച്ചു. 14.2 കിലോഗ്രാം വരുന്ന പാചകവാതക സിലിണ്ടര്‍ ഒന്നിന് 200 രൂപ വീതമാണ് കുറയ്ക്കുക. 2023 ഓഗസ്റ്റ് 30 മുതല്‍ പുതിയ വില പ്രാബല്യത്തില്‍ വരും. ഉദാഹരണത്തിന് ഡല്‍ഹിയില്‍ 14.2 കിലോഗ്രാം വരുന്ന സിലിണ്ടറിന് 1103 രൂപയാണ് നല്‍കിയിരുന്നതെങ്കില്‍ പുതിയ വില പ്രകാരം ഇനി 903 രൂപ നല്‍കിയാല്‍ മതി. രക്ഷാബന്ധന്‍ വേളയില്‍ രാജ്യത്തെ കോടിക്കണക്കിന് സഹോദരിമാര്‍ക്കുള്ള സമ്മാനമാണിത്. ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്താനും പാവപ്പെട്ടവര്‍ക്കും ഇടത്തരക്കാര്‍ക്കും പ്രയോജനം ചെയ്യാനും സാധ്യമായതെല്ലാം ചെയ്യുമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.
പിഎംയുവൈ കുടുംബങ്ങള്‍ക്ക് നിലവിലുള്ള സബ്സിഡിയായ 200 രൂപയ്ക്ക് പുറമേയാണ് ഈ കുറവ്. പിഎംയുവൈ കുടുംബങ്ങള്‍ക്ക്, ഈ കുറവിന് ശേഷം ഡല്‍ഹിയില്‍ സിലിണ്ടറിന് 703 രൂപയാകും നല്‍കേണ്ടി വരിക.
9.6 കോടി പിഎംയുവൈ ഗുണഭോക്താക്കള്‍ ഉള്‍പ്പെടെ രാജ്യത്ത് 31 കോടിയിലധികം ഗാര്‍ഹിക എല്‍പിജി ഉപഭോക്താക്കള്‍ ഉണ്ട്. ഈ കുറവ് രാജ്യത്തെ എല്ലാ എല്‍പിജി ഉപഭോക്താക്കളെയും സഹായിക്കും. തീര്‍പ്പുകല്‍പ്പിക്കാത്ത പിഎംയുവൈ അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിനും യോഗ്യരായ എല്ലാ കുടുംബങ്ങള്‍ക്കും നിക്ഷേപ സൗജന്യ എല്‍പിജി കണക്ഷന്‍ നല്‍കുന്നതിനുമായി എല്‍പിജി കണക്ഷനില്ലാത്ത പാവപ്പെട്ട വീടുകളിലെ 75 ലക്ഷം സ്ത്രീകള്‍ക്ക് ഗവണ്‍മെന്റ് ഉടന്‍ തന്നെ പിഎംയുവൈ കണക്ഷനുകള്‍ വിതരണം ചെയ്യാന്‍ തുടങ്ങും. ഇത് മൊത്തം പിഎംയുവൈ ഗുണഭോക്താക്കളുടെ എണ്ണം 9.6 കോടിയില്‍ നിന്ന് 10.35 കോടിയായി ഉയര്‍ത്തും.
ജനങ്ങള്‍ക്കുമേലുള്ള സാമ്പത്തിക ഭാരം ലഘൂകരിക്കുന്നതിനും കുടുംബങ്ങളുടെ ക്ഷേമം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഗവണ്‍മെന്റിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ഈ തീരുമാനങ്ങള്‍. രാജ്യത്തെ പൗരന്‍മാരുടെ ക്ഷേമത്തിന് മുന്‍ഗണന നല്‍കാനും അവശ്യസാധനങ്ങള്‍ ന്യായമായ നിരക്കില്‍ ലഭ്യമാക്കാനുമുള്ള ഗവണ്‍മെന്റിന്റെ പ്രതിബദ്ധതയാണ് പാചകവാതക വില കുറച്ചതിലൂടെ പ്രതിഫലിപ്പിക്കുന്നത്.
പെട്രോളിയം, പ്രകൃതി വാതക വകുപ്പ് മന്ത്രി ശ്രീ ഹര്‍ദീപ് സിങ് പുരി ഈ തീരുമാനത്തില്‍ തന്റെ സന്തോഷം പ്രകടിപ്പിച്ചു. കുടുംബ ബജറ്റ് കൈകാര്യം ചെയ്യുന്നതില്‍ ജനങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ ഗവണ്‍മെന്റിന് മനസ്സിലാകും. കുടുംബങ്ങള്‍ക്കും വ്യക്തികള്‍ക്കും നേരിട്ട് ആശ്വാസം ലഭിക്കുകയെന്ന ലക്ഷ്യത്തോടെയും ഒപ്പം അവശ്യസാധനങ്ങള്‍ മിതമായ നിരക്കില്‍ ലഭ്യമാക്കുക എന്നതും കൂടി മുന്നില്‍കണ്ടാണ് ഗവണ്‍മെന്റിന്റെ തീരുമാനമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പാചക വാതക വിലയിലെ കുറവ് ജനങ്ങളുടെ ജീവിതച്ചെലവില്‍ ഗുണപരമായ സ്വാധീനം ചെലുത്തും. ഗവണ്‍മെന്റിന്റെ സജീവമായ നടപടി കുടുംബങ്ങള്‍ക്ക് ഗണ്യമായ ചെലവുകള്‍ ലാഭിക്കുന്നതിനും അതോടൊപ്പം രാജ്യത്തെ പൗരന്മാരുടെ വരുമാനത്തില്‍ ഗണ്യമായ സംഭാവന നല്‍കുന്നതിനും കഴിയുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.
ജനങ്ങള്‍ക്ക് മേലുള്ള ഭാരം കുറയ്ക്കാന്‍ ഗവണ്‍മെന്റ് വിവിധ നടപടികള്‍ സ്വീകരിച്ചുവരുന്നു. ജനങ്ങളുടെ ആവശ്യങ്ങളോടും അവരുടെ ക്ഷേമത്തിനും വേണ്ടിയുള്ള ഗവണ്‍മെന്റിന്റെ പ്രതികരണത്തിന്റെയും അര്‍പ്പണബോധത്തിന്റെയും തെളിവാണ് ഈ പാചക വാതക വിലക്കുറവ്.
--ND--
(Release ID: 1953315)
Visitor Counter : 145
Read this release in:
English
,
Khasi
,
Urdu
,
Marathi
,
Hindi
,
Nepali
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada