പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രശസ്ത ഗ്രീക്ക് ഗവേഷകനും സംഗീതജ്ഞനുമായ കോൺസ്റ്റാന്റിനോസ് കലൈറ്റ്‌സിസുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

Posted On: 25 AUG 2023 10:41PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 ഓഗസ്റ്റ് 25 ന് ഏഥൻസിൽ വെച്ച് ഗ്രീക്ക് ഗവേഷകനും സംഗീതജ്ഞനും ഇന്ത്യയുടെ സുഹൃത്തുമായ ശ്രീ കോൺസ്റ്റാന്റിനോസ് കലൈറ്റ്‌സിസുമായി  കൂടിക്കാഴ്ച്ച  നടത്തി .

കോൺസ്റ്റാന്റിനോസ് കലൈറ്റ്‌സിസിന്റെ ഇന്ത്യയോടുള്ള വാത്സല്യത്തെയും ഇന്ത്യൻ സംഗീതത്തിലും നൃത്തത്തിലുമുള്ള അദ്ദേഹത്തിന്റെ അഭിനിവേശത്തെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. 2022 നവംബർ 27 ന് "മൻ കി ബാത്തിന്റെ" 95-ാം പതിപ്പിൽ പ്രധാനമന്ത്രി അദ്ദേഹത്തെ കുറിച്ച് പരാമർശിച്ചിരുന്നു.

ഗ്രീസിൽ ഇന്ത്യൻ സംസ്കാരം കൂടുതൽ ജനകീയമാക്കുന്നതിനുള്ള സാധ്യതകൾ അവർ ചർച്ച ചെയ്തു.

ND


(Release ID: 1952339) Visitor Counter : 120