പ്രധാനമന്ത്രിയുടെ ഓഫീസ്
5-ാം ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുത്തു
Posted On:
23 AUG 2023 8:44PM by PIB Thiruvananthpuram
2023 ഓഗസ്റ്റ് 23ന് ജോഹന്നാസ്‌ബർഗിൽ ദക്ഷിണാഫ്രിക്കയുടെ അധ്യക്ഷതയിൽ നടന്ന 15-ാം ബ്രിക്സ് (BRICS) ഉച്ചകോടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു.
ആഗോള സമ്പദ്‌വ്യവസ്ഥയുടെ പുനഃസ്ഥാപനം, ആഫ്രിക്ക, ഗ്ലോബൽ സൗത്ത് രാജ്യങ്ങൾ എന്നിവയുമായുള്ള പങ്കാളിത്തം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ നേതാക്കൾ ക്രിയാത്മക ചർച്ചകൾ നടത്തി. ബ്രിക്‌സ് കാര്യപരിപാടിയിൽ ഇതുവരെ കൈവരിച്ച പുരോഗതി അവലോകനം ചെയ്തു.
ബ്രിക്സ് വേദിക്കു കരുത്തേകുന്ന പ്രവർത്തനങ്ങൾ നടത്തുന്നതിനായി ഇനി പറയുന്ന കാര്യങ്ങൾ നടപ്പാക്കണമെന്നു പ്രധാനമന്ത്രി അഭിസംബോധനയിലൂടെ ആഹ്വാനം ചെയ്തു:
B – പ്രതിബന്ധങ്ങൾ മറികടക്കൽ (Breaking barriers)
R - സമ്പദ്‌വ്യവസ്ഥകളുടെ പുനരുജ്ജീവനം (Revitalising economies)
I – നൂതനാശയങ്ങൾക്കു പ്രചോദനമേകൽ (Inspiring Innovation)
C - അവസരങ്ങൾ സൃഷ്ടിക്കൽ (Creating opportunities)
S - ഭാവി രൂപപ്പെടുത്തൽ (Shaping the future)
പ്രധാനമന്ത്രി എടുത്തുപറഞ്ഞ പ്രധാനപ്പെട്ട കാര്യങ്ങൾ:
● ഐക്യരാഷ്ട്ര സുരക്ഷാ സമിതിയുടെ (UNSC) പരിഷ്‌കാരങ്ങൾക്കായി സമയക്രമം നിർവചിക്കാൻ ആവശ്യപ്പെട്ടു
● ബഹുരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളുടെ പരിഷ്കരണത്തിന് ആഹ്വാനം ചെയ്തു
● ലോക വ്യാപാര സംഘടനയുടെ (WTO) പരിഷ്കരണത്തിനായി ആഹ്വാനം ചെയ്തു
● ബ്രിക്സിന്റെ വിപുലീകരണത്തിൽ സമവായത്തിനായി ആഹ്വാനം ചെയ്തു
● ധ്രുവീകരണത്തിന്റെയയല്ല; മറിച്ച്, ഐക്യത്തിന്റെ ആഗോള സന്ദേശം പങ്കുവയ്ക്കാൻ ബ്രിക്സിനോട് അഭ്യർഥിച്ചു
● ബ്രിക്‌സ് ബഹിരാകാശ പര്യവേക്ഷണ കൂട്ടായ്മ രൂപവൽക്കരിക്കാൻ നിർദേശിച്ചു
● ബ്രിക്സ് പങ്കാളികൾക്ക് ഇന്ത്യയുടെ ഡിജിറ്റൽ പൊതു അടിസ്ഥാനസൗകര്യങ്ങൾ വാഗ്ദാനം ചെയ്തു
● ബ്രിക്സ് രാജ്യങ്ങൾക്കിടയിൽ നൈപുണ്യം രേഖപ്പെടുത്തൽ, നൈപുണ്യവികസനം, ചലനാത്മകത പ്രോത്സാഹിപ്പിക്കൽ എന്നിവ ഏറ്റെടുക്കാൻ നിർദേശിച്ചു
● വലിയ പൂച്ചകൾക്കായുള്ള അന്താരാഷ്ട്ര സഖ്യത്തിനു (International Big Cat Alliance) കീഴിൽ പൂച്ചവർഗത്തിലുള്ള വലിയ മൃഗങ്ങളുടെ സംരക്ഷണത്തിനായി ബ്രിക്സ് രാജ്യങ്ങളുടെ സംയുക്ത ശ്രമങ്ങൾക്കായി നിർദേശിച്ചു
● ബ്രിക്‌സ് രാജ്യങ്ങൾക്കിടയിൽ പരമ്പരാഗത വൈദ്യശാസ്ത്ര ശേഖരം സ്ഥാപിക്കാൻ നിർദേശിച്ചു
● ആഫ്രിക്കൻ യൂണിയന്റെ ജി20-ലെ സ്ഥിരാംഗത്വത്തെ പിന്തുണയ്ക്കാൻ ബ്രിക്സ് പങ്കാളികളോട് ആഹ്വാനം ചെയ്തു.
ND
(Release ID: 1951576)
Visitor Counter : 121
Read this release in:
Marathi
,
Hindi
,
Punjabi
,
Gujarati
,
Tamil
,
Kannada
,
English
,
Urdu
,
Bengali
,
Manipuri
,
Odia
,
Telugu