പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രിയുടെ ഫ്രാൻസ് സന്ദർശനം: പരിണതഫലങ്ങളുടെ പട്ടിക

Posted On: 14 JUL 2023 10:00PM by PIB Thiruvananthpuram

 

 

ക്രമനമ്പർ

പൂർത്തിയാക്കിയ രേഖകൾ

തരം

സ്ഥാപനപരമായ സഹകരണം

 

1.

പുതിയ ദേശീയ മ്യൂസിയത്തെയും മ്യൂസിയോളജിയിലെ സഹകരണത്തെയും കുറിച്ചുള്ള ഉദ്ദേശ്യപത്രം

ഉദ്ദേശ്യപത്രം

 

2.

ഇലക്ട്രോണിക്സ്- വിവരസാങ്കേതിക മന്ത്രാലയവും ഫ്രഞ്ച് സാമ്പത്തിക മന്ത്രാലയവും തമ്മിലുള്ള ഡിജിറ്റൽ സാങ്കേതികവിദ്യാമേഖലയിലെ സഹകരണം സംബന്ധിച്ച ധാരണാപത്രം

ധാരണാപത്രം

 

3.

സിവിൽ വ്യോമയാന മേഖലയിൽ ഫ്രാൻസിലെ ഡയറക്ഷൻ-ജനറൽ ഡി ഏവിയേഷൻ സിവിലും എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയും തമ്മിലുള്ള സാങ്കേതിക സഹകരണം

ധാരണാപത്രം

 

4.

ഇന്ത്യയ്ക്കും ഫ്രാൻസിനുമിടയിൽ സിവിൽ വ്യോമയാന സുരക്ഷയ്ക്കുള്ള (എവിഎസ്ഇസി) സാങ്കേതിക ക്രമീകരണങ്ങൾ

ധാരണാപത്രം

 

5.

പ്രസാർ ഭാരതിയും ഫ്രാൻസ് മീഡിയ മോണ്ടും തമ്മിലുള്ള ‌ഉദ്ദേശ്യപത്രം

ഉദ്ദേശ്യപത്രം

 

6.

ഇൻവെസ്റ്റ് ഇന്ത്യയും ബിസിനസ് ഫ്രാൻസും തമ്മിലുള്ള ധാരണാപത്രം

ധാരണാപത്രം

 

ബഹിരാകാശ മേഖലയിലെ സഹകരണം

 

7.

ഇന്ത്യ-ഫ്രാൻസ് സംയുക്ത ഭൗമ നിരീക്ഷണ ദൗത്യം തൃഷ്ണ നടപ്പാക്കൽ ക്രമീകരണം

നടപ്പിലാക്കൽ ക്രമീകരണം

 

8.

സമുദ്ര മേഖല അവബോധം ഹ്രസ്വകാല പരിപാടി നടപ്പിലാക്കൽ ക്രമീകരണം

നടപ്പിലാക്കൽ ക്രമീകരണം

 

9.

സംയോജന വിശകലനവും മൂല്യനിർണയ സേവനവും സംബന്ധിച്ച കരാർ: മുന്നറിയിപ്പുകളും ശുപാർശകളും (CAESAR), സംയോജനം വിലയിരുത്തുന്നതിനുള്ള ജാവ (ജെഎസി) സോഫ്റ്റ്‌വെയറിന്റെ എക്സെർട്ട് മൊഡ്യൂളുകളുടെ ഉപയോഗവും

കരാർ

 

10.

വിക്ഷേപണമേഖലയിലെ സംയുക്ത അഭിവൃദ്ധി സംബന്ധിച്ച് ഐഎസ്ആർഒയും സിഎൻഇഎസും തമ്മിലുള്ള സംയുക്ത പ്രഖ്യാപനം

സംയുക്തപ്രഖ്യാപനം

 

ശാസ്ത്രീയ സഹകരണം

 

11.

ആരോഗ്യ-വൈദ്യ മേഖലയിലെ സഹകരണത്തിനായി ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള ഉദ്ദേശ്യപത്രം

ഉദ്ദേശ്യപത്രം

 

12.

ഭൗമശാസ്ത്ര മന്ത്രാലയ(MoES)ത്തിന്റെ ചെന്നൈയിലെ സമുദ്ര സാങ്കേതികവിദ്യ ദേശീയ ഇൻസ്റ്റിറ്റ്യൂട്ട് (NIOT), സമുദ്ര പര്യവേക്ഷണത്തിനുള്ള ഫ്രഞ്ച് ഗവേഷണ സ്ഥാപനം (IFREMER) എന്നിവ തമ്മിലുള്ള ധാരണാപത്രം

ധാരണാപത്രം

 

തന്ത്രപ്രധാന മേഖലകളിലെ സഹകരണം

 

13.

ദീർഘകാല എൽഎൻജി വിൽപ്പന-വാങ്ങൽ കരാർ (എസ്‌പിഎ) തയ്യാറാക്കുന്നതിന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡും ടോട്ടൽ എനർജി ഗ്യാസ് ആൻഡ് പവർ ലിമിറ്റഡും (ടോട്ടൽ എനർജീസ്) തമ്മിലുള്ള മുഖ്യധാരണാപത്രം

ധാരണാപത്രം

 

പ്രഖ്യാപനങ്ങൾ

 

രാഷ്ട്രീയ/തന്ത്രപ്രധാന മേഖലകളിലെ സഹകരണം

 

1.

ഇൻഡോ-ഫ്രഞ്ച് തന്ത്രപരമായ പങ്കാളിത്തം ഹൊറൈസൺ 2047-ന്റെ മാർഗരേഖ

സംയുക്ത വാർത്താക്കുറിപ്പ്

 

2.

ഇൻഡോ-പസഫിക്കിലെ ഇന്ത്യ-ഫ്രാൻസ് സഹകരണത്തിന്റെ മാർഗരേഖ

സംയുക്ത വാർത്താക്കുറിപ്പ്

 

3.

വാണിജ്യ വിക്ഷേപണ സേവനങ്ങളിൽ സഹകരിക്കാനുള്ള എൻഎസ്ഐഎലിന്റെയും ഏരിയൻസ്പേസിന്റെയും താൽപ്പര്യം

ഉദ്ദേശ്യപത്രം

 

സുസ്ഥിര വികസനത്തിനുള്ള സഹകരണം

 

4.

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് മലിനീകരണം ഇല്ലാതാക്കുന്നതിനുള്ള സംയുക്ത പ്രതിബദ്ധത

സംയുക്ത വാർത്താക്കുറിപ്പ്

 

ജനങ്ങൾ തമ്മിലുള്ള വിനിമയത്തിനും ക്ഷേമത്തിനുമുള്ള സഹകരണം

 

5.

മാർസെയിൽ ഇന്ത്യൻ കോൺസുലേറ്റ് തുറക്കൽ

പ്രഖ്യാപനം

 

6.

കായിക മേഖലയിലെ സഹകരണം

സംയുക്ത ഉദ്ദേശ്യ പ്രഖ്യാപനം

 

7.

CEFIPRA (ഇന്തോ-ഫ്രഞ്ച് സെന്റർ ഫോർ ദി പ്രൊമോഷൻ ഓഫ് അഡ്വാൻസ്ഡ് റിസർച്ച്) ധനസഹായത്തിൽ ഓരോ ഭാഗത്തും ഒരു ദശലക്ഷം യൂറോ വർധനയും സ്കോളർഷിപ്പുകളുടെ വർധനയും

മാർഗരേഖയിൽ ഉൾപ്പെടുത്തി

 

8.

ഫ്രഞ്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ (ബിരുദാനന്തരബിരുദവും അതിനുമുകളിലും) ബിരുദധാരികളായ ഇന്ത്യക്കാർക്ക് അഞ്ച് വർഷത്തെ സാധുതയുള്ള ഹ്രസ്വകാല ഷെംഗൻ വിസ അനുവദിക്കൽ

മാർഗരേഖയിൽ ഉൾപ്പെടുത്തി

 

9.

ഔദ്യോഗിക പാസ്പോർട്ടുകളിൽ വിസ ഇളവ്

മാർഗരേഖയിൽ ഉൾപ്പെടുത്തി

 

10.

മൈക്രോക്രെഡിറ്റ്/എംഎസ്എംഇ നിക്ഷേപം വളർത്തുന്നതിനും ബാങ്കിങ് സൗകര്യമില്ലാത്തവരെ, പ്രത്യേകിച്ച് ഗ്രാമീണ സ്ത്രീകളെയും (ഗുണഭോക്താക്കളിൽ 96%) യുവാക്കളെയും ഉൾപ്പെടുത്താൻ പ്രോത്സാഹിപ്പിക്കുന്നതിനും പ്രോപാർകോയും (ഫ്രഞ്ച് വികസന ഏജൻസിയുടെ അനുബന്ധ സ്ഥാപനം) സത്യ മൈക്രോഫിനാൻസും തമ്മിൽ 20 ദശലക്ഷം ഡോളറിന്റെ കരാർ.

മാർഗരേഖയിൽ ഉൾപ്പെടുത്തി

 

11.

സുസ്ഥിര നഗരങ്ങളെക്കുറിച്ചുള്ള ഇന്ത്യൻ പരിപാടിയുടെ രണ്ടാം ഘട്ടത്തിന് ഫ്രഞ്ച് പിന്തുണ - "നവീകരിക്കാനും സംയോജിപ്പിക്കാനും സുസ്ഥിരമാക്കാനുമുള്ള നഗരനിക്ഷേപങ്ങൾ" (CITIIS 2.0); ജർമനിയുമായും യൂറോപ്യൻ യൂണിയനുമായും സഹകരിച്ച് ധനസഹായം നൽകൽ;

മാർഗരേഖയിൽ ഉൾപ്പെടുത്തി

 

           

 

ND

 



(Release ID: 1939871) Visitor Counter : 72