പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രശസ്ത ഫ്രഞ്ച് യോഗാ അധ്യാപിക ഷാർലറ്റ് ചോപിനുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച നടത്തി

Posted On: 14 JUL 2023 9:57PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 ജൂലൈ 14 ന് പാരീസിൽ വെച്ച് പ്രശസ്ത ഫ്രഞ്ച് യോഗാ അധ്യാപികയായ ശ്രീമതി ഷാർലറ്റ് ചോപിനുമായി കൂടിക്കാഴ്ച നടത്തി.

യോഗയിലുള്ള ശ്രീമതി ചോപ്പിന്റെ അഗാധമായ വിശ്വാസത്തെയും ഫ്രാൻസിൽ യോഗയുടെ പ്രചാരണത്തിൽ അവരുടെ ഗംഭീര  പ്രവർത്തനത്തെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.

യോഗയ്ക്ക് എങ്ങനെ സന്തോഷം നൽകാമെന്നും സമഗ്രമായ സ്വാസ്ഥ്യത്തെ  പ്രോത്സാഹിപ്പിക്കാമെന്നുമുള്ള  തന്റെ കാഴ്ചപ്പാടുകൾ മിസ് ചോപിൻ പങ്കുവെച്ചു. അന്താരാഷ്‌ട്ര യോഗ ദിനാചരണത്തോടനുബന്ധിച്ച് യോഗയോടുള്ള താൽപര്യം വർധിക്കുന്നതിനെക്കുറിച്ചുള്ള   അഭിപ്രായങ്ങൾ  ഇരുവരും കൈമാറി.

 

ND



(Release ID: 1939643) Visitor Counter : 102