പ്രധാനമന്ത്രിയുടെ ഓഫീസ്‌

അന്താരാഷ്ട്ര ആർക്കൈവ്സ് ദിനത്തിൽ ചരിത്രരേഖാശേഖരണത്തിന്റെ  പ്രാധാന്യം പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു 

Posted On: 09 JUN 2023 7:06PM by PIB Thiruvananthpuram

ശരിയായ ചരിത്രരേഖാശേഖരണത്തിന്റെ ആവശ്യകതയും നമ്മുടെ പൈതൃകവും അറിവും സംരക്ഷിക്കുന്നതിൽ അതിന്റെ പങ്കും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അടിവരയിട്ടു. 

അന്താരാഷ്ട്ര   ആർക്കൈവ്സ് ദിനത്തോടനുബന്ധിച്ച് നാഷണൽ ആർക്കൈവ്സ് ഓഫ് ഇന്ത്യ സംഘടിപ്പിച്ച പ്രദർശനത്തെക്കുറിച്ചുള്ള ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:

" പുരാരേഖകൾ ശരിയായി  ശേഖരിച്ചു സംരക്ഷിക്കപ്പെടുന്നത്  നമ്മുടെ പൈതൃകവും, വിജ്ഞാനവും  സംരക്ഷിക്കുന്നതിനുള്ള നമ്മുടെ പ്രതിബദ്ധതയുടെ തെളിവാണ്. ഭാവി തലമുറകൾക്ക് ഭൂതകാലവുമായി ബന്ധപ്പെടാനും നമ്മുടെ കൂട്ടായ വിജ്ഞാനം കെട്ടിപ്പടുക്കാനും കഴിയുമെന്ന് ഇത് ഉറപ്പാക്കുന്നു. നമ്മുടെ ചരിത്രത്തെ ഉത്സാഹപൂർവ്വം സംരക്ഷിക്കുന്ന നമ്മുടെ പുരാവസ്തു സൂക്ഷിപ്പുകാരെ  നമുക്ക് വിലമതിക്കാം."

 

Properly archiving is a testament to our commitment to preserving our heritage and knowledge. It ensures that future generations can connect with the past and continue building upon our collective wisdom. Let us cherish our archivists who diligently safeguard our history. https://t.co/G2DbPDbGmw

— Narendra Modi (@narendramodi) June 9, 2023

****

ND



(Release ID: 1931140) Visitor Counter : 98