വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

9 വർഷത്തെ സേവനം, സദ്ഭരണം, ദരിദ്ര ക്ഷേമം : ദേശീയ കോൺക്ലേവ്, കേന്ദ്രമന്ത്രി ശ്രീ അശ്വിനി വൈഷ്ണവ്  ഉദ്ഘാടനം ചെയ്തു

Posted On: 27 MAY 2023 4:33PM by PIB Thiruvananthpuram



അസ്ഥിര സമ്പദ്‌വ്യവസ്ഥയെന്ന് വിശേഷിപ്പിക്കപ്പെട്ട അഞ്ച് രാജ്യങ്ങളുടെ പട്ടികയിൽ  നിന്ന്, 9 വർഷം കൊണ്ട് ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറി : കേന്ദ്രമന്ത്രി ശ്രീ അനുരാഗ് ഠാക്കൂർ

ന്യൂഡൽഹി :മെയ് 27, 2023

9 വർഷത്തെ  സേവനം, സദ്ഭരണം, ദരിദ്ര ക്ഷേമം : ദേശീയ കോൺക്ലേവ്, ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ  കേന്ദ്രമന്ത്രി ശ്രീ അശ്വിനി വൈഷ്ണവ്  ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി ശ്രീ അനുരാഗ് ഠാക്കൂർ, സഹമന്ത്രി ഡോ എൽ മുരുകൻ എന്നിവർ പങ്കെടുത്തു. വാർത്താവിതരണ പ്രക്ഷേപണ സെക്രട്ടറി ശ്രീ അപൂർവ ചന്ദ്ര, പ്രസാർ ഭാരതി CEO ശ്രീ ഗൗരവ് ദ്വിവേദി തുടങ്ങിയവരും സന്നിഹിതരായിരുന്നു.

മുൻകാല ഗവൺമെന്റുകൾ   അഴിമതിയുടെ പര്യായമായി മാറിയപ്പോൾ, നിലവിലെ ഗവൺമെന്റ്  'ഓരോ രൂപയും  ദരിദ്രക്ഷേമത്തിന്' (പൈ പൈ സേ ഗരീബ് കി ഭലായ്') എന്ന ധാർമ്മികമൂല്യത്തിലൂന്നിയാണ് പ്രവർത്തിക്കുന്നതെന്ന്,  2014-ന് മുമ്പുള്ള ഗവൺമെന്റുകളുടെ പ്രകടനവുമായുള്ള താരതമ്യത്തിലൂടെ കേന്ദ്രമന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് ചൂണ്ടിക്കാട്ടി.ദരിദ്രരെയും നിരാലംബരെയും കേന്ദ്ര ബിന്ദുവാക്കി നടപ്പാക്കിയ പദ്ധതികളിലും പരിപാടികളിലും അവയുടെ നിർവ്വഹണ രീതിയിലും ഇത് പ്രതിഫലിപ്പിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വന്തമായി ഒരു വീട് എന്നത് പാവപ്പെട്ടവന്റെ ജീവിതത്തിൽ പരിവർത്തനാത്മകമായ ഗുണഫലങ്ങൾ കൊണ്ടുവരുന്ന ഘടകമാണെന്ന് മന്ത്രി അടിവരയിട്ടു വ്യക്തമാക്കി. പാവപ്പെട്ടവരുടെ ജീവിതത്തിലെ ഗുണപരമായ മാറ്റത്തിന് ദൃഷ്ടാന്തമായി പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴിൽ ഇന്ന് രാജ്യത്ത് 3.5 കോടി വീടുകൾ നിർമ്മിച്ചു കഴിഞ്ഞു.

എല്ലാ വീടുകളിലും പൈപ്പ് വഴി കുടിവെള്ളമെത്തിക്കുക  എന്ന ആശയം എല്ലായ്പ്പോഴും അസംഭവ്യമായാണ് കണക്കാക്കപ്പെട്ടിരുന്നത്. ഒരിക്കലും നേടാനോ, ശ്രമിക്കാൻ പോലുമോ കഴിയില്ലെന്ന് കരുതപ്പെട്ടിരുന്ന കാര്യം പ്രധാനമന്ത്രി ഒരു വെല്ലുവിളിയായി ഏറ്റെടുത്തുവെന്നും, ഇന്ന് 12 കോടി ജനങ്ങൾക്ക്  പൈപ്പ് വഴി കുടിവെള്ളമെത്തിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. 9.6 കോടി കുടുംബങ്ങൾക്ക് പാചകവാതക സിലിണ്ടറുകൾ നൽകാൻ ഗവൺമെന്റിന് കഴിഞ്ഞിട്ടുണ്ടെന്നും  അദ്ദേഹം പറഞ്ഞു.

കോവിഡ് 19 മഹാമാരി മൂലമുണ്ടായ കഷ്ടപ്പാടുകളെ അതിജീവിക്കാൻ ലോകം പാടുപെടുമ്പോൾ, നിരാലംബരായ ആളുകൾക്ക് സഹായമേകാൻ ഗവൺമെന്റ്  നടത്തിയ ശ്രമങ്ങളെക്കുറിച്ച് അദ്ദേഹം തുടർന്നു പറഞ്ഞു. 80 കോടി ജനങ്ങൾക്ക് സൗജന്യ റേഷൻ എത്തിക്കാൻ  ചരക്ക് ഗതാഗത രംഗത്തെ വലിയ വെല്ലുവിളികളെ അതിജീവിക്കേണ്ടി വന്നു. ശൗചാലയങ്ങൾ പോലെ എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ചയുടെ സൂചകങ്ങളായ, മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളെക്കുറിച്ച് ഒരു സർക്കാരും സ്വാതന്ത്ര്യദിന പ്രസംഗങ്ങളിൽ സൂചിപ്പിച്ചിട്ടില്ല. എന്നാൽ ചെങ്കോട്ടയിൽ   നടത്തിയ പ്രസംഗത്തിൽ എല്ലാ വീടുകളിലും ശൗചാലയം നിർമിക്കുന്നതിനെ കുറിച്ച് പ്രധാനമന്ത്രി മോദി സംസാരിച്ചു. ഇന്ന് 11.72 കോടി ശൗചാലയങ്ങൾ നിർമ്മിച്ച് സ്ത്രീ സുരക്ഷയുടെയും ശുചിത്വത്തിന്റെയും മേഖലയിൽ വിപ്ലവം സൃഷ്ടിച്ചിരിക്കുകയാണ്.

ലോകത്തെ ഏറ്റവും വലിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയാണ്‌   ആയുഷ്മാൻ ഭാരതിന് കീഴിൽ  ഇന്ത്യ ഇന്ന് യാഥാർത്ഥ്യമാക്കിയിരിക്കുന്നത്. ദരിദ്രർക്ക് അഞ്ച് ലക്ഷം രൂപ വരെ സൗജന്യ ആരോഗ്യ [പരിരക്ഷയ്ക്കുള്ള വ്യവസ്ഥകൾ ഇതിലൂടെ സൃഷ്ടിച്ചിട്ടുണ്ട്. യുഎസിലെയും റഷ്യയിലെയും മൊത്തം ആരോഗ്യ പരിരക്ഷാ സംവിധാനത്തേക്കാൾ വലുതാണ് ആയുഷ്മാൻ ഭാരത് പദ്ധതിയുടെ വൈപുല്യമെന്ന്  ശ്രീ വൈഷ്ണവ് പറഞ്ഞു.  പ്രീണനത്തിൽ നിന്നും ശാക്തീകരണത്തിലേക്ക്  എന്ന പുതിയ നിർവചനം സൃഷ്ടിച്ച പ്രധാനമന്ത്രിയെ അദ്ദേഹം അഭിനന്ദിച്ചു.

കഴിഞ്ഞ ഒമ്പത് വർഷം ഇന്ത്യയിലെ സാധാരണക്കാരുടെ ജീവിതത്തിൽ നാടകീയമായ പരിവർത്തനമാണ്  ദൃശ്യമായതെന്നും ഗവൺമെന്റിന്റെ നേട്ടങ്ങൾ ജനങ്ങളുടെ പ്രതീക്ഷകളെ മറികടക്കുന്നതായും  കോൺക്ലേവിലെ സദസിനെ അഭിസംബോധന ചെയ്യവെ ശ്രീ അനുരാഗ് ഠാക്കൂർ പറഞ്ഞു. മുൻകാലങ്ങളിൽ അഴിമതിയിൽ മുങ്ങിക്കുളിച്ച ദുർബ്ബലവും അസ്ഥിരവുമായ സമ്പദ്‌വ്യവസ്ഥയെന്ന് അപഖ്യാതി ഉണ്ടായിരുന്ന, ലോകത്തിലെ ദുർബലമായ അഞ്ച് സമ്പദ്‌വ്യവസ്ഥകളിലൊന്ന് എന്നതിൽ  നിന്ന്  ഇന്ത്യ ഇന്ന് ലോകത്തെ ഏറ്റവും വലിയ അഞ്ചാമത്തെ സമ്പദ്‌വ്യവസ്ഥയായി മാറിയിരിക്കുകയാണെന്നും  അദ്ദേഹം കൂട്ടിച്ചേർത്തു. അവസാന വരിയിലെ അവസാന വ്യക്തിയിയുടെയും  ഉന്നമനത്തിന് പ്രതിജ്ഞാബദ്ധമായ ഗവണ്മെന്റ്   അന്ത്യോദയ എന്ന മുദ്രാവാക്യം മുൻനിർത്തിയാണ് പ്രവർത്തിക്കുന്നത്. രാജ്യത്തെ 27% ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റിയ ഗവണ്മെന്റിന്റെ  ശ്രമങ്ങൾ പകൽ പോലെ വ്യക്തമാണെന്നും  അദ്ദേഹം കൂട്ടിച്ചേർത്തു. സേവനബോധം, മഹത്തായ ആശയങ്ങൾ, സദ്ഭരണം, സാങ്കേതികവിദ്യയുടെ ഉപയോഗം, സേവന വിതരണത്തിലെ  സുതാര്യതയും ഉത്തരവാദിത്തവും എന്നിവയുടെ സംയോജനമാണ് പൊതു സേവനങ്ങളുടെ സമ്പൂർണ്ണവിതരണം ഉറപ്പാക്കുന്നതിലേക്ക് നയിച്ചത്.

അധിനിവേശ ഭൂതകാലത്തിന്റെ പൈതൃകങ്ങൾ ഉപേക്ഷിക്കുന്നതിലും ആധുനികവും ദേശീയവുമായ ചിഹ്നങ്ങൾ സ്വീകരിക്കുന്നതിലും ഗവണ്മെന്റ് ഉറച്ചുനിൽക്കുന്നതായി മന്ത്രി പറഞ്ഞു. കർത്തവ്യ പഥത്തിന്റെ സൃഷ്ടിയിൽ ഇത് പ്രകടമായതാണെന്നും പുതിയ പാർലമെന്റിൽ ഇത് പ്രകടമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ന് നടന്ന വിവിധ പ്രമേയാധിഷ്ഠിത സെഷനുകളിലേക്ക് എല്ലാ അതിഥികളെയും സെക്രട്ടറി ശ്രീ അപൂർവ ചന്ദ്ര സ്വാഗതം ചെയ്തു.9 വർഷത്തെ സേവനം, സദ്ഭരണം, ദരിദ്ര ക്ഷേമം : ദേശീയ കോൺക്ലേവിൽ ഉദ്ഘാടന സെഷനും സമാപന  സെഷനും മൂന്ന് പ്രമേയാധിഷ്ഠിത സെഷനുകളും  ഉണ്ടായിരുന്നു.

സെഷൻ 1 "ഇന്ത്യ: മുന്നോട്ട് കുതിക്കുന്നു" :മുതിർന്ന മാധ്യമപ്രവർത്തകൻ ശ്രീ നിതിൻ ഗോഖലെയാൽ നിയന്ത്രിക്കപ്പെട്ട ഈ സെഷനിൽ :

സുനിൽ ഭാരതി മിത്തൽ, ഭാരതി എന്റർപ്രൈസസ് സ്ഥാപക ചെയർമാൻ;
സംഗീത റെഡ്ഡി, അപ്പോളോ ഹോസ്പിറ്റൽസ് ജോയിന്റ് മാനേജിംഗ് ഡയറക്ടർ;
ദേബ്ജാനി ഘോഷ്, നാസ്‌കോം പ്രസിഡന്റ്;
സുർജിത് ഭല്ല, അന്താരാഷ്ട്ര നാണ്യ നിധി, ഇന്ത്യ മുൻ എക്സിക്യൂട്ടീവ് ഡയറക്ടർ;
സൗമ്യ കാന്തി ഘോഷ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഗ്രൂപ്പ് ചീഫ് ഇക്കണോമിക് അഡ്വൈസർ;
 ദീപ സായൽ, IWIL ഇന്ത്യയുടെ പ്രസിഡന്റും മുഖ്യ രക്ഷാധികാരി ,  എന്നിവർ പങ്കെടുത്തു


റിച്ച അനിരുദ്ധിനാൽ  നിയന്ത്രിക്കപ്പെട്ട, പത്രപ്രവർത്തകർ പങ്കെടുക്കുത്ത സെഷൻ 2 : ജൻ ജൻ കാ വിശ്വാസിൽ
 

നവാസുദ്ദീൻ സിദ്ദിഖി, നടൻ;
സിന്തിയ മക് കാഫ്രേ, ഇന്ത്യയിലെ യുണിസെഫ് പ്രതിനിധി;
കിരൺ മജുംദാർ ഷാ, എക്‌സിക്യൂട്ടീവ് ചെയർപേഴ്‌സൺ, ബയോകോൺ ലിമിറ്റഡ് (വീഡിയോ സന്ദേശം);
പത്മശ്രീ ശാന്തി തെരേസ ലക്ര, നഴ്സ്;
നിഖത് സരീൻ, ബോക്സർ;
അനിൽ പ്രകാശ് ജോഷി, പരിസ്ഥിതി പ്രവർത്തക;
ദിവ്യ ജെയിൻ, സീഖോ സഹസ്ഥാപക എന്നിവർ പങ്കെടുത്തു

 
 റെഡ് എഫ്എം  റേഡിയോ ജോക്കി, റൗണാക് നിയന്ത്രിച്ച  സെഷൻ 3: ഗാൽവനൈസിംഗ് ഇന്ത്യ എന്ന  സെഷനിൽ

റിതേഷ് അഗർവാൾ, ഒയോ റൂംസ് സിഇഒ;
റിഷബ് ഷെട്ടി, നടൻ;
അമൻ അലി ബംഗഷ്, സംഗീതജ്ഞൻ;
വീരേൻ റാസ്‌ക്വിൻഹ, മുൻ ഇന്ത്യൻ ഹോക്കി ക്യാപ്റ്റൻ;
യശോധര ബജോറിയ, എസ്പ്രസ്സോ ടെക്നോളജീസ് ഡയറക്ടർ;
അഖിൽ കുമാർ, ബോക്സർ,  എന്നിവർ പങ്കെടുത്തു 

 

 
 
RRTN/SKY
 


(Release ID: 1927742) Visitor Counter : 140