പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി പാപുവ ന്യൂ ഗിനിയയിലെ പോർട്ട് മോറെസ്ബിയിൽ എത്തി

Posted On: 21 MAY 2023 8:06PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 മെയ് 21-ന് വൈകുന്നേരം പോർട്ട് മോറെസ്ബിയിൽ എത്തി. പാപുവ ന്യൂ ഗിനിയ പ്രധാനമന്ത്രി  ജയിംസ് മറേപ് നേരിട്ട് വിമാനത്താവളത്തിൽ എത്തി  പ്രധാനമന്ത്രി ശ്രീ , മോദിയെ സ്വീകരിച്ചു. 19 തോക്കുകളുടെ സല്യൂട്ട്, ഗാർഡ് ഓഫ് ഓണർ എന്നിവ പ്രധാനമന്ത്രി മോദിക്ക് നൽകി.

ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി പാപുവ ന്യൂ ഗിനിയ സന്ദർശിക്കുന്നത്. പസഫിക് ദ്വീപ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ അടുത്ത സൗഹൃദത്തിന് അടിവരയിടുന്നതാണ് സന്ദർശനം.

ND

***



(Release ID: 1926152) Visitor Counter : 162