മന്ത്രിസഭ
azadi ka amrit mahotsav

അസിസ്റ്റീവ് സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട സഹകരണ കരാറിൽ ഒപ്പിടുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

Posted On: 17 MAY 2023 4:05PM by PIB Thiruvananthpuram

അംഗവൈകല്യമുള്ളവർ , വൃദ്ധജനങ്ങൾ , സാംക്രമികേതര രോഗങ്ങളുള്ള ആളുകൾ എന്നിവരെ ഉൾപ്പെടുത്തലും പങ്കാളിത്തവും പ്രാപ്തമാക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സാങ്കേതിക വിദ്യയയായ അസിസ്റ്റീവ് ടെക്നോളജിയുമായി ബന്ധപ്പെട്ട പദ്ധതികളിൽ സഹകരിക്കുന്നതിന് ആരോഗ്യ ഗവേഷണ വകുപ്പും (ഡിഎച്ച്ആർ) ലോകാരോഗ്യ സംഘടനയും (ഡബ്ല്യുഎച്ച്ഒ) തമ്മിൽ ഒപ്പിട്ട കരാറിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. ഈ സാങ്കേതിക വിയയുമായി ബന്ധപ്പെട്ട ഗവേഷണം, നവീകരണം, ശേഷി വർദ്ധിപ്പിക്കൽ.എന്നിവയിലാണ് സഹകരണം. 
ആരോഗ്യ ഗവേഷണ വകുപ്പ്  10.10.2022 നും  , ലോകാരോഗ്യ സംഘടന 18.10.2022 നുമാണ്‌ കരാറിൽ ഒപ്പിട്ടത്. 

സഹായ സാങ്കേതികവിദ്യയിലേക്കുള്ള പ്രവേശനത്തിലേക്ക് ആഗോള ശ്രദ്ധ ആകർഷിക്കുന്നതിനും ഗവേഷണവും നവീകരണവും പ്രോത്സാഹിപ്പിക്കുന്നതിനും ഉചിതമായ പരിശീലന പരിപാടികൾ വികസിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും ഈ സഹകരണം ലക്ഷ്യമിടുന്നു.

-ND-


(Release ID: 1924788) Visitor Counter : 132