പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav g20-india-2023

റോസ്ഗർ മേള : 71,000 നിയമന കത്തുകൾ മെയ് 16ന് പ്രധാനമന്ത്രി വിതരണം ചെയ്യും

Posted On: 15 MAY 2023 11:41AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 മെയ് 16 ന്  രാവിലെ 10:30 ന് 71,000 പുതിയ റിക്രൂട്ട്‌മെന്റുകൾക്ക് വീഡിയോ കോൺഫറൻസിംഗ് വഴി നിയമന ഉത്തരവ്  വിതരണം ചെയ്യും. പുതുതായി നിയമിതരായവരെ  പ്രധാനമന്ത്രി അഭിസംബോധനയും  ചെയ്യും.

രാജ്യത്തുടനീളം 45 സ്ഥലങ്ങളിൽ റോസ്ഗർ മേള നടക്കും. ഈ ഉദ്യമത്തെ പിന്തുണയ്ക്കുന്ന കേന്ദ്ര ഗവൺമെന്റ് വകുപ്പുകളിലും സംസ്ഥാന/ കേന്ദ്ര ഭരണ പ്രദേശങ്ങളിൽ  ഉടനീളം റിക്രൂട്ട്‌മെന്റുകൾ നടക്കുന്നു. രാജ്യത്തുടനീളമുള്ള പുതിയ റിക്രൂട്ട്‌മെന്റുകൾ, ഗ്രാമിൻ ഡാക് സേവക്‌സ്, ഇൻസ്‌പെക്ടർ ഓഫ് പോസ്റ്റ്‌സ്, കൊമേഴ്‌സ്യൽ-കം-ടിക്കറ്റ് ക്ലാർക്ക്, ജൂനിയർ ക്ലാർക്ക്-കം-ടൈപ്പിസ്റ്റ്, ജൂനിയർ അക്കൌണ്ട്സ് ക്ലർക്ക്, ട്രാക്ക് മെയിന്റനർ, അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ തുടങ്ങിയ വിവിധ തസ്തികകളിലേക്ക് ചേരും. ലോവർ ഡിവിഷൻ ക്ലർക്ക്, സബ് ഡിവിഷണൽ ഓഫീസർ, ടാക്സ് അസിസ്റ്റന്റുമാർ, അസിസ്റ്റന്റ് എൻഫോഴ്സ്മെന്റ് ഓഫീസർ, ഇൻസ്പെക്ടർമാർ, നഴ്സിംഗ് ഓഫീസർമാർ, അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസർമാർ, ഫയർമാൻ, അസിസ്റ്റന്റ് അക്കൗണ്ട്സ് ഓഫീസർ, അസിസ്റ്റന്റ് ഓഡിറ്റ് ഓഫീസർ, ഡിവിഷണൽ അക്കൗണ്ടന്റ്, ഓഡിറ്റർ, കോൺസ്റ്റബിൾ, ഹെഡ് കോൺസ്റ്റബിൾ, അസിസ്റ്റന്റ് കമാൻഡന്റ്, പ്രിൻസിപ്പൽ, പരിശീലനം ബിരുദ അധ്യാപകൻ, അസിസ്റ്റന്റ് രജിസ്ട്രാർ, അസിസ്റ്റന്റ് പ്രൊഫസർ തുടങ്ങിയ വിഭാഗങ്ങളിൽ നിന്നാണ്  തിരഞ്ഞെടുത്തിട്ടുള്ളത് .

തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് ഏറ്റവും ഉയർന്ന മുൻഗണന നൽകാനുള്ള പ്രധാനമന്ത്രിയുടെ പ്രതിജ്ഞാബദ്ധതയുടെ പൂർത്തീകരണത്തിലേക്കുള്ള ചുവടുവെപ്പാണ് റോസ്ഗർ മേള. റോസ്ഗർ മേള കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും യുവാക്കൾക്ക് അവരുടെ ശാക്തീകരണത്തിനും ദേശീയ വികസനത്തിൽ പങ്കാളിത്തത്തിനും അർത്ഥവത്തായ അവസരങ്ങൾ പ്രദാനം ചെയ്യുന്നതിനും ഉത്തേജകമായി പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

വിവിധ സർക്കാർ വകുപ്പുകളിൽ പുതിയതായി നിയമിതരായ എല്ലാവർക്കും വേണ്ടിയുള്ള ഓൺലൈൻ ഓറിയന്റേഷൻ കോഴ്‌സായ കർമ്മയോഗിയിൽ  സ്വയം പരിശീലിക്കാനുള്ള അവസരവും ലഭിക്കും.

-ND-



(Release ID: 1924128) Visitor Counter : 181