പ്രധാനമന്ത്രിയുടെ ഓഫീസ്
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ വിജയികളെ ഏവരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു
प्रविष्टि तिथि:
12 MAY 2023 2:42PM by PIB Thiruvananthpuram
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകളിൽ വിജയിച്ച എല്ലാ "പരീക്ഷാ പോരാളികളെയും" പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
ട്വീറ്റുകളുടെ പരമ്പരയിൽ പ്രധാനമന്ത്രി പറഞ്ഞു :
"സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകളിൽ വിജയിച്ച എല്ലാ എക്‌സാം വാരിയേഴ്‌സിനേയും ഞാൻ അഭിനന്ദിക്കുന്നു. ഇവരുടെ കഠിനാധ്വാനത്തിലും നിശ്ചയദാർഢ്യത്തിലും ഞാൻ അഭിമാനിക്കുന്നു. യുവാക്കളുടെ വിജയത്തിൽ മഹത്തായ പങ്കുവഹിച്ച അവരുടെ മാതാപിതാക്കളെയും അധ്യാപകരെയും ഞാൻ അഭിനന്ദിക്കുന്നു."
"പന്ത്രണ്ടാം ക്ലാസ് പരീക്ഷകളിൽ തങ്ങൾക്ക് മികച്ച പ്രകടനം കാഴ്ചവെക്കാമായിരുന്നുവെന്ന് കരുതുന്ന മിടുക്കരായ കുട്ടികളോട് ഞാൻ പറയാൻ ആഗ്രഹിക്കുന്നു - വരും കാലങ്ങളിൽ നിങ്ങൾക്ക് ഇനിയും ഒരുപാട് പ്രതീക്ഷിക്കാനുണ്ട്. ഒരു കൂട്ടം പരീക്ഷകൾ നിങ്ങളെ നിർവചിക്കുന്നില്ല. നിങ്ങൾക്ക് താൽപ്പര്യമുള്ള മേഖലകളിൽ നിങ്ങളുടെ കഴിവുകൾ പ്രയോജനപ്പെടുത്തുക. നിങ്ങൾ തിളങ്ങും!"
-ND-
(रिलीज़ आईडी: 1923690)
आगंतुक पटल : 184
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
हिन्दी
,
Marathi
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada