പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

മൻ കി ബാത്തിനെ കുറിച്ചുള്ള    ജാപ്പനീസ് എംബസിയുടെ സന്ദേശത്തിന് പ്രധാനമന്ത്രി മറുപടി നൽകി  

प्रविष्टि तिथि: 03 MAY 2023 7:57PM by PIB Thiruvananthpuram

മൻ കി ബാത്തിന്റെ നൂറാം എപ്പിസോഡിനെക്കുറിച്ച് ഇന്ത്യയിലെ ജാപ്പനീസ് എംബസി ട്വീറ്റ് ചെയ്തു. 'മൻ കി ബാത്ത്: എ സോഷ്യൽ റെവല്യൂഷൻ ഓൺ റേഡിയോ' എന്ന പുസ്തകത്തിന്റെ മുഖവുരയിൽ അന്തരിച്ച ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെയുടെ സന്ദേശം എംബസി അനുസ്മരിച്ചു. 

ഏഷ്യൻ രാജ്യങ്ങളിൽ മഹാഭാരതവും രാമായണവും അവതരിപ്പിക്കുന്ന ജാപ്പനീസ് കലാകാരന്മാരെ ഉദ്ധരിച്ച് പ്രധാനമന്ത്രി മോദി ഇന്ത്യ-ജപ്പാൻ സാംസ്കാരിക ബന്ധത്തെ പ്രശംസിച്ച മൻ കി ബാത്തിന്റെ 89-ാം എപ്പിസോഡും എംബസി അനുസ്മരിച്ചു.

ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :

"ദയയുള്ള വാക്കുകൾക്കും എന്റെ സുഹൃത്ത്, അന്തരിച്ച  ഷിൻസോ ആബെയെ ഓർത്തതിനും നന്ദി."

 

 

***

ND

(रिलीज़ आईडी: 1921798) आगंतुक पटल : 190
इस विज्ञप्ति को इन भाषाओं में पढ़ें: Bengali , Telugu , English , Urdu , Marathi , हिन्दी , Manipuri , Assamese , Punjabi , Gujarati , Odia , Tamil , Kannada