പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രകാശ് സിംഗ് ബാദലിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു
Posted On:
25 APR 2023 9:40PM by PIB Thiruvananthpuram
പഞ്ചാബ് മുൻ മുഖ്യമന്ത്രി ശ്രീ പ്രകാശ് സിംഗ് ബാദലിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു:
“ശ്രീ പ്രകാശ് സിംഗ് ബാദൽ ജിയുടെ വിയോഗത്തിൽ അങ്ങേയറ്റം ദുഖമുണ്ട്. ഇന്ത്യൻ രാഷ്ട്രീയത്തിലെ ഒരു വലിയ വ്യക്തിത്വമായിരുന്നു അദ്ദേഹം, നമ്മുടെ രാഷ്ട്രത്തിന് വളരെയധികം സംഭാവന നൽകിയ ശ്രദ്ധേയനായ രാഷ്ട്രതന്ത്രജ്ഞനായിരുന്നു. പഞ്ചാബിന്റെ പുരോഗതിക്കായി അദ്ദേഹം അക്ഷീണം പ്രവർത്തിക്കുകയും നിർണായക സമയങ്ങളിൽ സംസ്ഥാനത്തെ നയിക്കുകയും ചെയ്തു.
ശ്രീ പ്രകാശ് സിംഗ് ബാദലിന്റെ വിയോഗം വ്യക്തിപരമായി എനിക്കൊരു നഷ്ടമാണ്. പതിറ്റാണ്ടുകളായി ഞാൻ അദ്ദേഹവുമായി അടുത്തിടപഴകുകയും അദ്ദേഹത്തിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കുകയും ചെയ്തിട്ടുണ്ട്. ഞങ്ങളുടെ നിരവധി സംഭാഷണങ്ങൾ ഞാൻ ഓർക്കുന്നു, അതിൽ അദ്ദേഹത്തിന്റെ വിജ്ഞാനം എക്കാലത്തും വ്യക്തമായി കാണപ്പെട്ടു. അദ്ദേഹത്തിന്റെ കുടുംബത്തിനും എണ്ണമറ്റ ആരാധകരോടും അനുശോചനം രേഖപ്പെടുത്തുന്നു.
-ND-
(Release ID: 1919667)
Visitor Counter : 126
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada