പ്രധാനമന്ത്രിയുടെ ഓഫീസ്
254 4ജി മൊബൈൽ ടവറുകൾ അരുണാചൽ പ്രദേശിൽ സ്ഥാപിക്കുന്നതിൽ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു
Posted On:
23 APR 2023 9:46AM by PIB Thiruvananthpuram
അരുണാചൽ പ്രദേശിൽ 254 4ജി മൊബൈൽ ടവറുകൾ സ്ഥാപിക്കുന്നതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു.
അരുണാചൽ പ്രദേശിൽ 254 4ജി മൊബൈൽ ടവറുകൾ രാജ്യത്തിന് സമർപ്പിച്ചതായി കേന്ദ്രമന്ത്രി ശ്രീ കിരൺ റിജിജു ട്വീറ്റ് ത്രെഡിൽ അറിയിച്ചു. 336 വിദൂര ഗ്രാമങ്ങളിലേക്കുള്ള ഈ അതിവേഗ ഇന്റർനെറ്റ് സൗകര്യം ജനങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്രമന്ത്രിയുടെ ട്വീറ്റ് ത്രെഡുകളോട് പ്രതികരിച്ചുകൊണ്ട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
"അരുണാചൽ പ്രദേശിലെ കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നതിനുള്ള മികച്ച വാർത്ത."
******
-ND-
(Release ID: 1918912)
Visitor Counter : 154
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada