പ്രധാനമന്ത്രിയുടെ ഓഫീസ്‌

പൂനെയിൽ നിന്നുള്ള പാർലമെന്റ് അംഗം ഗിരീഷ് ബാപട്ടിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി

Posted On: 29 MAR 2023 4:19PM by PIB Thiruvananthpuram

പൂനെയിൽ നിന്നുള്ള പാർലമെന്റ് അംഗം ശ്രീ ഗിരീഷ് ബാപ്പട്ടിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.

ട്വീറ്റുകളുടെ പരമ്പരയിൽ പ്രധാനമന്ത്രി പറഞ്ഞു :
“ശ്രീ ഗിരീഷ് ബാപത് ജി സമൂഹത്തെ ഉത്സാഹത്തോടെ സേവിച്ച എളിമയും കഠിനാധ്വാനിയുമായ നേതാവായിരുന്നു. മഹാരാഷ്ട്രയുടെ വികസനത്തിനായി അദ്ദേഹം വളരെയധികം പ്രവർത്തിച്ചു. അദ്ദേഹത്തിന്റെ വിയോഗം ദുഖകരമാണ്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോടും അനുഭാവികളോടും അനുശോചനം രേഖപ്പെടുത്തുന്നു. ഓം ശാന്തി"

മഹാരാഷ്ട്രയിൽ ബിജെപിയെ കെട്ടിപ്പടുക്കുന്നതിലും ശക്തിപ്പെടുത്തുന്നതിലും ശ്രീ ഗിരീഷ് ബാപത് ജി പ്രധാന പങ്കുവഹിച്ചു. ജനക്ഷേമ പ്രശ്നങ്ങൾ ഉന്നയിച്ച് സമീപിക്കാവുന്ന എംഎൽഎയായിരുന്നു അദ്ദേഹം. കാര്യക്ഷമമായ മന്ത്രി എന്ന നിലയിലും പിന്നീട് പൂനെയുടെ എംപിയായും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. അദ്ദേഹത്തിന്റെ നല്ല പ്രവൃത്തി നിരവധി ആളുകളെ പ്രചോദിപ്പിക്കും. ”

 

Shri Girish Bapat Ji was a humble and hardworking leader who served society diligently. He worked extensively for the development of Maharashtra and was particularly passionate about Pune's growth. His passing away is saddening. Condolences to his family and supporters. Om Shanti pic.twitter.com/17M0XpcwpF

— Narendra Modi (@narendramodi) March 29, 2023

 

***

ND



(Release ID: 1911848) Visitor Counter : 93