പ്രധാനമന്ത്രിയുടെ ഓഫീസ്
ബാംഗ്ലൂർ മെട്രോയുടെ വൈറ്റ്ഫീൽഡ് (കടുഗോഡി) മുതൽ കൃഷ്ണരാജപുര മെട്രോ ലൈൻ വരെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
മെട്രോ യാത്രയും ചെയ്തു
Posted On:
25 MAR 2023 2:10PM by PIB Thiruvananthpuram
ബാംഗ്ലൂർ മെട്രോയുടെ വൈറ്റ്ഫീൽഡ് മുതൽ കൃഷ്ണരാജപുര മെട്രോ ലൈൻ വരെയുള്ള മെട്രോ പാത പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്തു. പുതുതായി ഉദ്ഘാടനം ചെയ്ത മെട്രോയിൽ അദ്ദേഹം യാത്രയും ചെയ്തു.
പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു :
center>
PM @narendramodi is on board the Bengaluru Metro, interacting with people from different walks of life. pic.twitter.com/RKdLSXMucw
— PMO India (@PMOIndia) March 25, 2023
പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗളൂരു മെട്രോയിലാണ്, ജീവിതത്തിന്റെ വിവിധ തുറകളിലുള്ളവരുമായി ആശയവിനിമയം ചെയ്തു.
വൈറ്റ്‌ഫീൽഡ് (കടുഗോഡി) മെട്രോ സ്‌റ്റേഷനിൽ എത്തിയ പ്രധാനമന്ത്രി ആദ്യം ടിക്കറ്റ് കൗണ്ടറിൽ നിന്ന് ടിക്കറ്റ് വാങ്ങുകയും തുടർന്ന് ചടങ്ങിൽ ഒരുക്കിയ പ്രദർശനം കാണുകയും ചെയ്തു. വൈറ്റ് ഫീൽഡ് മെട്രോ ലൈനിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശിലാഫലകം അനാച്ഛാദനം ചെയ്ത ശേഷം മെട്രോയിൽ കയറാൻ പ്ലാറ്റ്‌ഫോമിലേക്ക് നീങ്ങി. യാത്രയ്ക്കിടെ ബാംഗ്ലൂർ മെട്രോയിലെ തൊഴിലാളികളുമായും ജീവനക്കാരുമായും അദ്ദേഹം സംവദിച്ചു.
പ്രധാനമന്ത്രിക്കൊപ്പം കർണാടക ഗവർണർ ശ്രീ തവർ ചന്ദ് ഗെലോട്ടും കർണാടക മുഖ്യമന്ത്രി ശ്രീ ബസ്വരാജ് ബൊമ്മൈയും ഉണ്ടായിരുന്നു.
***
ND
(Release ID: 1910687)
Visitor Counter : 133
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada