പ്രധാനമന്ത്രിയുടെ ഓഫീസ്
വടക്ക് കിഴക്കിനുള്ള ഭാരത് ഗൗരവ് ട്രെയിനിന്റെ ഉദ്‌ഘാടനത്തോടുള്ള പ്രധാനമന്ത്രിയുടെ പ്രതികരണം
Posted On:
06 MAR 2023 8:09PM by PIB Thiruvananthpuram
2023 മാർച്ച് 21 ന് വടക്ക് കിഴക്കിനുള്ള ഭാരത് ഗൗരവ് ട്രെയിൻ ആരംഭിക്കുന്നതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു. ഇത് രസകരവും അവിസ്മരണീയവുമായ യാത്രയായിരിക്കുമെന്നും വടക്കുകിഴക്ക് കണ്ടെത്താനുള്ള ആവേശകരമായ അവസരമാണെന്നും ശ്രീ മോദി പറഞ്ഞു.
ഭാരത് ഗൗരവ് ഡീലക്‌സ് എസി ടൂറിസ്റ്റ് ട്രെയിനിൽ ഇന്ത്യയുടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ സന്ദർശിക്കുന്നതിനായി പ്രത്യേകം രൂപകൽപ്പന ചെയ്ത "നോർത്ത് ഈസ്റ്റ് ഡിസ്കവറി: ബിയോണ്ട് ഗുവാഹത്തി" ടൂർ ആരംഭിക്കാൻ ഇന്ത്യൻ റെയിൽവേ തീരുമാനിച്ചു. 2023 മാർച്ച് 21 ന് ഡൽഹി സഫ്ദർജംഗ് റെയിൽവേ സ്റ്റേഷനിൽ നിന്ന് ആരംഭിക്കുന്ന ട്രെയിൻ 15 ദിവസത്തിനുള്ളിൽ അസാമിലെ ഗുവാഹത്തി, ശിവസാഗർ, ജോർഹട്ട്, കാസിരംഗ, ത്രിപുരയിലെ ഉനകോട്ടി, അഗർത്തല, ഉദയ്പൂർ, നാഗാലാൻഡിലെ ദിമാപൂർ, കൊഹിമ, മേഘാലയയിലെ ഷില്ലോങ്, ചിറാപുഞ്ചി എന്നിവിടങ്ങളിൽ പര്യടനം നടത്തും
ഭാരത് ഗൗരവ് ട്രെയിനിന്റെ ഉദ്‌ഘാടനത്തെ കുറിച്ച് കേന്ദ്ര സാംസ്കാരിക, വിനോദസഞ്ചാര, വടക്കുകിഴക്കൻ മേഖലാ വികസന മന്ത്രി ശ്രീ ജി കിഷൻ റെഡ്ഡിയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :
"ഇത് രസകരവും അവിസ്മരണീയവുമായ ഒരു യാത്രയായിരിക്കും, വടക്കുകിഴക്ക് കണ്ടെത്താനുള്ള ആവേശകരമായ അവസരമായിരിക്കും."
*****
-ND-
(Release ID: 1904698)
Visitor Counter : 169
Read this release in:
Kannada
,
Assamese
,
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu