ധനകാര്യ മന്ത്രാലയം

കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ മന്ത്രി ശ്രീ അനുരാഗ് ഠാക്കൂർ ബംഗളൂരുവിൽ രണ്ടാം ഫിനാൻസ് & സെൻട്രൽ ബാങ്ക് ഡെപ്യൂട്ടീസ് (എഫ്‌സിബിഡി) സമ്മേളനത്തെ അഭിസംബോധന ചെയ്തു

Posted On: 22 FEB 2023 2:05PM by PIB Thiruvananthpuram

ന്യൂ ഡൽഹി: ഫെബ്രുവരി 22, 2023  

കേന്ദ്രവാർത്ത വിതരണ പ്രക്ഷേപണ, യുവജനകാര്യ, കായിക മന്ത്രി ശ്രീ അനുരാഗ് സിംഗ് ഠാക്കൂറിന്റെ ഉദ്ഘാടന പ്രസംഗത്തോടെ, 2-ാമത് G20 ഫിനാൻസ് ആൻഡ് സെൻട്രൽ ബാങ്ക് ഡെപ്യൂട്ടീസ് (FCBD) യോഗം ഇന്ന് ബെംഗളൂരുവിൽ ആരംഭിച്ചു.

ഇന്ത്യയുടെ G20 അധ്യക്ഷതയ്ക്ക് കീഴിൽ ധനമന്ത്രിമാരുടെയും സെൻട്രൽ ബാങ്ക് ഗവർണർമാരുടെയും (FMCBG) ആദ്യ G20 യോഗം 2023 ഫെബ്രുവരി 24 മുതൽ 25 വരെ ബംഗളൂരുവിൽ നടക്കും. ഇതിന് മുന്നോടിയായി ആണ് ശ്രീ അജയ് സേത്തും ആർബിഐ ഡെപ്യൂട്ടി ഗവർണർ, ഡോ. മൈക്കൽ ഡി പത്രയും സഹ-അധ്യക്ഷരാകുന്ന രണ്ടാമത്തെ ജി20 ഫിനാൻസ് ആൻഡ് സെൻട്രൽ ബാങ്ക് ഡെപ്യൂട്ടീസ് (എഫ്‌സിബിഡി) യോഗം നടന്നത്.

സാമ്പത്തിക ട്രാക്ക്, ജി 20 പ്രക്രിയയുടെ കാതൽ ആണെന്നും ആഗോള സാമ്പത്തിക വ്യവഹാരത്തിനും നയ ഏകോപനത്തിനും ഇത് ഫലപ്രദമായ വേദിയാണെന്നും ശ്രീ അനുരാഗ് ഠാക്കൂർ പറഞ്ഞു. ആഗോള സാമ്പത്തിക വീക്ഷണവും അപകടസാധ്യതകളും, വികസന ധനസഹായവും ആഗോള സാമ്പത്തിക സുരക്ഷാ ശൃംഖലയും ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സാമ്പത്തിക ഘടന, സാമ്പത്തിക ഉൾപ്പെടുത്തലും മറ്റ്  വിഷയങ്ങളും, അടിസ്ഥാന സൗകര്യ വികസനവും ധനസഹായവും, സുസ്ഥിര ധനസഹായം, ആഗോള ആരോഗ്യ ധനസഹായം, അന്താരാഷ്ട്ര നികുതി എന്നിവയാണ് സാമ്പത്തിക ട്രാക്കിലെ പ്രധാന പ്രവർത്തന മേഖലകൾ.

കേന്ദ്രീകൃതമായ സംഭാഷണങ്ങളിലൂടെയും ചർച്ചകളിലൂടെയും നിരവധി ആഗോള വെല്ലുവിളികൾക്ക് പ്രായോഗികമായ പരിഹാരങ്ങൾ കണ്ടെത്തുന്നതിന് G20 യ്ക്ക് കാര്യമായ സംഭാവന നൽകാൻ കഴിയുമെന്നും ഇന്ത്യയുടെ അധ്യക്ഷത ഇത് സജീവമായി സുഗമമാക്കാൻ ശ്രമിക്കുമെന്നും ശ്രീ ഠാക്കൂർ പറഞ്ഞു.

ഈ ലക്ഷ്യം നിറവേറ്റുന്നതിനായി, 2023-ലെ ജി20 സാമ്പത്തിക ട്രാക്ക് ചർച്ചകളിൽ 21-ാം നൂറ്റാണ്ടിലെ  ആഗോള വെല്ലുവിളികളെ നേരിടാൻ ബഹുമുഖ വികസന ബാങ്കുകളെ (എംഡിബി) ശക്തിപ്പെടുത്തൽ, 'നാളത്തെ നഗരങ്ങൾക്ക്' ധനസഹായം നൽകൽ, ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യത്തിലൂടെ സാമ്പത്തിക ഉൾപ്പെടുത്തലും ഉൽപ്പാദനക്ഷമത വർധിപ്പിക്കൽ, അന്താരാഷ്ട്ര നികുതി അജണ്ടയുടെ മുന്നേറ്റം എന്നിവ ഉൾപ്പെടുത്തുമെന്നും ശ്രീ ഠാക്കൂർ സൂചിപ്പിച്ചു.

തന്റെ ഉപസംഹാര പ്രസംഗത്തിൽ, ബഹുമുഖത്വത്തിന്റെ ഊർജം ഉൾക്കൊള്ളേണ്ടതിന്റെ ആവശ്യകത ശ്രീ ഠാക്കൂർ എടുത്തുപറഞ്ഞു. ക്രിയാത്മകവും ഉൽപ്പാദനപരവുമായ ഈ ചർച്ചകളിലൂടെ നമുക്ക് കൂട്ടായി മികച്ച ഫലങ്ങൾ കൈവരിക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.

ഡെപ്യൂട്ടി യോഗത്തിൽ അംഗീകരിക്കുന്ന ഔദ്യോഗിക നയം, 2023 ഫെബ്രുവരി 24, 25 തീയതികളിൽ നടക്കുന്ന ധനമന്ത്രിമാരുടെയും സെൻട്രൽ ബാങ്ക് ഗവർണർമാരുടെയും ജി20 യോഗത്തിൽ അന്തിമ തീരുമാനത്തിനായി സമർപ്പിക്കും.

Tweet links for I&B Minister’s Inaugural address:

 



(Release ID: 1901439) Visitor Counter : 87