പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

മുൻ ഗവർണർ ഒ പി കോഹ്‌ലിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

Posted On: 20 FEB 2023 8:44PM by PIB Thiruvananthpuram

മുൻ ഗവർണർ ശ്രീ ഒ പി കോഹ്‌ലിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.

ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :

"ശ്രീ ഒ പി കോഹ്‌ലി ജിയുടെ വിയോഗത്തിൽ ദുഖമുണ്ട്. ഡൽഹിയിൽ ഞങ്ങളുടെ പാർട്ടിയെ ശക്തിപ്പെടുത്തുന്നതിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചു. എംപിയും ഗവർണറും എന്ന നിലയിൽ അദ്ദേഹം പൊതുക്ഷേമ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. വിദ്യാഭ്യാസ മേഖലയിലും അദ്ദേഹം തത്പരനായിരുന്നു. എന്റെ ചിന്തകൾ  അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പമാണ് . ഓം ശാന്തി."

-ND-

(Release ID: 1900878) Visitor Counter : 149