പ്രധാനമന്ത്രിയുടെ ഓഫീസ്‌

ദേശീയ ഫിലാറ്റലിക് എക്‌സിബിഷൻ 'അമൃത് പെക്സ് 2023' ൽ സ്‌കൂൾ വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു

Posted On: 15 FEB 2023 10:19AM by PIB Thiruvananthpuram

ആസാദി കാ അമൃത് മഹോത്സവത്തിന് കീഴിൽ സംഘടിപ്പിച്ച ദേശീയ ഫിലാറ്റലിക് എക്‌സിബിഷൻ ‘അമൃത്‌പെക്‌സ് 2023’-ലെ  സ്‌കൂൾ വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തം ഫിലാറ്റലിയിലും കത്ത് എഴുതുന്നതിലും കൂടുതൽ താൽപ്പര്യമുണ്ടാക്കാൻ നല്ല വഴിയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.


ഇന്ത്യ പോസ്റ്റിന്റെ ട്വീറ്റ് ത്രെഡിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു;

“ഫിലാറ്റലിയിലും കത്ത് എഴുതുന്നതിലും കൂടുതൽ താൽപ്പര്യത്തിനുള്ള നല്ല മാർഗം. കൂടുതൽ ചെറുപ്പക്കാർ ഈ പ്രവർത്തനങ്ങൾ ഏറ്റെടുക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.

******

-ND-

(Release ID: 1899301) Visitor Counter : 133