പ്രധാനമന്ത്രിയുടെ ഓഫീസ്
ലോക റേഡിയോ ദിനത്തിൽ പ്രധാനമന്ത്രിയുടെ അഭിവാദ്യം
അടുത്ത മൻ കി ബാത്ത് പരിപാടിക്കുള്ള ആശയങ്ങൾ പങ്കിടാൻ പൗരന്മാരോട് അഭ്യർത്ഥിച്ചു
Posted On:
13 FEB 2023 9:00AM by PIB Thiruvananthpuram
ലോക റേഡിയോ ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എല്ലാ റേഡിയോ ശ്രോതാക്കളെയും ആർജെമാരെയും പ്രക്ഷേപണ രംഗവുമായി ബന്ധപ്പെട്ട എല്ലാവരെയും അഭിവാദ്യം ചെയ്തു. 2023 ഫെബ്രുവരി 26-ന് നടക്കുന്ന മൻ കി ബാത്ത് പരിപാടിക്കുള്ള ആശയങ്ങൾ പങ്കിടാൻ പൗരന്മാരോട് ശ്രീ മോദി അഭ്യർത്ഥിച്ചു.
ട്വീറ്റുകളുടെ പരമ്പരയിൽ പ്രധാനമന്ത്രി പറഞ്ഞു;
"എല്ലാ റേഡിയോ ശ്രോതാക്കൾക്കും ആർജെമാർക്കും ലോക റേഡിയോ ദിനത്തിന്റെ പ്രത്യേക അവസരത്തിൽ പ്രക്ഷേപണ രംഗവുമായി ബന്ധപ്പെട്ട മറ്റെല്ലാവർക്കും ആശംസകൾ. റേഡിയോ നൂതന പരിപാടികളിലൂടെയും മനുഷ്യന്റെ സർഗ്ഗാത്മകത പ്രദർശിപ്പിച്ചും ജീവിതത്തെ പ്രകാശമാനമാക്കട്ടെ."
"ഇന്ന് ലോക റേഡിയോ ദിനമായതിനാൽ, 26-ാം തീയതി നടക്കുന്ന 98-ാമത് മൻ കി ബാത്ത് പരിപാടി നിങ്ങളെ എല്ലാവരെയും ഓർമ്മിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അതിനായി നിങ്ങളുടെ ആശയങ്ങൾ പങ്കിടുക. MyGov, NaMo ആപ്പിൽ എഴുതുക അല്ലെങ്കിൽ 1800-11-7800 ഡയൽ ചെയ്ത് നിങ്ങളുടെ സന്ദേശം റെക്കോർഡ് ചെയ്യുക.
Greetings to all radio listeners, RJs and all others associated with the broadcasting eco-system on the special occasion of World Radio Day. May the radio keep brightening lives through innovative programmes and showcasing human creativity.
— Narendra Modi (@narendramodi) February 13, 2023
Since it is World Radio Day, I would also like to take the opportunity to remind you all of the 98th #MannKiBaat programme on the 26th. Do share your inputs for the same. Write on MyGov, NaMo App or record your message by dialling 1800-11-7800. https://t.co/wOHfn8IckM
— Narendra Modi (@narendramodi) February 13, 2023
--ND--
***
(Release ID: 1898616)
Visitor Counter : 142
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada