ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav

2022-23 സാമ്പത്തിക സർവേ : പ്രസക്ത ഭാഗങ്ങൾ


2023 സാമ്പത്തിക വർഷത്തിൽ, മഹാമാരിക്ക് മുമ്പുള്ള വളർച്ചാ പാതയിലേക്ക് ഉയരുന്നതിനായി ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ വിവിധ മേഖലകളിലുടനീളം മികച്ച തിരിച്ചുവരവ് നടത്തുന്നു.

2022 നവംബറിൽ റീട്ടെയിൽ പണപ്പെരുപ്പം ആർബിഐയുടെ ലക്ഷ്യ പരിധിക്കുള്ളിൽ തിരിച്ചെത്തി.

2022 ഏപ്രിൽ-നവംബർ കാലയളവിലെ പ്രത്യക്ഷ നികുതി പിരിവ് മികച്ച രീതിയിൽ തന്നെ തുടരുന്നു.

തൊഴിൽ വർദ്ധന, നഗരങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് കുറയുന്നതിനും തൊഴിലാളി പ്രൊവിഡന്റ് ഫണ്ടിലേക്ക് വേഗത്തിലുള്ള രജിസ്ട്രേഷനും വഴിവച്ചു.

അവസരങ്ങൾ, കാര്യക്ഷമത, ജീവിത സൗകര്യങ്ങൾ എന്നിവ വർദ്ധിപ്പിക്കുന്നതിന് പൊതുവസ്‌തുക്കൾ സൃഷ്‌ടിക്കുക, വിശ്വാസാധിഷ്‌ഠിത ഭരണം, കാർഷിക ഉൽപ്പാദനക്ഷമത വർധിപ്പിക്കുക, വികസനത്തിൽ സഹപങ്കാളിയായി സ്വകാര്യമേഖലയെ പങ്കെടുപ്പിക്കുക എന്നതാണ് ഗവൺമെന്റ് പരിഷ്കരണങ്ങളുടെ കേന്ദ്രബിന്ദു.

സുതാര്യമായ സാമ്പത്തിക രേഖകൾ ധനകാര്യ സ്ഥാപനങ്ങൾക്ക് മെച്ചപ്പെട്ട വായ്പ വിതരണം ചെയ്യുന്നതിന് കാരണമായി.

വായ്പ വളർച്ചയിലുണ്ടായ വർദ്ധന, സ്വകാര്യ മൂലധന ചെലവുകളുടെ ഗുണപരമായ നിക്ഷേപ ചക്രത്തിലേക്ക് നയിച്ചു.

2022 ഏപ്രിൽ മുതൽ ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകളുടെ ഭക്ഷ്യേതര വായ്പ വിതരണം ഇരട്ട അക്കത്തിൽ വളരുന്നു.

ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകളുടെ മൊത്ത നിഷ്‌ക്രിയ ആസ്തി (ജിഎൻപിഎ) അനുപാതം ഏഴ് വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 5.0 ആയി കുറഞ്ഞു.

സാമൂഹ്യ മേഖലയിലെ ചെലവ് (കേന്ദ്രവും സംസ്ഥാനങ്ങളും കൂടിച്ചേർന്ന്) 2016 സാമ്പത്തിക വർഷത്തിലെ 9.1 ലക്ഷം കോടിയിൽ നിന്ന് 2023 സാമ്പത്തിക വർഷത്തിൽ 21.3 ലക്ഷം കോടി രൂപയായി വർദ്ധിച്ചു.


ആരോഗ്യ വിഭാഗത്തിനായുള്ള കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകളുടെ ബജറ്റ് ചെലവ് 2021 സാമ്പത്തിക വർഷത്തിലെ 1.6 ശതമാനത്തിൽ നിന്ന്, 2022ൽ 2.2 ശതമാനമായും, 2023ൽ 2.1 ശതമാനമായും ഉയർന്നു.

220 കോടിയിലധികം കോവിഡ് വാക്സിൻ ഡോസുകൾ വിതരണം ചെയ്തു


2005-06 നും 2019-20 നും ഇടയിൽ ഇന്ത്യയിൽ 41.5 കോടി പേർ ദാരിദ്ര്യത്തിൽ നിന്ന് പുറത്തു കടന്നതായി പറയുന്ന ബഹുമുഖ ദാരിദ്ര്യ സൂചികയെക്കുറിച്ചുള്ള ഐക്യരാഷ്ട്ര സഭാ വികസന പരിപാടിയുടെ 2022 റിപ്പോർട്ടിലെ കണ്ടെത്തലുകൾ സർവേ ഉയർത്തിക്കാട്ടുന്നു.

2070-ഓടെ കാർബൺ പുറംതളളൽ പൂജ്യത്തിലെത്തിക്കാൻ രാജ്യം നെറ്റ് സീറോ പ്രതിജ്ഞ പ്രഖ്യാപിച്ചു.

പരിസ്ഥിതിക്കുള്ള ജീവിതരീതി (ലൈഫ്) എന്ന ഒരു ബഹുജന പ്രസ്ഥാനം ആരംഭിച്ചു.

2047-ഓടെ ഇന്ത്യയെ ഊർജ സ്വതന്ത്ര രാജ്യമാക്കാൻ ദേശീയ ഹരിത ഹൈഡ്രജൻ ദൗത്യം ആരംഭിച്ചു.

2020-21ൽ കാർഷിക മേഖലയിലെ സ്വകാര്യ നിക്ഷേപം 9.3 ശതമാനമായി ഉയരും.

ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിന് കീഴിൽ ഏകദേശം 81.4 കോടി ഗുണഭോക്താക്കൾക്ക് ഒരു വർഷത്തേക്ക് സൗജന്യ ഭക്ഷ്യധാന്യം.

2022-23 ഏപ്രിൽ-ജൂലൈ മാസങ്ങളിലെ ശമ്പള ചക്രത്തിൽ ഏകദേശം 11.3 കോടി കർഷകരെ പിഎം കിസാൻ പദ്ധതിയിൽ ഉൾപ്പെടുത്തി.

അന്താരാഷ്ട്ര ചെറുധാന്യ വർഷ പരിപാടിയിലൂടെ ചെറു ധാന്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് ഇന്ത്യ മുൻപന്തിയിലുണ്ട്.

2022 സാമ്പത്തിക വർഷത്തിൽ ഉത്പാദന ബന്ധിത ആനുകൂല്യ പദ്ധതിയ്ക്ക് കീഴിൽ ₹47,500 കോടിയുടെ നിക്ഷേപം - ഇത് ഈ വർഷത്തേക്കുള്ള നിയുക്ത ലക്ഷ്യത്തിന്റെ 106 ശതമാനമാണ്.

2025-ഓടെ ഇന്ത്യയുടെ ഇ-കൊമേഴ്‌സ് വിപണി പ്രതിവർഷം 18 ശതമാനം വളർച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു

ചരക്ക് കയറ്റുമതി 2022 ഏപ്രിൽ-ഡിസംബർ കാലയളവിൽ 332.8 ബില്യൺ യുഎസ് ഡോളറിൽ എത്തി.

2022-ൽ ആഗോളതലത്തിലെ പണമയക്കലിൽ 100 ബില്യൺ യുഎസ് ഡോളർ ലഭിക്കുന്ന ഏറ്റവും വലിയ സ്വീകർത്താവ് ഇന്ത്യയാണ്.

പ്രധാൻമന്ത്രി ഗതിശക്തി ദേശീയ ആസൂത്രണ പദ്ധതിയിലൂടെ മന്ത്രാലയങ്ങൾ/വകുപ്പുകൾ എന്നിവയിലുടനീളം

Posted On: 31 JAN 2023 1:59PM by PIB Thiruvananthpuram

കേന്ദ്ര ധനകാര്യ, കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമല സീതാരാമൻ 2022-23ലെ സാമ്പത്തിക സർവേ  ഇന്ന് പാർലമെന്റിൽ അവതരിപ്പിച്ചു. സർവേയുടെ പ്രധാനഭാഗങ്ങൾ ഇപ്രകാരമാണ്:

2022-23 സാമ്പത്തികാവസ്ഥ: തിരിച്ചുവരവ് പൂർത്തിയായി

• മഹാമാരി മൂലമുള്ള സാമ്പത്തിക ഞെരുക്കം, റഷ്യ-യുക്രൈൻ സംഘർഷം, പണപ്പെരുപ്പം എന്നിവയിൽ നിന്ന് കരകയറുന്ന ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ, പ്രധാന മേഖലകളിലുടനീളം വിശാലമായ തിരിച്ചുവരവ് നടത്തി, മഹാമാരിക്ക് മുമ്പുള്ള വളർച്ചയിലേക്ക് ഉയരുന്നു.

•       2024 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദന വളർച്ച ശക്തമായി തുടരുമെന്ന് പ്രതീക്ഷിക്കുന്നു. 2024 സാമ്പത്തിക വർഷത്തിലെ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദന വളർച്ച പ്രവചനം 6-6.8% പരിധിയിലായിരിക്കും.

•       ആദ്യ പാദത്തിലെ സ്വകാര്യ ഉപഭോഗം 2015 സാമ്പത്തിക വർഷത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലാണ്. ഇത് ഉൽപ്പാദന പ്രവർത്തനങ്ങളുടെ ഉത്തേജനത്തിന് കാരണമായി. അതിന്റെ ഫലമായി മേഖലകളിലുടനീളമുള്ള ശേഷി വിനിയോഗം വർധിച്ചു.

•       കേന്ദ്രഗവൺമെന്റിന്റെ മൂലധനച്ചെലവും കോർപ്പറേറ്റുകളുടെ ബാലൻസ് ഷീറ്റ് ശക്തിപ്പെടുത്തുന്നതും വഴി സ്വകാര്യ മൂലധന ചെലവിലെ തിരക്കും ഈ സാമ്പത്തിക വർഷത്തെ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചാ ചാലകങ്ങളിലൊന്നാണ്.

•       2022 ജനുവരി-നവംബർ കാലയളവിൽ സൂക്ഷ്മ- ചെറുകിട - ഇടത്തരം വ്യവസായ മേഖലയിലേക്കുള്ള വായ്പാ വളർച്ച ശരാശരി 30.6 ശതമാനത്തിലധികം ആയിരുന്നു.

•       2022 നവംബറിൽ റീട്ടെയിൽ പണപ്പെരുപ്പം ആർബിഐയുടെ ലക്ഷ്യ പരിധിക്കുള്ളിൽ തിരിച്ചെത്തി

•       2022 ഏപ്രിൽ-ഡിസംബർ മാസങ്ങളിൽ മറ്റുള്ള വളർന്നുവരുന്ന വിപണി സമ്പദ്‌വ്യവസ്ഥയുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യൻ രൂപ മികച്ച പ്രകടനം കാഴ്ചവച്ചു.

•       2022 ഏപ്രിൽ-നവംബർ കാലയളവിലെ പ്രത്യക്ഷ നികുതി പിരിവുകൾ മികച്ച രീതിയിൽ തന്നെ തുടരുന്നു.

•       മെച്ചപ്പെട്ട തൊഴിൽ സൃഷ്ടിക്കലിലൂടെ നഗര തൊഴിലില്ലായ്മ നിരക്ക് കുറയുന്നതിനും, തൊഴിലാളി പ്രൊവിഡന്റ് ഫണ്ടിലെ വേഗത്തിലുള്ള രജിസ്ട്രേഷനും വഴിയൊരുക്കി.

•       പൊതു ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുടെ വിപുലീകരണത്തിൽ നിന്നും, ഉൽപ്പാദനം വർധിപ്പിക്കുന്നതിനുള്ള നടപടികളിൽ നിന്നും, സാമ്പത്തിക വളർച്ചയ്ക്ക് ഉത്തേജനം ലഭിക്കും.

 
ഇന്ത്യയുടെ ഇടക്കാല വളർച്ചാ അവലോകനം: വിശ്വാസവും പ്രതീക്ഷയും


•       2014-2022 കാലഘട്ടത്തിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ അതിന്റെ മൊത്തത്തിലുള്ള കാര്യക്ഷമത വർധിപ്പിച്ചുകൊണ്ട് സമ്പദ്‌വ്യവസ്ഥയുടെ അടിസ്ഥാനതത്വങ്ങളെ ശക്തിപ്പെടുത്തുന്ന വിപുലമായ, ഘടനാപരമായ, ഭരണപരമായ പരിഷ്‌കാരങ്ങൾക്ക് വിധേയമായി.

•       2014 ന് ശേഷം, പൊതു ഉൽപന്നങ്ങൾ സൃഷ്ടിക്കുക, വിശ്വാസാധിഷ്‌ഠിത ഭരണം സ്വീകരിക്കുക, വികസനത്തിനായി സ്വകാര്യമേഖലയുമായി സഹകരിച്ച് പ്രവർത്തിക്കുക, കാർഷിക ഉൽപ്പാദനക്ഷമത മെച്ചപ്പെടുത്തുക തുടങ്ങിയ മഹത്തായ തത്വങ്ങളെ അടിസ്ഥാനമാക്കിയുള്ള പരിഷ്കാരങ്ങൾ ജീവിത സൗകര്യം മെച്ചപ്പെടുത്തുന്നതിനും വാണിജ്യ പ്രക്രിയ സുഗമമായി നടത്തുന്നതിനും ഊന്നൽ നൽകി.

•       മുൻ വർഷങ്ങളിലെ വായ്പാ വർധനയും, ഒറ്റത്തവണയുണ്ടായ ആഗോള ആഘാതവും മൂലം 2014-2022 കാലഘട്ടത്തിൽ ബാലൻസ് ഷീറ്റുകളുടെ സമ്മർദ്ദത്തിനും സാക്ഷ്യം വഹിച്ചു. ഇത് വായ്പ വളർച്ച, മൂലധന രൂപീകരണം, ഈ കാലയളവിലെ സാമ്പത്തിക വളർച്ച തുടങ്ങിയ പ്രധാന സ്തൂല സാമ്പത്തിക ഘടകങ്ങളെ  പ്രതികൂലമായി ബാധിച്ചു.

•       1998-2002 കാലഘട്ടത്തിൽ ഗവൺമെന്റ് നടത്തിയ പരിഷ്കാരങ്ങൾ സമ്പദ്‌വ്യവസ്ഥയിലുണ്ടാക്കിയ താൽകാലിക ആഘാതങ്ങൾ കാരണം വളർച്ചാ വരുമാനത്തിൽ കാലതാമസം ഉണ്ടായതിനു സമാനമാണ് ഈ സാഹചര്യം. ആ ആഘാതങ്ങളുടെ പ്രഭാവം മങ്ങിക്കഴിഞ്ഞതോടെ, ഘടനാപരമായ പരിഷ്കാരങ്ങൾ 2003 മുതൽ വളർച്ചാ ലാഭവിഹിതം നൽകി.

•       മഹാമാരിയുടെ ആഗോള ആഘാതങ്ങളും 2022ലെ ഉത്പന്നങ്ങളുടെ വിലയിലുള്ള കുതിച്ചുചാട്ടവും ഇല്ലാതായാൽ, വരും ദശകത്തിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയും സമാനമായി അതിവേഗം വളരും.

• ബാങ്കിംഗ്, നോൺ-ബാങ്കിംഗ്, കോർപ്പറേറ്റ് മേഖലകളുടെ മെച്ചപ്പെട്ടതും ആരോഗ്യകരവുമായ ബാലൻസ് ഷീറ്റുകൾക്കൊപ്പം, ഒരു പുതിയ വായ്പാ ചക്രം ഇതിനകം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ മാസങ്ങളിലെ ബാങ്ക് വായ്പയിലെ ഇരട്ട അക്ക വളർച്ചയിൽ നിന്ന് ഇത് വ്യക്തമാണ്.

•       കൂടുതൽ ഔപചാരികവൽക്കരണം, ഉയർന്ന സാമ്പത്തിക ഉൾപ്പെടുത്തൽ, ഡിജിറ്റൽ സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ സാമ്പത്തിക പരിഷ്കാരങ്ങൾ സൃഷ്ടിച്ച സാമ്പത്തിക അവസരങ്ങൾ എന്നിവയുടെ ഫലമായുണ്ടാകുന്ന കാര്യക്ഷമമായ നേട്ടങ്ങളിൽ നിന്ന് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയും നേട്ടമുണ്ടാക്കാൻ തുടങ്ങി.

• അതിനാൽ, ഇന്ത്യയുടെ വളർച്ചാ വീക്ഷണം പകർച്ചവ്യാധിക്ക് മുമ്പുള്ള വർഷങ്ങളെ അപേക്ഷിച്ച് മികച്ചതായി തോന്നുന്നുവെന്നും, ഇടത്തരം കാലയളവിൽ അതിന്റെ സാധ്യതകളിൽ വളരാൻ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ തയ്യാറാണെന്നുമാണ് സർവേ റിപ്പോർട്ടിന്റെ രണ്ടാം അധ്യായത്തിൽ വ്യക്തമാക്കുന്നത്.

സാമ്പത്തിക വികസനം: വരുമാന താൽപര്യം

• സാമ്പത്തിക പ്രവർത്തനങ്ങളിലെ വീണ്ടെടുപ്പ്, നേരിട്ടുള്ള നികുതി, ജിഎസ് ടി എന്നിവയിൽ നിന്നുള്ള വരുമാനത്തിലെ കുതി‌ച്ചു ചാട്ടം,  ബജറ്റിലെ യാഥാർത്ഥ്യ അനുമാനങ്ങൾ എന്നിവ വഴി 2023 സാമ്പത്തിക വർഷത്തിൽ കേന്ദ്ര ഗവൺമെന്റിന്റെ സാമ്പത്തിക കാര്യങ്ങൾ മികച്ച പ്രകടനം കാഴ്ചവച്ചു.

• നേരിട്ടുള്ള നികുതി, ചരക്ക് സേവന നികുതി (ജി എസ് ടി) എന്നിവയിലെ ശക്തമായ വളർച്ചയുടെ ഫലമായി മൊത്ത നികുതി വരുമാനം 2022 ഏപ്രിൽ മുതൽ നവംബർ വരെ 15.5 ശതമാനം വളർച്ച രേഖപ്പെടുത്തി.

• വർഷത്തിലെ ആദ്യ എട്ട് മാസങ്ങളിൽ പ്രത്യക്ഷ നികുതികളിലെ വളർച്ച അവയുടെ ദീർഘകാല ശരാശരിയേക്കാൾ വളരെ കൂടുതലാണ്.

• 2022 ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കാലയളവി‌ൽ വാർഷിക അടിസ്ഥാനത്തിൽ 24.8 ശതമാനം ജി എസ് ടി വർദ്ധനയോടെ, കേന്ദ്ര- സംസ്ഥാന ഗവൺമെന്റുകളുടെ സുപ്രധാന വരുമാന സ്രോതസ്സായി ജി എസ് ടി സ്ഥിരത കൈവരിച്ചു.

• ഈ വർഷം ഉയർന്ന റവന്യൂ ചെലവ് ആവശ്യകതകൾ ഉണ്ടായിരുന്നിട്ടും കേന്ദ്ര ഗവൺമെന്റ് മൂലധന ചെലവിൽ (കാപെക്സ്) ഊന്നൽ നൽകുന്നത് തുടരുന്നു. കേന്ദ്രത്തിന്റെ മൂലധന ചെലവ് ജി ഡി പിയുടെ (2009 സാമ്പത്തിക വർഷം മുതൽ 2020 സാമ്പത്തിക വർഷം വരെ) ദീർഘകാല ശരാശരിയായ 1.7 ശതമാനത്തിൽ നിന്ന് 2022 സാമ്പത്തിക വർഷം പി എയിൽ ജി ഡി പിയുടെ 2.5 ശതമാനമായി ക്രമാനുഗതമായി വർദ്ധിച്ചു.

• കാപെക്‌സിലേയ്‌ക്കുള്ള അവരുടെ ചെലവുകൾക്ക് മുൻഗണന നൽകുന്നതിന് പലിശ രഹിത വായ്പകളിലൂടെയും വർധിപ്പിച്ച വായ്പാ പരിധിയിലൂടെയും കേന്ദ്രം സംസ്ഥാന ഗവൺമെന്റുകളെ പ്രോത്സാഹിപ്പിച്ചു.

• റോഡ്, ദേശീയപാത, റെയിൽവേ, പാർപ്പിടം, നഗരകാര്യങ്ങൾ തുടങ്ങിയ അടിസ്ഥാന സൗകര്യ- ആനുകൂല്യ  മേഖലകൾക്ക് ഊന്നൽ നൽകിക്കൊണ്ട്, കാപെക്‌സിലെ വർദ്ധന ഇടക്കാല വളർച്ചയ്ക്ക് വലിയ തോതിലുള്ള ഗുണപരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നു.

• ഗവൺമെന്റിന്റെ കാപെക്‌സിന്റെ നേതൃത്വത്തിലുള്ള വളർച്ചാ തന്ത്രം, വളർച്ചാ- പലിശ നിരക്ക് വ്യത്യാസം ഗുണപരമായി നിലനിർത്താൻ ഇന്ത്യയെ പ്രാപ്‌തമാക്കും. ഇത് ഇടത്തരം കാലയളവിൽ ജി ഡി പിയിലേക്കുള്ള സുസ്ഥിരമായ വായ്പയിലേക്ക് നയിക്കും.

ധനകാര്യ നിർവഹണവും സാമ്പത്തി‌ക മധ്യസ്ഥതയും : ഒരു നല്ല വർഷം

• 2022 ഏപ്രിലിൽ റിസർവ് ബാങ്ക് അതിന്റെ പണമിടപാട് കർശനമാക്കൽ ചക്രം ആരംഭിച്ചു. അതിനുശേഷം റിപ്പോ നിരക്ക് 225 ബിപിഎസ് ഉയർത്തുകയും ചെയ്തു. ഇത് മിച്ച പണലഭ്യത വ്യവസ്ഥകളുടെ ക്രമീകരണത്തിലേക്ക് നയിച്ചു.

• പ്രശ്നങ്ങളില്ലാത്ത ബാലൻസ് ഷീറ്റുകൾ ധനകാര്യ സ്ഥാപനങ്ങൾ കൂടുതൽ വായ്പ നൽകുന്നതിന് കാരണമായി.

• ക്രെഡിറ്റ് ഓഫ്‌ടേക്കിലെ വളർച്ച നിലനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ സ്വകാര്യ പദ്ധതി ചെലവിൽ ഉണ്ടാകുന്ന ഉയർച്ചയും കൂടിച്ചേർന്ന്, ഒരു നല്ല നിക്ഷേപ ചക്രത്തിന് തുടക്കമിടും.

• 2022 ഏപ്രിൽ മുതൽ ഷെഡ്യൂൾഡ് കൊമേഴ്‌സ്യൽ ബാങ്കുകളുടെ (എസ്‌ സി ബി) ഭക്ഷ്യേതര ക്രെഡിറ്റ് ഓഫ്‌ടേക്ക് ഇരട്ട അക്കത്തിൽ വളരുകയാണ്.

• ബാങ്കിങ് ഇതര സാമ്പത്തിക കമ്പനികൾ (എൻ ബി എഫ് സികൾ) വിതരണം ചെയ്യുന്ന വായ്പയും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

• എസ്‌ സി ബികളുടെ മൊത്ത നിഷ്‌ക്രിയ ആസ്തി (ജി എൻ പി എ) അനുപാതം ഏഴ് വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 5.0 ആയി കുറഞ്ഞു.

• ക്യാപിറ്റൽ- ടു - റിസ്ക് വെയ്റ്റഡ് അസറ്റ് റേഷ്യോ (സി ആർ എ ആർ) 16.0 ൽ മികച്ച നിലയിൽ തുടരുന്നു.

• മറ്റ് ചാനലുകളെ അപേക്ഷിച്ച് 2022 സാമ്പത്തിക വർഷത്തിലെ ഏറ്റവും ഉയർന്നതാണ് പാപ്പരത്വവും നിർധനത്വവും (ഐ ബി സി) വഴിയുള്ള എസ്‌ സി ബികളുടെ വീണ്ടെടുക്കൽ നിരക്ക്.

വിലയും പണപ്പെരുപ്പവും: വിജയകരമായ ഞാണിൻ മേൽ കളി

• മൂന്നോ നാലോ പതിറ്റാണ്ടുകൾക്ക് ശേഷം വികസിത ലോകത്ത് ഉയർന്ന പണപ്പെരുപ്പത്തിന്റെ തിരിച്ചുവരവിന് 2022 സാക്ഷ്യം വഹിച്ചപ്പോൾ, ഇന്ത്യ വിലക്കയറ്റത്തെ പരിമിതപ്പെടുത്തുന്നു.

• ഇന്ത്യയുടെ റീട്ടെയിൽ പണപ്പെരുപ്പ നിരക്ക് 2022 ഏപ്രിലിൽ 7.8 ശതമാനമായി ഉയർന്നു. ആർ ബി ഐയുടെ ഉയർന്ന അനുവദനീയ പരിധിയായ 6 ശതമാനത്തിന് മുകളിൽ, ഇന്ത്യയിലെ ലക്ഷ്യ ശ്രേണിയുടെ മേലെ അറ്റത്തിനും മുകളിലുള്ള പണപ്പെരുപ്പം ലോകത്തിലെ ഏറ്റവും താഴ്ന്ന നിരക്കിൽ ഒന്നാണ്.

• വില നിലവാരത്തിലെ വർധന നിയന്ത്രിക്കാൻ  ഗവൺമെന്റ് ബഹുമുഖ സമീപനം സ്വീകരിച്ചു

o പെട്രോളിന്റെയും ഡീസലിന്റെയും കയറ്റുമതി തീരുവയിൽ ഘട്ടം ഘട്ടമായുള്ള കുറവ്

o ഇരുമ്പ് അയിരുകളുടെയും കോൺസെൻട്രേറ്റുകളുടെയും കയറ്റുമതിയുടെ നികുതി 30 ൽ നിന്ന് 50 ശതമാനമായി ഉയർത്തിയപ്പോൾ പ്രധാന ഉൽപന്നങ്ങളുടെ ഇറക്കുമതി തീരുവ പൂജ്യത്തിലേക്ക് കൊണ്ടുവന്നു.

o  2022 ഏപ്രിൽ 14 മുതൽ 2022 സെപ്റ്റംബർ 30 വരെ പരുത്തി ഇറക്കുമതിയുടെ കസ്റ്റംസ് തീരുവ ഒഴിവാക്കി.

o  എച്ച് എസ് കോഡ് 1101 പ്രകാരം ഗോതമ്പ് ഉൽപന്നങ്ങളുടെ കയറ്റുമതി നിരോധനവും അരിക്ക് കയറ്റുമതി തീരുവ ചുമത്തലും

o  അസംസ്കൃത, ശുദ്ധീകൃത പാം ഓയിൽ, അസംസ്കൃത സോയാ ബീൻ ഓയിൽ, അസംസ്കൃത സൂര്യകാന്തി എണ്ണ എന്നിവയുടെ അടിസ്ഥാന തീരുവയിൽ കുറവ്

• മുന്നോട്ടുള്ള മാർഗ നിർദേശത്തിലൂടെയും പ്രതികരണാത്മക ധന നയത്തിലൂടെയും പണപ്പെരുപ്പ പ്രതീക്ഷകൾ ആർ ബി ഐ നിലയ്ക്കു നിർത്തിയത് രാജ്യത്തെ പണപ്പെരുപ്പത്തിന്റെ പാതയെ നയിക്കാൻ സഹായിച്ചു.

• വ്യവസായങ്ങളുടെയും കുടുംബങ്ങളുടെയും ഒരു വർഷം മുമ്പുള്ള പണപ്പെരുപ്പ പ്രതീക്ഷകൾ ഈ സാമ്പത്തിക വർഷത്തിൽ മിതമായി.

• ഭവന നിർമ്മാണ മേഖലയിൽ ഗവൺമെന്റിന്റെ സമയോചിതമായ നയപരമായ ഇടപെടലും കുറഞ്ഞ ഭവന വായ്പ പലിശ നിരക്കും ആവശ്യകത വർധിപ്പിക്കുകയും 2023 സാമ്പത്തിക വർഷത്തിൽ താങ്ങാനാകുന്ന വിഭാഗത്തിൽ വാങ്ങുന്നവരെ കൂടുതൽ എളുപ്പത്തിൽ ആകർഷിക്കുകയും ചെയ്തു.

• സംയോജിത ഭവന വില സൂചികകളുടെ (എച്ച് പി ഐ) വിലയിരുത്തലിലെയും ഭവന വില സൂചികകളുടെ വിപണി വിലകളിലെയും മൊത്തത്തിലുള്ള വർദ്ധന ഭവന ധനകാര്യ മേഖലയിലെ പുനരുജ്ജീവനത്തെ സൂചിപ്പിക്കുന്നു. എച്ച്‌ പി ഐയിൽ സ്ഥിരതയുള്ളതും മിതമായതുമായ വർദ്ധന, ആസ്തിയുടെ നിലനിർത്തിയ മൂല്യത്തിന്റെ അടിസ്ഥാനത്തിൽ വീട്ടുടമകൾക്കും ഭവന വായ്പാ ധനസഹായം നൽകുന്നവർക്കും ആത്മവിശ്വാസം പ്രദാനം ചെയ്യുന്നു.

• ഇന്ത്യയുടെ പണപ്പെരുപ്പ നിർവഹണം  പ്രത്യേകം ശ്രദ്ധേയമാണ്, അത് ഇപ്പോഴും ഒട്ടിച്ചേർന്നു നിൽക്കുന്ന നാണയപ്പെരുപ്പ നിരക്കിൽ പിടിമുറുക്കുന്ന വികസിത സമ്പദ്‌ വ്യവസ്ഥകളുമായി താരതമ്യപ്പെടുത്താം.


സാമൂഹിക അടിസ്ഥാന സൗകര്യങ്ങളും തൊഴിലും: വിശാല കാഴ്ചപ്പാട്

• സാമൂഹിക മേഖല ഗവൺമെന്റ് ചെലവുകളിൽ ഗണ്യമായ വർദ്ധനയ്ക്ക് സാക്ഷ്യം വഹിച്ചു.

• ആരോഗ്യ മേഖലയ്ക്കുള്ള കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ബജറ്റ് ചെലവ്,  2021 സാമ്പത്തിക വർഷത്തിലെ 1.6 % അപേക്ഷിച്ച്, 2023 സാമ്പത്തിക വർഷത്തിൽ (ബി ഇ)  ജി‌ ഡി പി-യുടെ 2.1 % ഉം 2022 സാമ്പത്തിക വർഷത്തിൽ (ആർ ഇ) 2.2 % ഉം ആയി.

• സാമൂഹ്യ മേഖലയിലെ ചെലവ് 2016 സാമ്പത്തിക വർഷത്തിലെ 9.1 ലക്ഷം കോടി രൂപയിൽ നിന്ന് 2023 സാമ്പത്തിക വർഷത്തിൽ (ബി ഇ) 21.3 ലക്ഷം കോടി രൂപയായി ഉയർന്നു.

• 2005-06 നും 2019-20 നും ഇടയിൽ ഇന്ത്യയിൽ 41.5 കോടി പേർ ദാരിദ്ര്യത്തിൽ നിന്ന് പുറത്തു കടക്കുന്നുവെന്ന് പറയുന്ന ബഹുമുഖ ദാരിദ്ര്യ സൂചികയെക്കുറിച്ചുള്ള യു എൻ ഡി പി- യുടെ  2022 ലെ റിപ്പോർട്ടിന്റെ കണ്ടെത്തലുകൾ സർവേ ഉയർത്തിക്കാട്ടുന്നു.

• വികസനം കാംക്ഷിക്കുന്ന ജില്ലകളുടെ പരിപാടി സദ്ഭരണത്തിനുള്ള ഒരു മാതൃകയായി ഉയർന്നുവന്നിരിക്കുന്നു. പ്രത്യേകിച്ച് വിദൂരവും ദുഷ്‌കരവുമായ പ്രദേശങ്ങളിൽ.

• അസംഘടിത തൊഴിലാളികളുടെ ഒരു ദേശീയ വിവര ശേഖരം സൃഷ്ടിക്കുന്നതിനായി, ആധാർ ഉപയോഗിച്ച് പരിശോധിച്ചുറപ്പിച്ച, ഇ - ശ്രം പോർട്ടൽ വികസിപ്പിച്ചെടുത്തു. 2022 ഡിസംബർ 31 വരെ, മൊത്തം 28.5 കോടിയിലധികം അസംഘടിത തൊഴിലാളികൾ ഇ - ശ്രം പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

• ജെ എ എം (ജൻ-ധൻ, ആധാർ, മൊബൈൽ) ത്രിത്വം, ഡി ബി ടി യുടെ ശക്തിയുമായി സംയോജിപ്പിച്ച്, സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളെ ഔപചാരിക സാമ്പത്തിക വ്യവസ്ഥയിലേക്ക് കൊണ്ടുവന്നു.  ജനങ്ങളെ ശാക്തീകരിക്കുന്നതിലൂടെ സുതാര്യവും ഉത്തരവാദിത്വമുള്ളതുമായ ഭരണത്തിന്റെ പാതയിൽ വിപ്ലവം സൃഷ്ടിച്ചു.

• കോ- വിൻ പ്ലാറ്റ്‌ഫോം വികസിപ്പിക്കുന്നതിലും 2 ബില്യണിലധികം വാക്‌സിൻ ഡോസുകളുടെ സുതാര്യമായ ഭരണ നിർവഹണത്തിലും ആധാർ ഒരു പ്രധാന പങ്ക് വഹിച്ചു.

• തൊഴിലില്ലായ്മ നിരക്ക് 2018-19 ലെ 5.8 ശതമാനത്തിൽ നിന്ന് 2020-21-ൽ 4.2 ശതമാനമായി കുറഞ്ഞതോടെ, നഗരങ്ങളിലും ഗ്രാമ പ്രദേശങ്ങളിലും തൊഴിൽ വിപണികൾ  കോവിഡിന് മുമ്പുള്ള നിലവാരത്തിനപ്പുറം വീണ്ടെടുത്തു.

• 2022 സാമ്പത്തി‌ക വർഷം സ്കൂളുകളിലെ മൊത്തം എൻറോൾമെന്റ് അനുപാതത്തിൽ (ജി ഇ ആർ) പുരോഗതിയും ലിംഗസമത്വത്തിൽ പുരോഗതിയും ഉണ്ടായി. 6 മുതൽ 10 വയസ്സു വരെയുള്ള ജനസംഖ്യയുടെ ഒരു ശതമാനം എന്ന നിലയിൽ ഒന്നാം ക്ലാസിൽ നിന്ന് അഞ്ചാം ക്ലാസിലെ പ്രൈമറി എൻറോൾമെന്റിൽ ജി ഇ ആർ - 2022 സാമ്പത്തിക വർഷത്തിൽ പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും മെച്ചപ്പെട്ടു.

• ആരോഗ്യരംഗത്ത് സർക്കാർ സ്വീകരിച്ച നിരവധി നടപടികൾ കാരണം, മൊത്തം ആരോഗ്യ ചെലവിന്റെ ഒരു ശതമാനം എന്ന നിലയിൽ പരിധിക്കു പുറത്തുള്ള ചെലവ് 2014 സാമ്പത്തിക വർഷത്തിൽ 64.2 % ആയിരുന്നത് 2019 സാമ്പത്തിക വർഷത്തിൽ 48.2 % ആയി കുറഞ്ഞു.

• ശിശു മരണ നിരക്ക് (ഐ എം ആർ), അഞ്ച് വയസിൽ താഴെയുള്ള മരണ നിരക്ക് (യു 5 എം ആർ), നവജാത ശിശു മരണ നിരക്ക് (എൻ എം ആർ) എന്നിവ സ്ഥിരമായ കുറവ് കാണിക്കുന്നു.

• 2023 ജനുവരി 6 വരെ 220 കോടിയിലധികം കോവിഡ് വാക്സിൻ ഡോസുകൾ നൽകി.

• 2023 ജനുവരി 4 വരെ ആയുഷ്മാൻ ഭാരത് സ്കീമിന് കീഴിൽ ഏകദേശം 22 കോടി ഗുണഭോക്താക്കളെ പരിശോധിച്ചു. ആയുഷ്മാൻ ഭാരതിന് കീഴിൽ രാജ്യത്തുടനീളം 1.54 ലക്ഷത്തിലധികം ആരോഗ്യ - സ്വാസ്ഥ്യ കേന്ദ്രങ്ങൾ പ്രവർത്തന ക്ഷമമാക്കി.

കാലാവസ്ഥാ വ്യതിയാനവും പരിസ്ഥിതിയും: ഭാവിയെ അഭിമുഖീകരിക്കാനുള്ള തയ്യാറെടുപ്പ്

• 2070 ഓടെ നെറ്റ് സീറോ പുറന്തള്ളൽ  ലക്ഷ്യം കൈവരിക്കുന്നതിനുള്ള നെറ്റ് സീറോ പ്രതിജ്ഞ ഇന്ത്യ പ്രഖ്യാപിച്ചു.

• ഫോസിൽ ഇതര ഇന്ധനങ്ങളിൽ നിന്ന് 40 ശതമാനം സ്ഥാപിത വൈദ്യുത ശേഷി എന്ന ലക്ഷ്യം 2030 ന് മുമ്പ് തന്നെ ഇന്ത്യ കൈവരിച്ചു.

• ഫോസിൽ ഇതര ഇന്ധനങ്ങളിൽ നിന്നുള്ള സ്ഥാപിത ശേഷി 2030 ഓടെ 500 ജിഗാ വാട്ടിൽ കൂടുതലാകാൻ സാധ്യതയുണ്ട്.  അതിന്റെ ഫലമായി 2014-15 നെ അപേക്ഷിച്ച് 2029-30 ഓടെ ശരാശരി പുറന്തള്ളൽ നിരക്ക് ഏകദേശം 29 % കുറയും.

• 2005 ലെ നിലവാരത്തിൽ നിന്ന് 2030 ആകുമ്പോഴേക്കും ഇന്ത്യയുടെ ജി ഡി പിയുടെ പുറന്തള്ളൽ തീവ്രത 45% കുറയ്ക്കും.

• 2030 ഓടെ ഏകദേശം 50 % മൊത്തം വൈദ്യുത ഊർജ സ്ഥാപിത ശേഷി ഫോസിൽ ഇതര ഊർജ സ്രോതസ്സുകളിൽ നിന്ന് ലഭിക്കും.

• ലൈഫ് – പരിസ്ഥിതിക്ക് വേണ്ടിയുള്ള ജീവിത ശൈലി എന്ന ഒരു ബഹുജന പ്രസ്ഥാനത്തിനു തുടക്കം കുറിച്ചു.

• 2022 നവംബറിൽ സോവറിൻ ഗ്രീൻ ബോണ്ട് ഫ്രെയിംവർക്ക് (എസ് ജി ആർ ബി എസ്) പുറത്തിറക്കി.

• 4,000 കോടി രൂപയുടെ സോവറിൻ ഗ്രീൻ ബോണ്ടുകളുടെ (എസ് ജി ആർ ബി) രണ്ട് ഘട്ടങ്ങൾ ആർ ബി ഐ ലേലം ചെയ്തു.

• 2047 ഓടെ ഇന്ത്യയെ ഊർജ സ്വതന്ത്രമാക്കാൻ ദേശീയ ഹരിത ഹൈഡ്രജൻ ദൗത്യം.

• 2030 ഓടെ പ്രതിവർഷം കുറഞ്ഞത് 5 എം എം ടി (മില്യൺ മെട്രിക് ടൺ) ഹരിത ഹൈഡ്രജൻ ഉൽപ്പാദന ശേഷി വികസിപ്പിക്കും. ഫോസിൽ ഇന്ധന ഇറക്കുമതിയിൽ 1 ലക്ഷം കോടിയിലധികം രൂപയുടെ കുറവുണ്ടായി. ദേശീയ ഹരിത ഹൈഡ്രജൻ ദൗത്യത്തിനു കീഴിൽ 2030 ഓടെ 6 ലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. 2030 ഓടെ ഏകദേശം 125 ജിഗാ വാട്ടിന്റെ പുനരുപയോഗ ഊർജ്ജ ശേഷി കൂട്ടിച്ചേർക്കുകയും 50 എം എം ടി വാർഷിക ജി എച്ച് ജി  പുറന്തള്ളൽ കുറയ്ക്കുകയും ചെയ്യും.

• കാലാവസ്ഥാ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുന്നതിനുമായി സി സി - യിൽ എൻ എ പിക്ക് കീഴിലുള്ള എട്ട് ദൗത്യങ്ങളുടെ പുരോഗതി സർവേ എടുത്തു കാണിക്കുന്നു.

• ദേശീയ സൗരോർജ്ജ ദൗത്യത്തിന് കീഴിലുള്ള ഒരു പ്രധാന അളവു കോലായ സൗരോർജ്ജ ശേഷി സ്ഥാപിക്കൽ, 2022 ഒക്ടോബർ വരെയുള്ള കണക്കനുസരിച്ച് 61.6 ജിഗാവാട്ട് ആണ്.

• ഇന്ത്യ പുനരുപയോഗ ഊർജത്തിന്റെ  പ്രിയപ്പെട്ട ലക്ഷ്യ സ്ഥാനമായി മാറുന്നു; 7 വർഷത്തെ നിക്ഷേപം 78.1 ബില്യൺ ഡോളറാണ്.

• 62.8 ലക്ഷം വ്യക്തിഗത ഗാർഹിക കക്കൂസുകളും 6.2 ലക്ഷം സാമൂഹ്യ, പൊതു കക്കൂസുകളും (ഓഗസ്റ്റ് 2022) ദേശീയ സുസ്ഥിര ആവാസ വ്യവസ്ഥ ദൗത്യത്തിനു കീഴിൽ നിർമ്മിച്ചു.

 

കാർഷിക നിർവഹണവും ഭക്ഷ്യ പരിപാലനവും

• കൃഷിയുടെയും അനുബന്ധ മേഖലയുടെയും പ്രകടനം കഴിഞ്ഞ കുറേ വർഷങ്ങളായി മികച്ച നിലയിലാണ്. വിളകളുടെയും കന്നുകാലികളുടെയും ഉൽപ്പാദന ക്ഷമത വർദ്ധിപ്പിക്കുക, വില പിന്തുണയിലൂടെ കർഷകർക്ക് വരുമാനം ഉറപ്പ് വരുത്തുക, വിള വൈവിധ്യവൽക്കരണം പ്രോത്സാഹിപ്പിക്കുക, കർഷക ഉൽപ്പാദക സംഘടനകൾ സ്ഥാപിക്കുന്നതിൽ നൽകിയ പ്രോത്സാഹനത്തിലൂടെ വിപണി അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, കൃഷിയ‌ിലൂടെ അടിസ്ഥാന സൗകര്യങ്ങളിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കുക എന്നിവയ്ക്കായി കാർഷിക അടിസ്ഥാന സൗകര്യ നിധിയിലൂടെ സർക്കാർ സ്വീകരിച്ച നടപടികളാണ് ഇതിൽ ഭൂരിഭാഗവും.

• 2020-21ൽ കാർഷിക മേഖലയിലെ സ്വകാര്യ നിക്ഷേപം 9.3% ആയി വർദ്ധിച്ചു.

• 2018 മുതൽ അഖിലേന്ത്യ ശരാശരി ഉൽപ്പാദന ചെലവിന്റെ 1.5 ഇരട്ടിയായി നിശ്ചയിച്ചിട്ടുള്ള എല്ലാ നിർബന്ധിത വിളകൾക്കും താങ്ങു വില.

• കാർഷിക മേഖലയിലേക്കുള്ള സ്ഥാപന വായ്പ 2021-22 ൽ 18.6 ലക്ഷം കോടി രൂപയായി വർദ്ധിച്ചു.

• ഇന്ത്യയിലെ ഭക്ഷ്യ ധാന്യ ഉൽപ്പാദനം തുടർച്ചയായി വർധിക്കുകയും 2021-22 ൽ 315.7 ദശലക്ഷം ടണ്ണായി മാറുകയും ചെയ്തു.

• 2023 ജനുവരി 1 മുതൽ ഒരു വർഷത്തേക്ക് ദേശീയ ഭക്ഷ്യ സുരക്ഷാ നിയമത്തിന് കീഴിൽ ഏകദേശം 81.4 കോടി ഗുണഭോക്താക്കൾക്ക് സൗജന്യ ഭക്ഷ്യ ധാന്യം.

• ഏപ്രിൽ- ജൂലൈ 2022-23 പണമിടപാടു ചക്രത്തിൽ ഏകദേശം 11.3 കോടി കർഷകർ പദ്ധതിയുടെ പരിധിയിൽ വന്നു.

• കാർഷിക അടിസ്ഥാന സൗകര്യ നിധിക്കു കീഴിൽ വിളവെടുപ്പിന് ശേഷമുള്ള സഹായത്തിനും കമ്മ്യൂണിറ്റി ഫാമുകൾക്കുമായി 13,681 കോടി രൂപ അനുവദിച്ചു.

• ദേശീയ കർഷക വിപണി (ഇ- നാം) സ്കീമിന് കീഴിൽ 1.74 കോടി കർഷകരും 2.39 ലക്ഷം വ്യാപാരികളുമുള്ള ഓൺലൈൻ, മത്സരാധിഷ്ഠിത, സുതാര്യ ലേല സംവിധാനം ഏർപ്പെടുത്തി.

• പരമ്പരാഗത കൃഷി വികാസ് യോജനയ്ക്ക് (പി കെ വി വൈ) കീഴിൽ കർഷക ഉൽപ്പാദന സംഘടനകള‌ിലൂടെ (എഫ് പി ഒ) ജൈവ കൃഷി പ്രോത്സാഹിപ്പിക്കുന്നു.

• അന്താരാഷ്ട്ര ചെറു ധാന്യ വർഷ  സംരംഭത്തിലൂടെ ചെറു ധാന്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിൽ ഇന്ത്യ മുൻപന്തിയിൽ നിൽക്കുകയാണ്.

വ്യവസായം : സ്ഥിരമായ വീണ്ടെടുക്കൽ

• വ്യാവസായിക മേഖലയുടെ മൊത്തത്തിലുള്ള മൊത്ത മൂല്യ വർദ്ധന (ജി വി എ) (2022-23 സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ) 3.7 ശതമാനം ഉയർന്നു. ഇത് കഴിഞ്ഞ ദശകത്തിന്റെ ആദ്യ പകുതിയിൽ നേടിയ ശരാശരി വളർച്ചയായ 2.8 ശതമാനത്തേക്കാൾ കൂടുതലാണ്.

• സ്വകാര്യ അന്തിമ ഉപഭോക്തൃ ചെലവിലെ ശക്തമായ വളർച്ച, വർഷത്തിന്റെ ആദ്യ പകുതിയിൽ കയറ്റുമതി ഉത്തേജനം, മെച്ചപ്പെട്ട പൊതു പദ്ധതി ചെലവ് മൂലമുണ്ടായ നിക്ഷേപ ആവശ്യകതയിലെ വർദ്ധന, ശക്തിപ്പെടുത്തിയ ബാങ്ക്, കോർപ്പറേറ്റ് ബാലൻസ് ഷീറ്റുകൾ എന്നിവ വ്യാവസായിക വളർച്ചയ്ക്ക്  ആവശ്യകതാ ഉത്തേജനം നൽകി.

• ആവശ്യകതാ ഉത്തേജനത്തോടുള്ള വ്യവസായത്തിന്റെ വിതരണ പ്രതികരണം ശക്തമാണ്.

• 2021 ജൂലൈ മുതൽ 18 മാസത്തേക്ക് പി എം ഐ ഉൽപ്പാദനം വിപുലീകരണ മേഖലയിൽ തുടരുകയാണ്. കൂടാതെ, വ്യാവസായിക ഉൽപ്പാദന സൂചിക (ഐ ഐ പി) ആരോഗ്യകരമായ വേഗതയിൽ വളരുകയും ചെയ്യുന്നു.

• 2022 ജനുവരി മുതൽ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കുള്ള (എം എസ് എം ഇ) വായ്പ് ശരാശരി 30% വർധിച്ചു. 2022 ഒക്‌ടോബർ മുതൽ വൻകിട വ്യവസായങ്ങളിലേക്കുള്ള വായ്പ ഇരട്ട അക്ക വളർച്ച കാണിക്കുന്നു.

• ഇലക്ട്രോണിക്സ് കയറ്റുമതി ഏകദേശം മൂന്ന് ഇരട്ടിയായി ഉയർന്നു,. 2019 സാമ്പത്തി‌ക വർഷത്തിൽ 4.4 ബില്യൺ യുഎസ് ഡോളർ ആയിരുന്നത് 2022 സാമ്പത്തിക വർഷത്തിൽ 11.6 ബില്യൺ യു എസ് ഡോളർ ആയി.

• 2015 സാമ്പത്തിക വർഷത്തിൽ 6 കോടി യൂണിറ്റുകളുണ്ടായിരുന്ന ഹാൻഡ്‌ സെറ്റുകളുടെ ഉത്പാദനം 2021 സാമ്പത്തിക വർഷത്തിൽ 29 കോടി യൂണിറ്റായി ഉയർന്നതോടെ, ആഗോള തലത്തിൽ ഏറ്റവും വലിയ രണ്ടാമത്തെ മൊബൈൽ ഫോൺ നിർമ്മാതാക്കളായി ഇന്ത്യ മാറി.

ഔഷധ നിർമാണ വ്യവസായത്തിലേക്കുള്ള നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ് ഡി ഐ) നാല് മടങ്ങ് വർധിച്ചു. 2019 സാമ്പത്തിക വർഷത്തിലെ 180 ദശ ലക്ഷം യു എസ് ഡോളറിൽ നിന്ന് 2022 ൽ 699 മില്യൺ യു എസ്  ഡോളറായി.

• ആഗോള വിതരണ ശൃംഖലയിലേക്ക് ഇന്ത്യയെ ഉൾപ്പെടുത്തുന്നതിനായി അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 4 ലക്ഷം കോടി രൂപയുടെ മൂല്യമുള്ള 14 വിഭാഗങ്ങളിലായി ഉൽപ്പാദന ബന്ധിത ആനുകൂല്യ (പി എൽ ഐ) പദ്ധതികൾ അവതരിപ്പിച്ചു. 2022 സാമ്പത്തിക വർഷത്തിൽ പി എൽ ഐ സ്കീമുകൾക്ക് കീഴിൽ 47,500 കോടി രൂപയുടെ നിക്ഷേപം നടന്നു. ഇത് ഈ വർഷത്തേക്കുള്ള നിയുക്ത ലക്ഷ്യത്തിന്റെ 106% ആണ്. 3.85 ലക്ഷം കോടി രൂപയുടെ ഉൽപ്പാദന /വിൽപ്പനയും 3.0 ലക്ഷം തൊഴിലവസരങ്ങളും പി എൽ ഐ സ്കീമുകൾ കാരണം രേഖപ്പെടുത്തി.

• 2023 ജനുവരി വരെ 39,000 ലധികം ചട്ടങ്ങൾ പാലിക്കലുകൾ കുറയ്ക്കുകയും 3500 ലധികം വ്യവസ്ഥകൾ കുറ്റവിമുക്തമാക്കുകയും ചെയ്തു.

സേവനങ്ങൾ: ശക്തിയുടെ ഉറവിടം

• സേവന മേഖല 2022 സാമ്പത്തിക വർഷത്തിൽ 8.4% (YoY) ആയിരുന്നെങ്കിൽ, 2023 സാമ്പത്തിക വർഷത്തിൽ സേവന മേഖല 9.1% ആയി വളരുമെന്ന് പ്രതീക്ഷിക്കുന്നു.

• പി എം ഐ സേവനങ്ങളിലെ ശക്തമായ വിപുലീകരണം, സേവന മേഖലയുടെ പ്രവർത്തനത്തെ സൂചിപ്പിക്കുന്നു; ജൂലൈ 2022 മുതൽ ഇതു നിരീക്ഷിക്കപ്പെടുന്നു.

• ലോക വാണിജ്യ സേവന കയറ്റുമതിയിൽ അതിന്റെ പങ്ക് 2015 ലെ 3 ശതമാനത്തിൽ നിന്ന് 2021 ൽ 4 ശതമാനമായി വർധിച്ചതോടെ 2021 ൽ സേവനങ്ങൾ കയറ്റുമതി ചെയ്യുന്ന ആദ്യ പത്ത് രാജ്യങ്ങളിൽ ഒന്നായി ഇന്ത്യ മാറി.

• ഡിജിറ്റൽ പിന്തുണ, ക്ലൗഡ് സേവനങ്ങൾ, അടിസ്ഥാന സൗകര്യ നവീകരണം എന്നിവയ്ക്കായുള്ള ഉയർന്ന ആവശ്യകതയ്ക്കു പ്രേരകമായ ഭൗമ രാഷ്ടീയ അനിശ്ചിതത്വങ്ങൾക്കിടയിലും കോവിഡ് 19 മഹാമാരി കാലത്തും ഇന്ത്യയുടെ സേവന കയറ്റുമതി ശക്തമായി തുടർന്നു.

• 2022 ജൂലൈ മുതൽ സേവന മേഖലയിലേക്കുള്ള വായ്പ് 16 % ത്തിലധികം വളർന്നു.

• 2022 സാമ്പത്തിക വർഷത്തിൽ സേവന മേഖലയിൽ 7.1 ബില്യൺ യുഎസ് ഡോളർ എഫ് ഡി ഐ പണ ലഭ്യത.

•  സമ്പർക്ക തീവ്രതയുള്ള സേവനങ്ങൾ 2023 സാമ്പത്തിക വർഷത്തിൽ പകർച്ചവ്യാധിക്ക് മുമ്പുള്ള വളർച്ചാ നിരക്ക് വീണ്ടെടുക്കാൻ സജ്ജമാക്കി.

• റിയൽ എസ്റ്റേറ്റ് മേഖലയിലെ സുസ്ഥിരമായ വളർച്ച,  ഭവന വിൽപ്പനയെ പകർച്ചവ്യാധിക്ക് മുമ്പുള്ള തലത്തിലേക്ക് കൊണ്ടുപോകുന്നു. 2021 നും 2022 നും ഇടയിൽ 50% വർധന.

• ഹോട്ടൽ താമസ നിരക്ക് 2021 ഏപ്രിലിൽ 30-32% ആയിരുന്നത് 2022 നവംബറിൽ 68- 70% ആയി മെച്ചപ്പെട്ടു.

•  ഷെഡ്യൂൾ ചെയ്‌ത അന്താരാഷ്ട്ര വിമാനങ്ങൾ പുനരാരംഭിക്കുകയും കോവിഡ് -19 നിയന്ത്രണങ്ങൾ ലഘൂകരിക്കുകയും ചെയ്‌തതോടെ 2023 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിലേക്കുള്ള വിദേശ വിനോദ സഞ്ചാരികളുടെ വരവ് മാസം തോറും വർധിക്കുന്നു. ഇതോടെ വിനോദ സഞ്ചാര മേഖല പുനരുജ്ജീവനത്തിന്റെ ലക്ഷണങ്ങൾ കാണിക്കുന്നു.

• ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ ഇന്ത്യയുടെ സാമ്പത്തിക സേവനങ്ങളെ പരിവർത്തനം ചെയ്യുന്നു.

• 2025 ഓടെ ഇന്ത്യയുടെ ഇ - കൊമേഴ്‌സ് വിപണി പ്രതിവർഷം 18 ശതമാനം വളർച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.


വിദേശ മേഖല

• ചരക്ക് കയറ്റുമതി 2022 ഏപ്രിൽ- ഡിസംബർ കാലയളവിൽ 332.8 ബില്യൺ യുഎസ് ഡോളറായിരുന്നു.

• ഇന്ത്യ അതിന്റെ വിപണികൾ വൈവിധ്യവൽക്കരിക്കുകയും ബ്രസീൽ, ദക്ഷിണാഫ്രിക്ക, സൗദി അറേബ്യ എന്നിവിടങ്ങളിലേക്കുള്ള കയറ്റുമതി വർദ്ധിപ്പിക്കുകയും ചെയ്തു.

• ഇന്ത്യയുടെ വിപണി വലിപ്പം വർദ്ധിപ്പിക്കുന്നതിനും മികച്ച വ്യാപനം ഉറപ്പാക്കുന്നതിനുമായി 2022 ൽ, യുഎഇയുമായുള്ള സി ഇ പി എ, ഓസ്ട്രേലിയയുമായുള്ള  ഇ സി ടി എ എന്നിവ പ്രാബല്യത്തിൽ വരും.

• 2022 ൽ 100 ബില്യൺ യുഎസ് ഡോളർ സ്വീകരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ പണ സ്വീകർത്താവാണ് ഇന്ത്യ. സേവന കയറ്റുമതി കഴിഞ്ഞാൽ വിദേശ ധനസഹായത്തിന്റെ രണ്ടാമത്തെ വലിയ സ്രോതസ്സാണ് പണമയയ്ക്കൽ.

• 2022 ഡിസംബർ വരെയുള്ള കണക്കനുസരിച്ച്, 9.3 മാസത്തെ ഇറക്കുമതി ഉൾപ്പെടെ ഫോറെക്സ് കരുതൽ ശേഖരം  563 ബില്യൺ യുഎസ് ഡോളറാണ്.

• 2022 നവംബർ അവസാനം വരെയുള്ള കണക്കനുസരിച്ച്, ലോകത്തിലെ ഏറ്റവും വലിയ ആറാമത്തെ വിദേശ നാണ്യ കരുതൽ ശേഖരമുള്ള രാജ്യമാണ് ഇന്ത്യ.

• വിദേശ കടത്തിന്റെ നിലവിലെ ശേഖരം വിദേശനാണ്യ കരുതൽ ശേഖരത്തിന്റെ സുഖകരമായ നിലയാൽ മികച്ച രീതിയിൽ സംരക്ഷിക്കപ്പെട്ടിരിക്കുന്നു.

• മൊത്ത ദേശീയ വരുമാനത്തിന്റെ ശതമാനം എന്ന നിലയിൽ മൊത്തം കടത്തിന്റെ ശതമാനവും മൊത്തം കടത്തിന്റെ ശതമാനമെന്ന നിലയിൽ ഹ്രസ്വ കാല കടവും ഇന്ത്യക്ക് താരതമ്യേന കുറഞ്ഞ അളവിലാണ്.

 

ഭൗതിക അടിസ്ഥാന സൗകര്യങ്ങളും ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളും

 

അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള സർക്കാരിന്റെ കാഴ്ചപ്പാട്

• പൊതു സ്വകാര്യ പങ്കാളിത്തം

2014-15 മുതൽ 2022-23 വരെ വി ജി എഫ്  സ്കീമിന് കീഴിൽ മൊത്തം പദ്ധതിച്ചെലവ് 57,870.1  കോടി രൂപ വരുന്ന 56 പ്രോജക്ടുകൾക്ക് ഇൻ-പ്രിൻസിപ്പൽ അംഗീകാരം ലഭിച്ചു.

2023-25 സാമ്പത്തിക വർഷം മുതൽ 150 കോടി രൂപ അടങ്കലുള്ള ഐഐ പി ഡി എഫ്  സ്കീം 2022 നവംബർ 3 ന് സർക്കാർ വിജ്ഞാപനം ചെയ്തു.

• ദേശീയ അടിസ്ഥാന സൗകര്യ പൈപ്പ് ലൈൻ

വിവിധ ഘട്ടങ്ങളിലായി 141.4 ലക്ഷം കോടി രൂപ ചെലവ് വരുന്ന 89,151 പദ്ധതികൾ നടപ്പിലാക്കി വരുന്നു

o 5.5 ലക്ഷം കോടി രൂപയുടെ 1009 പദ്ധതികൾ പൂർത്തിയായി

പ്രൊജക്‌റ്റുകൾക്കുള്ള അതിവേഗ അംഗീകാരങ്ങൾ / അനുമതികൾ എന്നിവയിലേക്ക് എൻ ഐ പി, പ്രോജക്ട് മോണിറ്ററിംഗ് ഗ്രൂപ്പ് (പി എം ജി) പോർട്ടൽ ബന്ധിപ്പിക്കൽ.


• ദേശീയ ധന സമ്പാദന പൈപ്പ് ലൈൻ

o 9.0 ലക്ഷം കോടി രൂപയാണ് കണക്കാക്കിയ മൊത്തം നിക്ഷേപ സാധ്യത.

o 2022 സാമ്പത്തിക വർഷത്തിൽ പ്രതീക്ഷിച്ച 0.8 ലക്ഷം കോടി രൂപയിൽ നിന്ന് 0.9 ലക്ഷം കോടി രൂപയുടെ ധന സമ്പാദന ലക്ഷ്യം കൈവരിച്ചു.

o 2023 സാമ്പത്തിക വർഷം ലക്ഷ്യമിടുന്നത് 1.6 ലക്ഷം കോടി രൂപയായി  (മൊത്തം എൻ എം പി ലക്ഷ്യത്തിന്റെ 27 ശതമാനമായി) വിഭാവനം ചെയ്തിട്ടുണ്ട്.


• ഗതിശക്തി

പ്രധാനമന്ത്രി ഗതിശക്തി ദേശീയ ആസൂത്രണ പദ്ധതി, മന്ത്രാലയങ്ങളിൽ / വകുപ്പുകളിൽ ഉടനീളം സംയോജിത ആസൂത്രണത്തിനും സമന്വയിപ്പിച്ച നടപ്പാക്കലിനും വേണ്ടി സമഗ്രമായ വിവര ശേഖരം സൃഷ്ടിക്കുന്നു.

o ജനങ്ങളുടെയും ചരക്കുകളുടെയും തടസ്സമില്ലാത്ത ചലനത്തിനുള്ള നിർണായക അന്തരം പരിഹരിക്കുന്നു. അതിനൊപ്പം, ബഹുതല സമ്പർക്ക സൗകര്യവും ലോജിസ്റ്റിക് കാര്യക്ഷമതയും മെച്ചപ്പെടുത്തൽ ലക്ഷ്യമിടുന്നു.

 

വൈദ്യുതി മേഖലയും പുനരുപയോഗിക്കാവുന്ന ഊർജവും

• 2022 സെപ്തംബർ 30 വരെ, 16 സംസ്ഥാനങ്ങളിലായി 59 സോളാർ പാർക്കുകളുടെ വികസനത്തിന് ലക്ഷ്യമിട്ട 40  ജിഗാ വാട്ട് എന്ന മുഴുവൻ  ശേഷിയും സർക്കാർ അനുവദിച്ചിട്ടുണ്ട്.

• 2021 സാമ്പത്തിക വർഷത്തിലെ 15.9 ലക്ഷം ജിഗാ വാട്ട് അവേഴ്സ് വൈദ്യുതിയുമായി താരതമ്യം ചെയ്യുമ്പോൾ 2022 വർഷത്തിൽ 17.2 ലക്ഷം ജിഗാ വാട്ട്  അവേഴ്സ്  വൈദ്യുതി ഉത്പാദിപ്പിക്കപ്പെട്ടു.

• മൊത്തം സ്ഥാപിത ഊർജ്ജ ശേഷി (1 മെഗാ വാട്ട് (എം ഡബ്ല്യു) ഉം അതിൽ കൂടുതലും  ആവശ്യമുള്ള വ്യവസായങ്ങൾ) 2021 മാർച്ച് 31 ന് 460.7 ജിഗാ വാട്ടിൽ  നിന്ന് 2022 മാർച്ച് 31 ന് 482.2 ജിഗാ വാട്ട്  ആയി വർദ്ധിച്ചു.

 

ഇന്ത്യൻ ലോജിസ്റ്റിക്‌സ് ആഗോളതലത്തിൽ മത്സരാധിഷ്ഠിതമാക്കുന്നു

• ത്വരിത ഗതിയിലുള്ളതും സമഗ്രവുമായ വളർച്ചയ്ക്കായി രാജ്യത്ത് സാങ്കേതികമായി പ്രാപ്തമാക്കിയതും സംയോജിതവും ചെലവു കുറഞ്ഞതും അതിജീവന ശേഷിയുള്ളതും സുസ്ഥിരവും വിശ്വസനീയവുമായ ലോജിസ്റ്റിക്സ് ആവാസ വ്യവസ്ഥ  വികസിപ്പിക്കാൻ ദേശീയ ലോജിസ്റ്റിക്സ് നയം വിഭാവനം ചെയ്യുന്നു.

• 2016 സാമ്പത്തിക വർഷത്തിലെ 6061 കിലോ മീറ്ററുമായി താരതമ്യം ചെയ്യുമ്പോൾ 2022 സാമ്പത്തിക വർഷത്തിൽ 10,457 കിലോ മീറ്റർ ദേശീയ പാതകളുടെ (എൻ എച്ച്) / റോഡുകളുടെ നിർമാണം ദ്രുതഗതിയിൽ വർധിച്ചു.

• ബജറ്റ് ചെലവ് 2020 സാമ്പത്തിക വർഷത്തിലെ 1.4 ലക്ഷം കോടി രൂപയിൽ നിന്ന് 2023 സാമ്പത്തിക വർഷത്തിൽ 2.4 ലക്ഷം കോടി രൂപയായി വർദ്ധിച്ചു.

• 2022 ഒക്ടോബർ വരെയുള്ള കണക്കനുസരിച്ച് 2359 കിസാൻ റെയിലുകൾ കേടാകാൻ ഇടയുള്ള ഏകദേശം 7.91 ലക്ഷം ടൺ വസ്തുക്കൾ കയറ്റി അയച്ചു.

• 2016 ൽ ആരംഭിച്ച ഉഡാൻ പദ്ധതിയുടെ പ്രയോജനം ഒരു കോടിയിൽ അധികം വിമാന യാത്രക്കാർ പ്രയോജനപ്പെടുത്തി.

• പ്രധാന തുറമുഖങ്ങളുടെ ശേഷി 8 വർഷത്തിനുള്ളിൽ ഇരട്ടിയാക്കും.

• ഉൾനാടൻ ജലഗതാഗതം പ്രോത്സാഹിപ്പിക്കുന്ന കപ്പലുകളുടെ തടസ്സ രഹിതമായ സഞ്ചാരം ഉറപ്പാക്കാൻ 100 വർഷം പഴക്കമുള്ള നിയമത്തിന് പകരം ഉൾനാടൻ കപ്പൽ നിയമം 2021 നിലവിൽ വന്നു.

ഇന്ത്യയുടെ പൊതു ഡിജിറ്റൽ അടിസ്ഥാന സൗകര്യം

• ഏകീകൃത പണമിടപാടു സംവിധാനം (യു പി ഐ)

2019-22 കാലയളവിൽ യു പി ഐ അധിഷ്‌ഠിത ഇടപാടുകൾ മൂല്യത്തിലും (121 ശതമാനം) അളവിലും (115 ശതമാനം) വളർച്ച കൈവരിച്ചു. ഇത് അതിന്റെ അന്താരാഷ്ട്ര സ്വീകാര്യതയ്ക്ക് വഴിയൊരുക്കി.

• ടെലിഫോണും റേഡിയോയും - ഡിജിറ്റൽ ശാക്തീകരണത്തിന്

ഇന്ത്യയിലെ മൊത്തം ടെലിഫോൺ വരിക്കാരുടെ എണ്ണം 117.8 കോടിയാണ് (സെപ്റ്റംബർ, 22 വരെ), ഗ്രാമീണ ഇന്ത്യയിലെ വരിക്കാരാണ് 44.3 ശതമാനം.

o മൊത്തം ടെലിഫോൺ വരിക്കാരിൽ 98 ശതമാനത്തിലധികം പേരും വയർലെസ് ആയി ബന്ധിപ്പിച്ചിരിക്കുന്നു.

മാർച്ച് 22 ൽ ഇന്ത്യയിലെ മൊത്തത്തിലുള്ള ടെലി സാന്ദ്രത 84.8 ശതമാനമായിരുന്നു.

o 2015 നും 2021 നും ഇടയിൽ ഗ്രാമീണ ഇന്റർനെറ്റ് വര‌‌ിക്കാരിൽ  200 ശതമാനം വർദ്ധന.

പ്രസാർ ഭാരതി (ഇന്ത്യയുടെ സ്വയംഭരണ പൊതുസേവന സംപ്രേഷകർ) - 479 സ്റ്റേഷനുകളിൽ നിന്ന് 23 ഭാഷകളിലും 179 ഭാഷാവകഭേദങ്ങളിലും പ്രക്ഷേപണം ചെയ്യുന്നു.  ഇതു പ്രദേശത്തെ 92 ശതമാനത്തിലും മൊത്തം ജനസംഖ്യയുടെ 99.1 ശതമാനത്തിലും എത്തി ചേരുന്നു.

• ഡിജിറ്റൽ പൊതു സാമഗ്രികൾ

o 2009-ൽ ആധാർ ആരംഭിച്ചതിനുശേഷം കുറഞ്ഞ ചെലവിൽ പ്രവേശനക്ഷമത കൈവരിച്ചു

സർക്കാർ പദ്ധതികൾക്ക് കീഴിൽ, മൈ സ്കീം, ടി ആർ ഇ ഡി എസ്, ജി ഇ എം, ഇ - നാം, ഉമാങ്  എന്നിവ വിപണിയെ മാറ്റിമറിക്കുകയും മേഖലകളിലുടനീളം സേവനങ്ങൾ പ്രാപ്യമാക്കാൻ പൗരന്മാരെ പ്രാപ്തരാക്കുകയും ചെയ്തു.

അക്കൗണ്ട് അഗ്രഗേറ്ററിന് കീഴിൽ, സമ്മതം അടിസ്ഥാനമാക്കിയുള്ള ഡാറ്റ പങ്കിടൽ ചട്ടക്കൂട് നിലവിൽ 110 കോടിയിലധികം ബാങ്ക് അക്കൗണ്ടുകളിൽ സജീവമാണ്.

ഓപ്പൺ ക്രെഡിറ്റ് പ്രവർത്തനക്ഷമമാക്കൽ ശൃംഖല ലക്ഷ്യമിടുന്നത് വായ്പാ പ്രവർത്തനങ്ങൾ ജനാധിപത്യവൽക്കരിക്കുന്നതിനും എൻഡ്- ടു -എൻഡ് ഡിജിറ്റൽ ലോൺ അപേക്ഷകൾ അനുവദിക്കുന്നതിനും വേണ്ടിയാണ്.

ദേശീയ നിർമിത ബുദ്ധി പോർട്ടൽ 1520 ലേഖനങ്ങൾ, 262 വീഡിയോകൾ, 120 സർക്കാർ സംരംഭങ്ങൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാഷാ തടസ്സം മറികടക്കുന്നതിനുള്ള ഒരു ഉപകരണമായി ഇത് കണക്കാക്കപ്പെടുന്നു. ഉദാ. 'ഭാഷിണി'.

o മെച്ചപ്പെട്ട ഉപയോക്തൃ സ്വകാര്യതയ്‌ക്കായഒം ശക്തമായ ഡാറ്റ നിർവഹണത്തിന് അടിവരയിടുന്ന സ്റ്റാൻഡേർഡ്, ഓപ്പൺ, ഇന്റർഓപ്പറബിൾ പ്രോട്ടോക്കോളുകൾക്കായി ഒരു ആവാസ വ്യവസ്ഥ സൃഷ്ടിക്കുന്നതിനും നിയമ നിർമാണങ്ങൾ അവതരിപ്പിക്കുന്നു.

--NS--


(Release ID: 1895035) Visitor Counter : 1505