രാഷ്ട്രപതിയുടെ കാര്യാലയം

രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു പാർലമെന്റിന്റെ ഇരുസഭകളിലുമായി നടത്തിയ അഭിസംബോധന

Posted On: 31 JAN 2023 12:23PM by PIB Thiruvananthpuram

ആദരണീയരായ അംഗങ്ങളേ,

1. പാർലമെന്റിന്റെ ഇരുസഭകളെയും ഒരുമിച്ച് അഭിസംബോധന ചെയ്യുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഏതാനും മാസങ്ങൾക്ക് മുമ്പ് നമ്മുടെ രാജ്യം സ്വാതന്ത്ര്യത്തിന്റെ 75 വർഷം പൂർത്തിയാക്കി ‘അമൃത് കാലിൽ’ പ്രവേശിച്ചു. നമ്മുടെ മഹത്തായ ഭൂതകാലത്തിന്റെ ആയിരക്കണക്കിന് വർഷങ്ങളുടെ അഭിമാനവും ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ പ്രചോദനവും സുവർണ ഭാവിക്കായുള്ള ഇന്ത്യയുടെ ദൃഢനിശ്ചയവും ഉൾക്കൊള്ളുന്നതാണ് ഈ ‘ആസാദി കാ അമൃത് കാൽ’.

2. 25 വർഷത്തെ ഈ ‘അമൃത് കാൽ’ സ്വാതന്ത്ര്യത്തിന്റെ സുവർണ ശതാബ്ദിയുടെയും വികസിത ഇന്ത്യയുടെ നിർമാണത്തിന്റെയും കാലഘട്ടമാണ്. ഈ 25 വർഷക്കാലയളവ് നമുക്കെല്ലാവർക്കും, രാജ്യത്തെ ഓരോ പൗരനും നമ്മുടെ കടമകൾ പരമാവധി നിർവഹിക്കാനുള്ളതാണ്. ഒരു യുഗം കെട്ടിപ്പടുക്കാനുള്ള അവസരമാണു നമ്മെ ക്ഷണിക്കുന്നത്. അതിനായി നമ്മുടെ പൂർണശേഷിയോടെ തുടർച്ചയായി പ്രവർത്തിക്കേണ്ടതുണ്ട്.

• 2047 ആകുമ്പോഴേക്കും, മഹത്തായ ഭൂതകാലത്തെ ഉൾക്കൊള്ളുക മാത്രമല്ല, ആധുനികതയുടെ എല്ലാ സുവർണ്ണ വശങ്ങളെയും ഉൾക്കൊള്ളുന്ന ഒരു രാഷ്ട്രം നമുക്ക് കെട്ടിപ്പടുക്കേണ്ടതുണ്ട്.

• സ്വയം പര്യാപ്തവും മാനുഷികമായ കടമകൾ നിറവേറ്റാൻ കഴിയുന്നതുമായ ഭാരതം നാം കെട്ടിപ്പടുക്കണം.

• ദാരിദ്ര്യമില്ലാത്ത, മധ്യവർഗവും അഭിവൃദ്ധി പ്രാപിക്കുന്ന ഭാരതം.

• സമൂഹത്തിനും രാഷ്ട്രത്തിനും ദിശാബോധം നൽകുന്നതിന് യുവത്വവും സ്ത്രീശക്തിയും മുൻപന്തിയിൽ നിൽക്കുന്ന, കാലത്തേക്കാൾ വളരെ മുന്നിലുള്ള ഭാരതം.

• വൈവിധ്യങ്ങൾ കൂടുതൽ ഉജ്വലവും ഐക്യം കൂടുതൽ അചഞ്ചലവുമായ ഭാരതം.

3. 2047-ൽ രാജ്യം ഇത് യാഥാർത്ഥ്യമാക്കുമ്പോൾ, അതിന്റെ മഹത്തായ നിർമ്മാണത്തിന്റെ അടിത്തറ തീർച്ചയായും നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യും. ആ സമയത്ത്, ആസാദി കാ അമൃത് കാലിന്റെ ഈ പ്രാരംഭ നിമിഷങ്ങളെ വ്യത്യസ്തമായ കാഴ്ചപ്പാടോടെ വീക്ഷിക്കും. അതിനാൽ, ഈ സമയവും ഈ 'അമൃത് കാൽ' കാലഘട്ടവും കൂടുതൽ പ്രാധാന്യമർഹിക്കുന്നു.

ആദരണീയരായ അംഗങ്ങളേ,

4. രാജ്യത്തെ ജനങ്ങൾ എന്റെ ഗവൺമെന്റിന് ആദ്യമായി അവരെ സേവിക്കാൻ അവസരം നൽകിയപ്പോൾ, 'ഏവർക്കുമൊപ്പം, ഏവരുടെയും വികസനം' എന്ന സന്ദേശത്തോടെയാണ് ഞങ്ങൾ ആരംഭിച്ചത്. കാലംകഴിയുന്തോറും, ‘ഏവരുടെയും വിശ്വാസം’, ‘കൂട്ടായ പ്രയത്നം’ എന്നിവയും അതിൽ ചേർത്തു. ഈ സന്ദേശം ഇപ്പോൾ ഒരു വികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നതിനുള്ള പ്രചോദനമായി മാറിയിരിക്കുന്നു. വികസനത്തിന്റെ ഈ കർത്തവ്യപഥത്തിൽ ഏതാനും മാസങ്ങൾക്കുള്ളിൽ എന്റെ ഗവൺമെന്റ് ഒമ്പത് വർഷം  പൂർത്തിയാക്കും.

5. എന്റെ ഗവൺമെന്റിന്റെ ഒമ്പത് വർഷത്തെ ഭരണത്തിനിടയിൽ, ഇന്ത്യയിലെ ജനങ്ങൾ ഇതാദ്യമായി ഗുണപരമായ നിരവധി മാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ചു. ഇന്ന് ഓരോ ഇന്ത്യക്കാരന്റെയും ആത്മവിശ്വാസം അതിന്റെ ഉച്ചസ്ഥായിയിലാണെന്നും ഇന്ത്യയോടുള്ള ലോകത്തിന്റെ കാഴ്ചപ്പാട് മാറി എന്നതുമാണ് ഏറ്റവും വലിയ വ്യത്യാസം.

• ഒരുകാലത്ത് തങ്ങളുടെ മിക്ക പ്രശ്നങ്ങൾക്കും പരിഹാരത്തിന് മറ്റുള്ളവരെ ആശ്രയിച്ചിരുന്ന ഇന്ത്യ ഇന്ന് ലോകം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്കുള്ള പരിഹാരം നൽകുന്ന രാജ്യമായി വളരുകയാണ്.

• ദശാബ്ദങ്ങളായി ഇവയ്ക്കായി കാത്തിരുന്ന ജനസംഖ്യയുടെ വലിയൊരു വിഭാഗത്തിന് ഈ വർഷങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്.

• നാം ദീർഘകാലമായി ആഗ്രഹിച്ചിരുന്ന ആധുനിക അടിസ്ഥാനസൗകര്യങ്ങൾ ഈ വർഷങ്ങളിൽ രാജ്യത്ത് ഉയർന്നുവരാൻ തുടങ്ങി.

• ഇന്ത്യ പടുത്തുയർത്തിയ ഡിജിറ്റൽ ശൃംഖല വികസിത രാജ്യങ്ങൾക്ക് പോലും പ്രചോദനമാണ്.

• ഗവൺമെന്റ് പദ്ധതികളിലെ  വൻ കുംഭകോണങ്ങളുടെയും അഴിമതിയുടെയും വിപത്തിൽ നിന്ന് മുക്തി നേടാനുള്ള ദീർഘകാല ആഗ്രഹം ഇപ്പോൾ സാക്ഷാത്കരിക്കപ്പെടുകയാണ്.

• ഇന്ന് ചർച്ച ചെയ്യുന്നത് നയപരമായ വൈകല്യത്തെക്കുറിച്ചല്ല, മറിച്ച്, ദ്രുതഗതിയിലുള്ള വികസനത്തിനും തീരുമാനങ്ങളുടെ ദീർഘവീക്ഷണത്തിനും ഇന്ത്യ അംഗീകരിക്കപ്പെടുന്നതിനെക്കുറിച്ചാണ്.

• അതുകൊണ്ടാണ് നാം ഇപ്പോൾ പത്താം സ്ഥാനത്ത് നിന്ന് ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി മാറിയത്.
അടുത്ത 25 വർഷത്തിനുള്ളിൽ വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിനുള്ള ആത്മവിശ്വാസം ഉയർത്തുന്ന അടിത്തറയാണിത്.

ആദരണീയരായ അംഗങ്ങളേ,

6. ഭഗവാൻ ബസവേശ്വരൻ പറഞ്ഞിട്ടുണ്ട് - ‘കായകവേ കൈലാസ’ അതായത് കർമ്മം ആരാധനയാണ്, ശിവൻ കർമ്മത്തിൽ തന്നെയുണ്ട് എന്ന്. ഈ പാത പിന്തുടർന്ന്, രാഷ്ട്രനിർമ്മാണത്തിന്റെ കടമ നിർവഹിക്കുന്നതിൽ എന്റെ ഗവൺമെന്റ് സജീവമായി ഏർപ്പെട്ടിരിക്കുകയാണ്.

• സുസ്ഥിരവും നിർഭയവും നിർണ്ണായകവും ഉയർന്ന അഭിലാഷങ്ങളോടെ പ്രവർത്തിക്കുന്നതുമായ ഒരു ഗവൺമെന്റാണ് ഇന്ന് ഇന്ത്യക്കുള്ളത്.

• സത്യസന്ധരെ ബഹുമാനിക്കുന്ന ഗവൺമെന്റാണ് ഇന്ന് ഇന്ത്യയിലുള്ളത്.

• ദരിദ്രരുടെ പ്രശ്നങ്ങളുടെ ശാശ്വത പരിഹാരത്തിനും അവരുടെ ശാശ്വത ശാക്തീകരണത്തിനും വേണ്ടി പ്രവർത്തിക്കുന്ന ഗവൺമെന്റാണ് ഇന്ന് ഇന്ത്യയിലുള്ളത്.

• അഭൂതപൂർവമായ വേഗത്തിലും തോതിലും പ്രവർത്തിക്കുന്ന ഗവൺമെന്റാണ് ഇന്ന് ഇന്ത്യയിലുള്ളത്.

• നൂതനാശയങ്ങളും സാങ്കേതികവിദ്യയും പ്രയോജനപ്പെടുത്തി പൊതുജനക്ഷേമത്തിന് മുൻതൂക്കം നൽകുന്ന ഗവൺമെന്റാണ് ഇന്ന് ഇന്ത്യയിലുള്ളത്.

• സ്ത്രീകൾ അഭിമുഖീകരിക്കുന്ന എല്ലാ പ്രതിബന്ധങ്ങളും നീക്കാൻ പ്രതിജ്ഞാബദ്ധമായ ഗവൺമെന്റാണ് ഇന്ന് ഇന്ത്യയിലുള്ളത്.

• പുരോഗതിക്കും പ്രകൃതി സംരക്ഷണത്തിനും പ്രതിജ്ഞാബദ്ധമായ ഒരു ഗവൺമെന്റാണ് ഇന്ന് ഇന്ത്യയിലുള്ളത്.
 
• ആധുനികതയെ ഉൾക്കൊള്ളുന്നതിനൊപ്പം പൈതൃകവും കാത്തുസൂക്ഷിക്കുന്ന ഗവൺമെന്റാണ് ഇന്ന് ഇന്ത്യയിലുള്ളത്.

• ആഗോളതലത്തിൽ ഉചിതമായ പങ്ക് വഹിക്കാൻ ആത്മവിശ്വാസത്തോടെ മുന്നേറുന്ന ഗവൺമെന്റാണ് ഇന്ന് ഇന്ത്യയിലുള്ളത്.

ആദരണീയരായ അംഗങ്ങളേ,

7. രണ്ട് തവണ തുടർച്ചയായി സ്ഥിരതയുള്ള ഗവൺമെന്റിനെ തിരഞ്ഞെടുത്തതിന് രാജ്യത്തെ ജനങ്ങളോടുള്ള നന്ദി ഈ സമ്മേളനത്തിലൂടെ ഇന്ന് ഞാൻ പ്രകടിപ്പിക്കുന്നു. എന്റെ ഉറപ്പുള്ള ഗവൺമെന്റ് എല്ലായ്‌പ്പോഴും രാജ്യത്തിന്റെ താൽപ്പര്യം പരമപ്രധാനമായി നിലനിർത്തുകയും ആവശ്യമുള്ളപ്പോൾ നയങ്ങളും തന്ത്രങ്ങളും പൂർണ്ണമായും മാറ്റാനുള്ള ഇച്ഛാശക്തി കാണിക്കുകയും ചെയ്തു. സർജിക്കൽ സ്ട്രൈക്ക് മുതൽ ഭീകരതയ്ക്കെതിരായ ശക്തമായ അടിച്ചമർത്തൽ വരെയും, എൽഒസി മുതൽ എൽഎസി വരെയും, എല്ലാ ദുഷ്പ്രവൃത്തികൾക്കും ഉചിതമായ മറുപടി നൽകി, അനുച്ഛേദം 370 റദ്ദാക്കൽ മുതൽ മുത്തലാഖ് വരെയും, എന്റെ ഗവൺമെന്റ് നിർണായക  ഗവൺമെന്റായി അംഗീകരിക്കപ്പെട്ടു.

8. സുസ്ഥിരവും ഉറപ്പുള്ളതുമായ ഗവൺമെന്റ് 100 വർഷത്തിനിടയിലെ ഏറ്റവും വലിയ വിപത്തിനെയും അതിനുശേഷം ഉണ്ടായ സാഹചര്യത്തെയും നേരിടാൻ നമ്മെ പ്രാപ്തരാക്കി. ലോകത്ത് എവിടെ രാഷ്ട്രീയ അസ്ഥിരതയുണ്ടോ, ആ രാജ്യങ്ങൾ ഇന്ന് കടുത്ത പ്രതിസന്ധികളാൽ വലയുകയാണ്. പക്ഷേ, ദേശീയതാൽപ്പര്യം മുൻനിർത്തി എന്റെ ഗവൺമെന്റ് എടുത്ത തീരുമാനങ്ങൾ കാരണം ഇന്ത്യ ലോകത്തിന്റെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് വളരെ മെച്ചപ്പെട്ട നിലയിലാണ്.

ആദരണീയരായ അംഗങ്ങളേ,

9. ജനാധിപത്യത്തിന്റെയും സാമൂഹിക നീതിയുടെയും ഏറ്റവും വലിയ ശത്രു അഴിമതിയാണെന്ന് എന്റെ ഗവൺമെന്റിന് ഉറച്ച അഭിപ്രായമുണ്ട്. അതുകൊണ്ട് തന്നെ കഴിഞ്ഞ ഏതാനും വർഷങ്ങളായി അഴിമതിക്കെതിരെ സന്ധിയില്ലാത്ത പോരാട്ടമാണ് നടക്കുന്നത്. സത്യസന്ധരായവർ ഈ സംവിധാനത്തിൽ ആദരിക്കപ്പെടുമെന്ന് ഞങ്ങൾ ഉറപ്പുവരുത്തിയിട്ടുണ്ട്. സമൂഹത്തിലെ അഴിമതിക്കാരോട് സഹതാപം പാടില്ലെന്ന സാമൂഹിക അവബോധം രാജ്യത്ത് വർധിച്ചുവരികയാണ്.

10. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, അഴിമതിരഹിത ആവാസവ്യവസ്ഥ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിനാമി സ്വത്ത് നിയമം വിജ്ഞാപനം ചെയ്തത്. സാമ്പത്തിക കുറ്റകൃത്യങ്ങൾ നടത്തി ഒളിവിൽപ്പോയ കുറ്റവാളികളുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ഫ്യുജിറ്റീവ് ഇക്കണോമിക് ഒഫൻഡേഴ്സ് ആക്ട് പാസാക്കി. ഗവൺമെന്റ് സംവിധാനങ്ങളിലെ പക്ഷപാതിത്വവും അഴിമതിയും അവസാനിപ്പിക്കാൻ ഫലപ്രദമായ സംവിധാനവും ഏർപ്പെടുത്തി. ടെൻഡറുകൾക്കും ഗവൺമെന്റ് സംഭരണത്തിനുമായി ഇന്ന്  ഗവൺമെന്റ്-ഇ-മാർക്കറ്റ്പ്ലേസ് (ജിഇഎം) സംവിധാനമുണ്ട്. അതിൽ ഇതുവരെ 3 ലക്ഷം കോടി രൂപയുടെ ഇടപാടുകൾ നടന്നിട്ടുണ്ട്.

11. രാഷ്ട്രനിർമാണത്തിൽ സത്യസന്ധമായ സംഭാവന നൽകുന്നവർക്ക് ഇന്ന്, പ്രത്യേക ബഹുമതി നൽകപ്പെടുന്നു. ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിലെ സങ്കീർണതകൾ ഒഴിവാക്കി നമ്മുടെ ജനങ്ങളുടെ ജീവിതം എളുപ്പമാക്കി. സമ്പർക്കരഹിത വിലയിരുത്തലിന്റെ പ്രോത്സാഹനം സംവിധാനത്തിൽ സുതാര്യതയും ഉത്തരവാദിത്വവും കൊണ്ടുവന്നു. നേരത്തെ നികുതി റീഫണ്ടുകൾക്കായി നീണ്ട കാത്തിരിപ്പ് ഉണ്ടായിരുന്നു. ഇന്ന്, ഐടിആർ ഫയൽ ചെയ്ത് ഏതാനും ദിവസങ്ങൾക്കുള്ളിൽ റീഫണ്ടു ലഭിക്കും. നികുതിദായകരുടെ അന്തസ്സ് ഉറപ്പാക്കുന്നതിനൊപ്പം ഇന്ന് ജിഎസ്‌ടി സംവിധാനം സുതാര്യതയും പ്രദാനം ചെയ്യുന്നു.

12. വ്യാജ ഗുണഭോക്താക്കളെ തുടച്ചുനീക്കുന്ന ജൻധൻ-ആധാർ-മൊബൈൽ ത്രിത്വം മുതൽ ഒരു രാഷ്ട്രം, ഒരു  റേഷൻ കാർഡ് ആരംഭിക്കുന്നത് വരെയുള്ള വലിയ പരിഷ്കാരങ്ങൾ നാം നടപ്പാക്കി. വർഷങ്ങളായി, ഡിബിടി, ഡിജിറ്റൽ ഇന്ത്യ എന്നിവയുടെ രൂപത്തിൽ രാജ്യം സുസ്ഥിരവും സുതാര്യവുമായ ഭരണം വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇന്ന് 300-ലധികം പദ്ധതികളുടെ സാമ്പത്തിക ആനുകൂല്യങ്ങൾ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിൽ നേരിട്ട് എത്തുന്നു. ഇതുവരെ 27 ലക്ഷം കോടി രൂപയിലധികം തുക സുതാര്യതയോടെ കോടിക്കണക്കിന് ഗുണഭോക്താക്കളിലേക്ക് എത്തിയിട്ടുണ്ട്. കോവിഡ് മഹാമാരിയുടെ കാലത്ത് കോടിക്കണക്കിന് ജനങ്ങൾ ദാരിദ്ര്യരേഖയ്ക്ക് താഴെപ്പോകുന്നത് തടയാൻ ഇന്ത്യക്ക് കഴിഞ്ഞത് ഇത്തരം പദ്ധതികളും സംവിധാനങ്ങളും കൊണ്ട് മാത്രമാണെന്ന് ലോകബാങ്ക് റിപ്പോർട്ട് അംഗീകരിക്കുന്നു.

13. അഴിമതി നിയന്ത്രിക്കപ്പെടുകയും നികുതിയുടെ ഓരോ ചില്ലിക്കാശും നല്ല രീതിയിൽ ഉപയോഗിക്കുകയും ചെയ്യുമ്പോൾ ഓരോ നികുതിദായകനും അഭിമാനം തോന്നുന്നു.

ആദരണീയരായ അംഗങ്ങളേ,

14. കുറുക്കുവഴികളുടെ രാഷ്ട്രീയത്തിൽ നിന്ന് ഗവൺമെന്റുകൾ വിട്ടുനിൽക്കണമെന്ന്, ഇന്ന് രാജ്യത്തെ സത്യസന്ധനായ നികുതിദായകൻ ആഗ്രഹിക്കുന്നു. പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരങ്ങൾ കാണുകയും സാധാരണക്കാരെ ശാക്തീകരിക്കുകയും ചെയ്യുന്ന പദ്ധതികളാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. അതിനാൽ, നിലവിലെ വെല്ലുവിളികൾ കൈകാര്യം ചെയ്യുന്നതിനിടയിൽ, എന്റെ ഗവൺമെന്റ് രാജ്യത്തെ ജനങ്ങളുടെ ദീർഘകാല ശാക്തീകരണത്തിന് ഊന്നൽ നൽകിയിട്ടുണ്ട്.

15. ‘ദാരിദ്ര്യ നിർമാർജനം’ ഇനി വെറും മുദ്രാവാക്യമല്ല. ഇപ്പോൾ എന്റെ ഗവൺമെന്റ് പാവപ്പെട്ടവരുടെ ആശങ്കകൾക്ക് ശാശ്വതമായ പ്രതിവിധിയേകി അവരെ ശാക്തീകരിക്കുന്നതിനായി പ്രവർത്തിക്കുന്നു.

16. ഉദാഹരണത്തിന്, ദാരിദ്ര്യത്തിന്റെ ഒരു പ്രധാന കാരണം രോഗമാണ്. ഗുരുതരമായ അസുഖം ദരിദ്ര കുടുംബത്തിന്റെ മനോവീര്യം പൂർണമായും തകർക്കുകയും തലമുറകളെ കടക്കെണിയിലാക്കുകയും ചെയ്യുന്നു. ദരിദ്രരെ ഈ ആശങ്കയിൽ നിന്ന് മോചിപ്പിക്കാൻ രാജ്യവ്യാപകമായി ആയുഷ്മാൻ ഭാരത് യോജന ആരംഭിച്ചു. ഈ പദ്ധതി പ്രകാരം 50 കോടിയിലധികം  ജനങ്ങൾക്ക് സൗജന്യ ചികിൽസാ സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. ആയുഷ്മാൻ ഭാരത് യോജന കോടിക്കണക്കിനു പാവങ്ങളെ ദരിദ്രരാകുന്നതിൽ നിന്ന് രക്ഷിച്ചു. 80,000 കോടി രൂപ ചെലവഴിക്കുന്നതിൽ നിന്ന് അവരെ തടഞ്ഞു. ഇന്ന് രാജ്യത്തുടനീളം വ്യാപിച്ചുകിടക്കുന്ന 9,000 ജൻ ഔഷധി കേന്ദ്രങ്ങളിൽ വളരെ കുറഞ്ഞ വിലയ്ക്ക് മരുന്നുകൾ ലഭ്യമാക്കുന്നുണ്ട്. ഇതിന്റെ ഫലമായി, കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഏകദേശം 20,000 കോടി രൂപ ദരിദ്രർക്ക് ലാഭിക്കാൻ കഴിഞ്ഞു. അതായത്, ആയുഷ്മാൻ ഭാരത്, ജൻ ഔഷധി പദ്ധതികളിൽ നിന്ന് മാത്രം ഒരു ലക്ഷം കോടി രൂപയുടെ സഹായം രാജ്യത്തെ ജനങ്ങൾക്കു ലഭിച്ചു.

17. പൗരന്മാരുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിഭവമായ ജലത്തിന്റെ ഉദാഹരണം നിങ്ങളുടെ എല്ലാവരുടെയും മുന്നിൽ വയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ‘ഹർ ഘർ ജൽ’ നൽകാൻ എന്റെ ഗവൺമെന്റ് ‘ജൽ ജീവൻ ദൗത്യം’ ആരംഭിച്ചു. ദൗത്യം ആരംഭിക്കുന്നതിന് മുമ്പുള്ള ഏഴ് പതിറ്റാണ്ടുകളിൽ രാജ്യത്തെ 3.25 കോടി വീടുകൾക്ക് മാത്രമാണ് കുടിവെള്ള കണക്ഷൻ ലഭ്യമായിരുന്നത്. എന്നിരുന്നാലും, ഈ മൂന്ന് വർഷത്തിനുള്ളിൽ ഏകദേശം 11 കോടി കുടുംബങ്ങൾക്ക് ജൽ ജീവൻ ദൗത്യത്തിനു കീഴിൽ പൈപ്പിലൂടെ കുടിവെള്ളമെത്തിച്ചു. പാവപ്പെട്ട കുടുംബങ്ങൾക്കാണ് ഈ പദ്ധതിയിൽ നിന്ന് ഏറ്റവും കൂടുതൽ പ്രയോജനം ലഭിക്കുന്നത്. ഇത് അവരുടെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം നൽകുന്നു.


18. കഴിഞ്ഞ ഏതാനും വർഷങ്ങളായി മൂന്നരക്കോടിയിലധികം പാവപ്പെട്ട കുടുംബങ്ങൾക്ക് ഗവൺമെന്റ് പക്കാ വീടുകൾ നൽകി. വീടിനൊപ്പം പുതിയ ആത്മവിശ്വാസവും കൈവരുന്നു. ഇത് കുടുംബത്തിന്റെ ഇന്നത്തെ അവസ്ഥ മെച്ചപ്പെടുത്തുക മാത്രമല്ല, ആ വീട്ടിൽ വളരുന്ന കുട്ടിയുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ശൗചാലയം, വൈദ്യുതി, വെള്ളം, പാചകവാതകം തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കി പാവപ്പെട്ടവരെ അവരുടെ ആശങ്കകളിൽ നിന്ന് മോചിപ്പിക്കാൻ ഗവൺമെന്റ് ശ്രമിച്ചു. ഇതിന്റെ ഫലമായി, ഗവൺമെന്റ് പദ്ധതികളും ആനുകൂല്യങ്ങളും യഥാർഥത്തിൽ ആവശ്യക്കാരിലേക്ക് എത്തുന്നുവെന്നും ഇന്ത്യയെപ്പോലുള്ള വിശാലമായ രാജ്യത്തു പോലും 100 ശതമാനം കവറേജ് അല്ലെങ്കിൽ പൂർണത സാധ്യമാണെന്നും രാജ്യത്തെ ജനങ്ങൾക്ക് ആത്മവിശ്വാസമുണ്ടായി.

19. നമ്മുടെ വേദങ്ങളിൽ ഇപ്രകാരം എഴുതിയിരിക്കുന്നു-

അയം നിജഃ പരോവേതി ഗണാന ലഘുചേതസാം

ഇത് എന്റേതാണ്, അത് നിങ്ങളുടേതാണ് എന്ന മനോഭാവം ശരിയല്ല എന്നാണ് ഇതിനർഥം. കഴിഞ്ഞ 9 വർഷമായി, എന്റെ ഗവൺമെന്റ് എല്ലാ വിഭാഗം പൗരന്മാർക്കുമായി വിവേചനമേതുമില്ലാതെ പ്രവർത്തിച്ചു. കഴിഞ്ഞ ഏതാനും വർഷങ്ങളായി എന്റെ ഗവൺമെന്റിന്റെ ശ്രമഫലമായി, പല അടിസ്ഥാനസൗകര്യങ്ങളും ഒന്നുകിൽ ജനസംഖ്യയുടെ നൂറു ശതമാനത്തിലെത്തി, അല്ലെങ്കിൽ ആ ലക്ഷ്യത്തോട് വളരെ അടുത്താണ്.

20. എല്ലാ പദ്ധതികളും പൂർണമായി നടപ്പാക്കാനും അന്ത്യോദയയോടും എന്റെ ഗവൺമെന്റ്  പ്രതിജ്ഞാബദ്ധമാണ്. അർഹരായ എല്ലാ ഗുണഭോക്താക്കൾക്കും ഗവൺമെന്റ്  പദ്ധതികളുടെ ആനുകൂല്യം ലഭിക്കാനും ആർക്കും അത് നഷ്ടമാകാതിരിക്കാനുമാണ് ഞങ്ങളുടെ പരിശ്രമം.

ആദരണീയരായ അംഗങ്ങളേ,

21. കോവിഡ് മഹാമാരിക്കാലത്ത്, ലോകമെമ്പാടുമുള്ള പാവപ്പെട്ടവരുടെ ബുദ്ധിമുട്ടുകൾ നാം കണ്ടു. എന്നാൽ ദരിദ്രരുടെ ജീവൻ രക്ഷിക്കാൻ മുൻ‌ഗണന നൽകുകയും ദരിദ്രർക്ക് ഭക്ഷണം നിഷേധിക്കുന്നില്ലെന്ന് ഉറപ്പാക്കുകയും ചെയ്ത രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. മാറുന്ന സാഹചര്യങ്ങൾക്ക് അനുസൃതമായി പ്രധാൻമന്ത്രി ഗരീബ് കല്യാൺ അന്ന യോജന നടപ്പാക്കാൻ എന്റെ ഗവൺമെന്റ് തീരുമാനിച്ചതിൽ എനിക്ക് സന്തോഷമുണ്ട്. സംവേദനക്ഷമതയുള്ളതും പാവപ്പെട്ടവർക്ക് അനുകൂലവുമായ ഗവൺമെന്റിന്റെ മുഖമുദ്രയാണിത്. പ്രധാൻമന്ത്രി ഗരീബ് കല്യാൺ അന്ന യോജനയ്ക്ക് കീഴിൽ പാവപ്പെട്ടവർക്ക് സൗജന്യ ഭക്ഷ്യധാന്യങ്ങൾക്കായി ഏകദേശം 3.5 ലക്ഷം കോടി രൂപ ഗവൺമെന്റ് ചെലവഴിച്ചു. ഇന്ന് ഈ പദ്ധതി ലോകമെമ്പാടും പ്രശംസിക്കപ്പെടുകയാണ്. സാങ്കേതികവിദ്യയുടെ സഹായത്തോടെ നിർമ്മിച്ച സുതാര്യമായ സംവിധാനം എല്ലാ ഗുണഭോക്താക്കൾക്കും ഭക്ഷ്യധാന്യങ്ങൾ പൂർണമായി വിതരണം ചെയ്യുന്നത് ഉറപ്പാക്കിയിട്ടുണ്ട് എന്നതാണ് ഈ അഭിനന്ദനത്തിനുള്ള ഒരു കാരണം.

ആദരണീയരായ അംഗങ്ങളേ,

22. നമ്മുടെ രാജ്യത്തെ പല വിഭാഗങ്ങളുടെയും പ്രദേശങ്ങളുടെയും പ്രതീക്ഷകൾക്കും വികസന സ്വപ്നങ്ങൾക്കും ശരിയായ ശ്രദ്ധ നൽകുന്നതിലൂടെ മാത്രമേ സമഗ്ര വികസനം എന്ന കാഴ്ചപ്പാട് കൈവരിക്കാനാകൂ. ഇപ്പോൾ എന്റെ ഗവൺമെന്റ് അത്തരത്തിലുള്ള ഓരോ നിർധന വിഭാഗത്തിനും നിരാലംബ മേഖലകൾക്കും മുൻഗണന നൽകുന്നു.

23. നൂറ്റാണ്ടുകളായി അധഃപതിച്ചുകൊണ്ടിരിക്കുന്ന സമൂഹത്തിലെ ഓരോ വിഭാഗത്തിന്റെയും ആഗ്രഹങ്ങൾ എന്റെ ഗവൺമെന്റ് നിറവേറ്റി. ദരിദ്രരുടെയും ദളിതരുടെയും പിന്നാക്കക്കാരുടെയും ഗി‌രിവർഗ വിഭാഗങ്ങളുടെയും ആഗ്രഹങ്ങൾ ഞങ്ങൾ നിറവേറ്റുകയും അവർക്ക് സ്വപ്നം കാണാനുള്ള ധൈര്യം നൽകുകയും ചെയ്തു. ഒരു ജോലിയും, പരിശ്രമവും ചെറുതല്ല, വികസനത്തിൽ ഓരോന്നിനും അതിന്റേതായ പങ്കുണ്ട്. ഈ മനോഭാവത്തോടെ, പിന്നാക്ക വിഭാഗങ്ങളുടെയും അവികസിത പ്രദേശങ്ങളുടെയും വികസനത്തിന് ഊന്നൽ നൽകുന്നു.

24. നമ്മുടെ ചെറുകിട ബിസിനസുകാരില്‍ വലിയൊരു വിഭാഗം അവരുടെ വ്യാപാര-വാണിജ്യ പ്രവര്‍ത്തനങ്ങള്‍ നടപ്പാതകളിലും വണ്ടികളിലും തെരുവ് കച്ചവടം വഴിയും നടത്തുന്നു. വികസനത്തിലുള്ള ഇവരുടെ പങ്കിനെ എന്റെ ഗവണ്‍മെന്റ് അംഗീകരിച്ചിട്ടുണ്ട്. അതിനാല്‍, അവരെ ആദ്യമായി ഔപചാരിക ബാങ്കിംഗുമായി ബന്ധിപ്പിക്കുകയും അവര്‍ക്ക് താങ്ങാനാവുന്നതും ഈട് ആവശ്യമില്ലാത്തതുമായ വായ്പകള്‍ പിഎം സ്വനിധി പദ്ധതി വഴി ലഭ്യമാക്കുകയും ചെയ്തു. പദ്ധതി പ്രകാരം വഴിയോര കച്ചവടക്കാര്‍ക്ക് ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് പ്രോത്സാഹനം നല്‍കുന്നുണ്ട്. ഇതുവരെ 40 ലക്ഷത്തോളം പേര്‍ക്കാണ് ഈ പദ്ധതി പ്രകാരം വായ്പ നല്‍കിയത്.

25. രാജ്യത്തെ 11 കോടി ചെറുകിട കര്‍ഷകരും എന്റെ ഗവണ്‍മെന്റിന്റെ മുന്‍ഗണനാ പട്ടികയിലുണ്ട്. ഈ ചെറുകിട കര്‍ഷകര്‍ക്ക് പതിറ്റാണ്ടുകളായി ഗവണ്‍മെന്റിന്റെ മുന്‍ഗണന നിഷേധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ അവരെ ശാക്തീകരിക്കാനും അഭിവൃദ്ധിയുള്ളവരാക്കാനും എല്ലാ ശ്രമങ്ങളും നടക്കുന്നു. ഈ ചെറുകിട കര്‍ഷകര്‍ക്ക് പ്രധാൻമന്ത്രി കിസാന്‍ സമ്മാന്‍ നിധിക്ക് കീഴില്‍ 2.25 ലക്ഷം കോടി രൂപയിലധികം ധനസഹായം നല്‍കിയിട്ടുണ്ട്. ഇതിന്റെ ഒരു പ്രധാന വശം ഈ ഗുണഭോക്താക്കളില്‍ മൂന്ന് കോടിയോളം സ്ത്രീകളുണ്ടെന്നതാണ്. ഇതുവരെ 54,000 കോടി രൂപയാണ് ഈ പദ്ധതിയിലൂടെ വനിതാ കര്‍ഷകര്‍ക്ക് ലഭിച്ചത്. അതുപോലെ, ചെറുകിട കര്‍ഷകര്‍ക്കുള്ള വിള ഇന്‍ഷുറന്‍സ്, സോയില്‍ ഹെല്‍ത്ത് കാര്‍ഡ്, കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് (കെസിസി) എന്നിവ വഴിയുള്ള സേവനം മെച്ചപ്പെടുത്തുന്നതിനൊപ്പം എന്റെ ഗവണ്‍മെന്റ് ആദ്യമായി, കന്നുകാലി വാഹകരെയും മത്സ്യത്തൊഴിലാളികളെയും കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ സൗകര്യവുമായി ബന്ധിപ്പിക്കുന്നു. ചെറുകിട കര്‍ഷകരുടെ എഫ്പിഒകള്‍, അതായത് കർഷക ഉത്പാദക സംഘടനകൾ സ്ഥാപിക്കുന്നത് മുതല്‍ വിളകളുടെ താങ്ങുവില വര്‍ദ്ധിപ്പിക്കുന്നത് വരെയുള്ള നടപടികളിലൂടെ അവരുടെ ശേഷി വര്‍ധിപ്പിക്കുന്നതിനായി എന്റെ ഗവണ്‍മെന്റ് ഉറച്ചുനില്‍ക്കുന്നു.

ആദരണീയരായ അംഗങ്ങളേ,

26. എന്റെ ഗവണ്‍മെന്റ് പട്ടികജാതി- പട്ടികവര്‍ഗക്കാര്‍, മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ എന്നിവരുടെ പ്രതീക്ഷകളെ ഉണര്‍ത്തിയിരിക്കുന്നു. ഈ വിഭാഗങ്ങള്‍ക്കാണ് വികസനത്തിന്റെ നേട്ടങ്ങള്‍ ഏറ്റവും കൂടുതല്‍ നിഷേധിക്കപ്പെട്ടത്. ഇപ്പോള്‍ ഈ വിഭാഗത്തിന് അടിസ്ഥാന സൗകര്യം ലഭ്യമായതോടെ പുതിയ സ്വപ്നങ്ങള്‍ കാണാന്‍ ഇക്കൂട്ടര്‍ പ്രാപ്തരാവുകയാണ്. പട്ടികജാതിക്കാരുടെ സാമൂഹിക-സാമ്പത്തിക ശാക്തീകരണത്തിനായി ഡോ.അംബേദ്കര്‍ ഉത്സവ് ധാം, അമൃത് ജലധാര, യുവ ഉദ്യമി യോജന തുടങ്ങിയ പരിപാടികള്‍ നടത്തിവരുന്നു. ആദിവാസി സമൂഹങ്ങളുടെ അഭിമാനത്തിനായി അഭൂതപൂര്‍വമായ തീരുമാനങ്ങളാണ് എന്റെ ഗവണ്‍മെന്റ് കൈക്കൊണ്ടത്. ആദ്യമായി രാജ്യം ഭഗവാന്‍ ബിര്‍സ മുണ്ടയുടെ ജന്മദിനം 'ജനജാതിയ ഗൗരവ് ദിവസ്' ആയി ആഘോഷിക്കാന്‍ തുടങ്ങി. അടുത്തിടെ, ദേശീയ തലത്തില്‍ ഗോത്ര വിപ്ലവകാരികള്‍ക്ക് ഗവണ്‍മെന്റ് ആദ്യമായി ആദരാഞ്ജലി അര്‍പ്പിച്ചു. ഇന്ന്, പ്രധാന്‍മന്ത്രി ആദി ആദര്‍ശ് ഗ്രാം യോജനയ്ക്ക് കീഴില്‍ ആദിവാസികള്‍ക്കു മേല്‍ക്കൈയുള്ള 36,000-ലധികം ഗ്രാമങ്ങള്‍ വികസിപ്പിക്കുന്നു. ഇന്ന് രാജ്യത്തെ ആദിവാസി മേഖലകളില്‍ 400-ലധികം ഏകലവ്യ മോഡല്‍ സ്‌കൂളുകള്‍ തുറന്നിട്ടുണ്ട്. രാജ്യത്തുടനീളം 3,000-ലധികം വന്‍ ധൻ വികാസ് കേന്ദ്രങ്ങള്‍ പുതിയ ഉപജീവനമാര്‍ഗ്ഗമായി മാറി. പിന്നാക്ക വിഭാഗങ്ങള്‍ക്കായുള്ള ദേശീയ കമ്മിഷന് ഭരണഘടനാ പദവി നല്‍കിക്കൊണ്ട് മറ്റു പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമത്തോടുള്ള പ്രതിബദ്ധത എന്റെ ഗവണ്‍മെന്റ് തെളിയിച്ചു. ബഞ്ചാര, നാടോടി, അര്‍ദ്ധ നാടോടി വിഭാഗങ്ങള്‍ക്കായി ആദ്യമായി ഒരു ക്ഷേമ വികസന ബോര്‍ഡ് രൂപീകരിച്ചു.

ആദരണീയരായ അംഗങ്ങളേ,

27. രാജ്യത്ത് നൂറിലധികം ജില്ലകള്‍ വികസനത്തിന്റെ പല മാനദണ്ഡങ്ങളിലും പിന്നിലായിരുന്നു. ഈ ജില്ലകളെ വികസനം ആ​ഗ്രഹിക്കുന്ന ജില്ലകളായി പ്രഖ്യാപിച്ച് അവയുടെ വികസനത്തില്‍ ഗവണ്‍മെന്റ് ശ്രദ്ധ ചെലുത്തി. ഇന്ന് ഈ ജില്ലകള്‍ രാജ്യത്തെ മറ്റ് ജില്ലകളുടെ നിലയിലേക്കു നീങ്ങുകയാണ്. വികസനം  ആ​ഗ്രഹിക്കുന്ന ജില്ലകളുടെ വിജയം ബ്ലോക്ക് തലത്തില്‍ ആവര്‍ത്തിക്കാന്‍ എന്റെ ഗവണ്‍മെന്റ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നു. ഇതിനായി രാജ്യത്ത് 500 ബ്ലോക്കുകളെ വികസനം കാംക്ഷിക്കുന്ന ബ്ലോക്കുകളായി വികസിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഈ ബ്ലോക്കുകള്‍ സാമൂഹ്യനീതിക്കായി സ്ഥാപനവല്‍ക്കരിക്കപ്പെട്ട രീതിയില്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്നു.

28. രാജ്യത്തിന്റെ ആദിവാസി, മലയോര, തീരദേശ, അതിര്‍ത്തി പ്രദേശങ്ങള്‍ക്ക് കഴിഞ്ഞ ഏതാനും ദശകങ്ങളില്‍ വികസനത്തിന്റെ പരിമിതമായ നേട്ടങ്ങള്‍ മാത്രമേ ലഭിക്കുന്നുണ്ടായിരുന്നുള്ളൂ. ദുഷ്‌കരമായ ഭൂപ്രദേശങ്ങളും അശാന്തിയും തീവ്രവാദവും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെയും ജമ്മു കശ്മീരിന്റെയും വികസനത്തിന് വലിയ വെല്ലുവിളി ഉയര്‍ത്തി. ശാശ്വത സമാധാനത്തിനായി എന്റെ ഗവണ്‍മെന്റ് നിരവധി വിജയകരമായ നടപടികള്‍ കൈക്കൊള്ളുകയും ഭൂമിശാസ്ത്രപരമായ വെല്ലുവിളികളെ അഭിമുഖീകരിക്കുകയും ചെയ്തിട്ടുണ്ട്. തല്‍ഫലമായി, വടക്കുകിഴക്കന്‍ പ്രദേശങ്ങളും നമ്മുടെ അതിര്‍ത്തി പ്രദേശങ്ങളും വികസനത്തിന്റെ പുതിയ വേഗത അനുഭവിക്കുകയാണ്.

29. അതിര്‍ത്തി ഗ്രാമങ്ങള്‍ക്ക് മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി എന്റെ ഗവണ്‍മെന്റ് വൈബ്രന്റ് വില്ലേജ് പരിപാടിയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ദേശീയ സുരക്ഷയുടെ കാഴ്ചപ്പാടില്‍, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അതിര്‍ത്തി പ്രദേശങ്ങളില്‍ അഭൂതപൂര്‍വമായ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇത് ഇത്തരം മേഖലകളില്‍ വികസനം ത്വരിതപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി രാജ്യസുരക്ഷയ്ക്ക് വലിയ ഭീഷണിയായി മാറിയ ഇടതുപക്ഷ തീവ്രവാദം ഇപ്പോള്‍ ഏതാനും ജില്ലകളില്‍ മാത്രമായി ഒതുങ്ങിക്കഴിഞ്ഞു.

ആദരണീയരായ അംഗങ്ങളേ,

30. എന്റെ ഗവണ്‍മെന്റിന്റെ ഒരു പ്രധാന നേട്ടം സ്ത്രീശാക്തീകരണമാണ്. ഈ സന്ദര്‍ഭത്തില്‍, ഇന്ത്യന്‍ സാഹിത്യത്തിലെ അനശ്വര വ്യക്തിത്വവും സ്വാതന്ത്ര്യ സമര സേനാനിയും പ്രശസ്ത ഒഡിയ കവയിത്രിയുമായ കുന്തള കുമാരി സബത്ത്, 'ഉത്കല്‍ ഭാരതി' എഴുതിയ 'നാരി-ശക്തി' എന്ന പ്രചോദനാത്മകമായ ഒരു കവിതയാണ് ഞാന്‍ ഓര്‍മ്മിക്കുന്നത്. ഏകദേശം നൂറു വര്‍ഷം മുമ്പ് അവര്‍ പറഞ്ഞു:

''ബസുന്ധര-താലേ ഭാരത്-രമണി നുഹേ ഹീന്‍ നുഹേ ദീന്‍
അമര്‍ കീര്‍ത്തി കോടി യുഗേ കേബെന്‍ ജഗ്തൂണ്‍ നോഹിബ് ലീന്‍.''

മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, ഇന്ത്യയിലെ സ്ത്രീ മറ്റാരെക്കാളും താഴ്ന്നവളോ ദുര്‍ബലയോ അല്ല. അവളുടെ അനശ്വരമായ മഹത്വം യുഗങ്ങളോളം അപ്രത്യക്ഷമാകുകയില്ലെന്നും ലോകമെമ്പാടും എന്നെന്നും നിലനില്‍ക്കുകയും ചെയ്യും.

31. ഉത്കല്‍ ഭാരതിയുടെ സ്വപ്നങ്ങള്‍ക്കനുസൃതമായി നമ്മുടെ സഹോദരിമാരും പെണ്‍മക്കളും ആ​ഗോളതലത്തില്‍ പുരസ്‌കാരങ്ങള്‍ കൊണ്ടുവരുന്നത് കാണുന്നതില്‍ എനിക്ക് അഭിമാനം തോന്നുന്നു. എന്റെ ഗവണ്‍മെന്റിന്റെ പ്രയത്നങ്ങള്‍ അത്തരം പുരോഗതിക്ക് പിന്നിലെ പ്രേരകശക്തിയായതില്‍ എനിക്ക് സന്തോഷമുണ്ട്.

32. എന്റെ ഗവണ്‍മെന്റ് ആരംഭിച്ച എല്ലാ ക്ഷേമപദ്ധതികളും സ്ത്രീകളുടെ ജീവിതം സുഗമമാക്കുന്നതിനും സ്ത്രീകള്‍ക്ക് പുതിയ തൊഴിലവസരങ്ങളും സ്വയം തൊഴിലവസരങ്ങളും പ്രദാനം ചെയ്യുന്നതിനും സ്ത്രീശാക്തീകരണം ഉറപ്പാക്കുന്നതിനുമുള്ള കാഴ്ചപ്പാടാണ്. സ്ത്രീകളുടെ ഉന്നമനത്തിനായി പഴയ വിശ്വാസങ്ങളും ആചാരങ്ങളും തകര്‍ക്കേണ്ടി വന്നപ്പോഴും ഗവണ്‍മെന്റ് പിന്നോട്ട് പോയിട്ടില്ല.

33. 'ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ' പദ്ധതിയുടെ വിജയം നാം കണ്ടു. ഗവണ്‍മെന്റിന്റെ ശ്രമഫലമായി സമൂഹത്തില്‍ നടന്ന ബോധവല്‍ക്കരണം പെണ്‍മക്കളുടെ എണ്ണത്തില്‍ ക്രമാനുഗതമായ വര്‍ദ്ധനവിന് കാരണമായി. രാജ്യത്ത് ആദ്യമായി, സ്ത്രീകളുടെ ജനസംഖ്യ ഇപ്പോള്‍ പുരുഷന്മാരേക്കാള്‍ കൂടുതലാണ്. സ്ത്രീകളുടെ ആരോഗ്യവും ഗണ്യമായി മെച്ചപ്പെടുകയും ചെയ്തു. പ്രധാൻമന്ത്രി സുരക്ഷിത മാതൃത്വ അഭിയാനോ പ്രധാൻമന്ത്രി മാതൃ വന്ദന യോജനയോ ആകട്ടെ, അമ്മയുടെയും കുഞ്ഞിന്റെയും ജീവന്‍ രക്ഷിക്കുന്നതില്‍ നാം വിജയിച്ചു. ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ ഗുണഭോക്താക്കളില്‍ 50 ശതമാനവും സ്ത്രീകളാണ്.

ആദരണീയരായ അംഗങ്ങളേ,

34. വിദ്യാഭ്യാസം മുതല്‍ ജോലി നേടുന്നതുവരെ, പെണ്‍മക്കള്‍ക്കുള്ള എല്ലാ പ്രതിബന്ധങ്ങളും നീക്കാന്‍ എന്റെ ഗവണ്‍മെന്റ് ശ്രമിക്കുന്നു. രാജ്യത്തെ ഗവണ്‍മെന്റ് സ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ക്കായി പ്രത്യേക ശൗചാലയങ്ങള്‍ നിര്‍മിക്കുകയോ സാനിറ്ററി പാഡുകളുമായി ബന്ധപ്പെട്ട പദ്ധതി നടപ്പാക്കുകയോ വഴി പെണ്‍കുട്ടികളുടെ കൊഴിഞ്ഞുപോക്ക് കുത്തനെ കുറഞ്ഞു. സ്വച്ഛ് ഭാരത് അഭിയാന്‍ സ്ത്രീകളുടെ അന്തസ്സ് വര്‍ദ്ധിപ്പിക്കുക മാത്രമല്ല, അവര്‍ക്ക് സുരക്ഷിതമായ അന്തരീക്ഷം പ്രദാനം ചെയ്യുകയും ചെയ്തു. സുകന്യ സമൃദ്ധി യോജനയ്ക്ക് കീഴില്‍ രാജ്യത്തുടനീളമുള്ള കോടിക്കണക്കിന് പെണ്‍കുട്ടികളുടെ ശോഭനമായ ഭാവിക്കായി ആദ്യമായി സേവിംഗ്‌സ് അക്കൗണ്ടുകള്‍ ആരംഭിച്ചു. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി നിരവധി സുപ്രധാന നടപടികള്‍ സ്വീകരിച്ചിട്ടുമുണ്ട്.

35. സ്ത്രീകള്‍ക്ക് ഏതു ജോലിയും ചെയ്യുന്നതിനോ ഏതെങ്കിലും തൊഴില്‍ മേഖലകളില്‍ പങ്കാളികളാകുന്നതിനോ നിയന്ത്രണമില്ലെന്ന് എന്റെ ഗവണ്‍മെന്റ് ഉറപ്പുവരുത്തിയിട്ടുണ്ട്. ഇതിനായി ഖനനം മുതല്‍ കരസേനയിലെ മുന്നേറ്റ നിരയിലെ തസ്തികകള്‍ വരെയുള്ള എല്ലാ മേഖലകളിലെയും തൊഴിലുകള്‍ സ്ത്രീകള്‍ക്കായി തുറന്നുകൊടുത്തു. നമ്മുടെ പെണ്‍മക്കള്‍ ഇപ്പോള്‍ സൈനിക സ്‌കൂളുകളിലും സൈനിക അക്കാദമികളിലും പഠിക്കുകയും പരിശീലനം നേടുകയും ചെയ്യുന്നു. പ്രസവാവധി 12 ആഴ്ചയില്‍ നിന്ന് 26 ആഴ്ചയായി ഉയര്‍ത്തിയത് എന്റെ ഗവണ്‍മെന്റാണ്.

36. മുദ്ര യോജനയുടെ കീഴിലുള്ള ഗുണഭോക്താക്കളില്‍ 70 ശതമാനവും വനിതാ സംരംഭകരാണ്. ഈ പദ്ധതി സ്ത്രീകളുടെ സാമ്പത്തിക ശക്തിയും സാമൂഹിക തീരുമാനങ്ങളിലെ പങ്കാളിത്തവും വര്‍ധിപ്പിച്ചതായി ഒരു പഠനം സൂചിപ്പിക്കുന്നു. പ്രധാൻമന്ത്രി ആവാസ് യോജന പ്രകാരം അനുവദിച്ച വീടുകള്‍ അവരുടെ പേരില്‍ റജിസ്റ്റര്‍ ചെയ്തതോടെ സ്ത്രീകളുടെ ആത്മവിശ്വാസം വര്‍ധിച്ചു. ജന്‍ധന്‍ യോജന രാജ്യത്ത് ആദ്യമായി ബാങ്കിംഗ് സേവനങ്ങള്‍ ലഭ്യമാക്കുന്നതില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഇടയിലുള്ള തുല്യതയിലേക്ക് നയിച്ചു. നിലവില്‍ രാജ്യത്ത് 80 ലക്ഷത്തിലധികം സ്വയം സഹായ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതില്‍ ഒമ്പത് കോടിയോളം സ്ത്രീകള്‍ ഉള്‍പ്പെട്ടിരിക്കുന്നു. ലക്ഷക്കണക്കിന് കോടി രൂപയുടെ സഹായമാണ് ഈ വനിതാ സ്വയംസഹായ സംഘങ്ങള്‍ക്ക് ഗവണ്‍മെന്റ് നല്‍കുന്നത്.

ആദരണീയരായ അംഗങ്ങളേ,

37. നമ്മുടെ പൈതൃകം നമ്മെ വേരുകളുമായി ബന്ധിപ്പിക്കുന്നു, നമ്മുടെ വികസനം നമുക്ക് ആകാശത്തോളം ഉയരാനുള്ള ധൈര്യം നല്‍കുന്നു. അതുകൊണ്ടാണ് എന്റെ ഗവണ്‍മെന്റ് പൈതൃകം ഉറപ്പിക്കുകയും വികസനത്തിന് മുന്‍ഗണന നല്‍കുകയും ചെയ്യുന്ന പാത തിരഞ്ഞെടുത്തത്.

38. ഇന്ന്, ഒരു വശത്ത്, രാജ്യത്ത് അയോധ്യ ധാം നിര്‍മ്മിക്കപ്പെടുന്നു, മറുവശത്ത്, ആധുനിക പാര്‍ലമെന്റ് മന്ദിരവും നിര്‍മ്മിക്കപ്പെടുന്നു.

39. ഒരു വശത്ത്, നാം കേദാര്‍നാഥ് ധാം, കാശി വിശ്വനാഥ് ധാം, മഹാകാല്‍ മഹാലോക് എന്നിവ നിര്‍മ്മിച്ചു, മറുവശത്ത്, നമ്മുടെ ഗവണ്‍മെന്റ് എല്ലാ ജില്ലയിലും മെഡിക്കല്‍ കോളേജുകള്‍ നിര്‍മ്മിക്കുന്നു.

40. ഒരു വശത്ത്, നാം നമ്മുടെ തീര്‍ത്ഥാടന കേന്ദ്രങ്ങളും ചരിത്ര പൈതൃകവും വികസിപ്പിക്കുന്നു. മറുവശത്ത്, ഇന്ത്യ ലോകത്തിലെ പ്രധാന ബഹിരാകാശ ശക്തിയായി മാറുകയാണ്. ഇന്ത്യയുടെ ആദ്യ സ്വകാര്യ ഉപഗ്രഹം വിക്ഷേപിക്കുകയും ചെയ്തു.

41. ഒരു വശത്ത്, ആദിശങ്കരാചാര്യ, ഭഗവാന്‍ ബസവേശ്വര, തിരുവള്ളുവര്‍, ഗുരുനാനാക്ക് ദേവ് തുടങ്ങിയ സന്യാസിമാര്‍ കാണിച്ചുതന്ന പാതയിലൂടെയാണ് നമ്മള്‍ സഞ്ചരിക്കുന്നത്. മറുവശത്ത്, ഇന്ത്യയും ഇന്ന് ഹൈടെക് വിജ്ഞാനത്തിന്റെ കേന്ദ്രമായി മാറുകയാണ്.

42. ഒരു വശത്ത്, നാം കാശി-തമിഴ് സംഗമത്തിലൂടെ ഏക് ഭാരത്-ശ്രേഷ്ഠ ഭാരതത്തിന്റെ ആത്മാവിനെ ശക്തിപ്പെടുത്തുന്നു. മറുവശത്ത്, നാം ഒരു രാജ്യം, ഒരു റേഷന്‍ കാര്‍ഡ് പോലുള്ള ആധുനിക സംവിധാനങ്ങളും വികസിപ്പിക്കുന്നു. ഡിജിറ്റല്‍ ഇന്ത്യയിലും 5ജി സാങ്കേതികവിദ്യയിലും ഇന്ത്യയുടെ കരുത്ത് ഇന്ന് ലോകം അംഗീകരിക്കുകയാണ്.

43. ഇന്ന് ഇന്ത്യ അതിന്റെ പ്രാചീന രീതികളായ യോഗയും ആയുര്‍വേദവും ലോകമെമ്പാടും എത്തിക്കുമ്പോള്‍, മറുവശത്ത്, അത് ലോകത്തിന്റെ ഔഷധ നിര്‍മാണ കേന്ദ്രം എന്ന രാജ്യത്തിന്റെ പുതിയ വ്യക്തിത്വത്തെ ശക്തിപ്പെടുത്തുന്നു.

44. ഇന്ന്, ഇന്ത്യ പ്രകൃതി കൃഷിയെയും അതിന്റെ പരമ്പരാഗത തിന വിളകളെയും പ്രോത്സാഹിപ്പിക്കുമ്പോള്‍, നാനോ യൂറിയ പോലുള്ള ആധുനിക സാങ്കേതികവിദ്യയും നാം വികസിപ്പിച്ചെടുത്തിട്ടുണ്ട്.

45. ഒരു വശത്ത്, നാം കാര്‍ഷിക മേഖലയ്ക്കുള്ള ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുമ്പോള്‍, മറുവശത്ത്, ഡ്രോണ്‍ സാങ്കേതികവിദ്യയിലൂടെയും സൗരോര്‍ജ്ജത്തിലൂടെയും നാം കര്‍ഷകരെ ശാക്തീകരിക്കുന്നു.

46. നഗരങ്ങളിലെ സ്മാര്‍ട്ട് സൗകര്യങ്ങളുടെ വികസനത്തിന് ഊന്നല്‍ നല്‍കുമ്പോള്‍, ആദ്യമായി സ്വാമിത്വ യോജനയ്ക്ക് കീഴില്‍ ഡ്രോണുകള്‍ വഴി ഗ്രാമീണ ഭവനങ്ങളുടെ മാപ്പിംഗ് നടത്തുന്നു.

47. ആസാദി കാ അമൃത് മഹോത്സവത്തോടനുബന്ധിച്ച് എല്ലാ ജില്ലകളിലും 75 അമൃത് സരോവറുകള്‍ നിര്‍മ്മിക്കപ്പെടുന്ന അതേ സമയം നൂറുകണക്കിന് ആധുനിക വന്ദേ ഭാരത് ട്രെയിനുകളും ആരംഭിക്കുന്നു.

48. ഒരു വശത്ത്, നമ്മുടെ വ്യാപാരത്തിന്റെ പരമ്പരാഗത ശക്തി, അതായത് നദീജലപാതകളും തുറമുഖങ്ങളും നവീകരിക്കപ്പെടുന്നു. ഈ ബഹുതല കണക്റ്റിവിറ്റിയും ലോജിസ്റ്റിക് പാര്‍ക്കുകളുടെ ഒരു ശൃംഖലയും വികസിപ്പിക്കുന്നു.

ആദരണീയരായ അംഗങ്ങളേ,

49. സ്വാതന്ത്ര്യത്തിന്റെ അമൃത് കാലത്തില്‍ പഞ്ചപ്രാണിന്റെ പ്രചോദനം ഉള്‍ക്കൊണ്ട് രാജ്യം മുന്നേറുകയാണ്. 'അടിമത്ത മാനസികാവസ്ഥ'യുടെ എല്ലാ അടയാളങ്ങളും ഇല്ലാതാക്കാന്‍ എന്റെ ഗവണ്‍മെന്റ് നിരന്തരം ശ്രമിക്കുന്നു.

50. ഒരുകാലത്ത് രാജ്പഥ് ആയിരുന്നത് ഇപ്പോള്‍ കര്‍ത്തവ്യ പഥാണ്!

51. ഇന്ന്, കര്‍ത്തവ്യപഥിലെ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമയില്‍ ഓരോ ഇന്ത്യക്കാരനും അഭിമാനം കൊള്ളുന്നു. നേതാജിയുടെ വീര്യത്തെയും ആന്‍ഡമാന്‍ നിക്കോബാറിലെ ആസാദ് ഹിന്ദ് ഫൗജിനെയും നാം ആദരിച്ചു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ്, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലെ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പേരിലുള്ള ഒരു ദ്വീപില്‍ അദ്ദേഹത്തിന് സമര്‍പ്പിച്ചിരിക്കുന്ന ഒരു മഹത്തായ സ്മാരകത്തിന്റെയും മ്യൂസിയത്തിന്റെയും തറക്കല്ലിടലും എന്റെ ഗവണ്‍മെന്റ് നടത്തി.

52. ആന്‍ഡമാന്‍ നിക്കോബാറിലെ 21 ദ്വീപുകള്‍ക്ക് ഇന്ത്യന്‍ കരസേനയുടെ പരമവീരചക്ര പുരസ്‌കാര ജേതാക്കളുടെ പേരുകള്‍ നല്‍കിയിട്ടുണ്ട്.

53. ഒരു വശത്ത്, ദേശീയ യുദ്ധസ്മാരകം ദേശീയ വീര്യത്തിന്റെ പ്രതീകമായി മാറിയപ്പോള്‍, മറുവശത്ത്, ഛത്രപതി വീര്‍ ശിവാജി മഹാരാജ് നല്‍കിയ ചിഹ്നം നമ്മുടെ നാവികസേനയ്ക്ക് ലഭിച്ചു.

54. ഒരു വശത്ത്, ഭഗവാന്‍ ബിര്‍സ മുണ്ട ഉള്‍പ്പെടെ എല്ലാ ആദിവാസി സ്വാതന്ത്ര്യ സമര സേനാനികളുമായി ബന്ധപ്പെട്ട മ്യൂസിയങ്ങള്‍ നിര്‍മ്മിക്കപ്പെടുമ്പോള്‍, മറുവശത്ത് ഡോ. ബാബാസാഹെബ് അംബേദ്കറുടെ പഞ്ചതീര്‍ത്ഥം നിര്‍മ്മിച്ചിട്ടുണ്ട്. അതുപോലെ, ഓരോ പ്രധാനമന്ത്രിയുടെയും സംഭാവനകള്‍ പ്രദര്‍ശിപ്പിച്ച് പ്രധാനമന്ത്രി മ്യൂസിയവും നിര്‍മ്മിച്ചിട്ടുണ്ട്.

55. രാജ്യം ആദ്യത്തെ 'വീര്‍ ബാല്‍ ദിവസ്' അഭിമാനത്തോടെയും ആദരവോടെയും ആചരിച്ചു. ചരിത്രത്തിന്റെ വേദനയും അവയുമായി ബന്ധപ്പെട്ട പഠനങ്ങളും സജീവമായി നിലനിര്‍ത്താന്‍ എന്റെ ഗവണ്‍മെന്റ് രാജ്യത്ത് 'വിഭജന്‍ വിഭിഷിക സ്മൃതി ദിവസ്' ആചരിക്കാന്‍ ആരംഭിച്ചിട്ടുണ്ട്.

ആദരണീയരായ അംഗങ്ങളേ,

56. മേക്ക് ഇന്‍ ഇന്ത്യ, ആത്മനിര്‍ഭര്‍ ഭാരത് കാമ്പെയ്നുകളുടെ വിജയത്തിന്റെ ഫലം രാജ്യം കൊയ്യാന്‍ തുടങ്ങിയിരിക്കുന്നു. ഇന്ന് ഇന്ത്യയുടെ ഉല്‍പ്പാദനശേഷി വര്‍ധിക്കുകയും ലോകമെമ്പാടുമുള്ള നിര്‍മ്മാണ കമ്പനികള്‍ ഇന്ത്യയിലേക്ക് വരുകയും ചെയ്യുന്നു.

57. ഇന്ത്യയില്‍ അര്‍ദ്ധചാലക ചിപ്പുകളുടെയും വിമാനങ്ങളുടെയും നിര്‍മ്മാണത്തിനുള്ള ശ്രമങ്ങള്‍ ഇന്ന് നാം ആരംഭിച്ചിട്ടുണ്ട്. ഇത്തരം ശ്രമങ്ങളുടെ ഫലമായാണ് ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന വസ്തുക്കളുടെ കയറ്റുമതി തുടര്‍ച്ചയായി വര്‍ധിക്കുന്നത്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ നമ്മള്‍ മൊബൈല്‍ ഫോണുകള്‍ വന്‍തോതില്‍ ഇറക്കുമതി ചെയ്യാറുണ്ടായിരുന്നു. ഇന്ന് ഇന്ത്യ പ്രധാന മൊബൈല്‍ ഫോണ്‍ കയറ്റുമതി രാജ്യമായി മാറിയിരിക്കുന്നു. രാജ്യത്തെ കളിപ്പാട്ടങ്ങളുടെ ഇറക്കുമതി 70 ശതമാനം കുറയുകയും കയറ്റുമതി 60 ശതമാനത്തിലധികം വര്‍ധിച്ചു.

58. എന്റെ ഗവണ്‍മെന്റിന്റെ പുതിയ ശ്രമങ്ങളുടെ ഫലമായി നമ്മുടെ പ്രതിരോധ കയറ്റുമതി 6 മടങ്ങ് വളര്‍ന്നു. ആദ്യത്തെ തദ്ദേശീയ വിമാനവാഹിനിക്കപ്പല്‍ ഐഎന്‍എസ് വിക്രാന്ത് നമ്മുടെ സേനയില്‍ ചേര്‍ന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. നാം ഉല്‍പ്പാദനത്തിന്റെ പുതിയ മേഖലകളിലേക്ക് പ്രവേശിക്കുക മാത്രമല്ല, നമ്മുടെ പരമ്പരാഗത മേഖലകളായ ഖാദി, ഗ്രാമവ്യവസായങ്ങള്‍ എന്നിവയിലും പ്രശംസനീയമായ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നുമുണ്ട്. ആസാദി കാ അമൃത് മഹോത്സവത്തില്‍ ഖാദി, ഗ്രാമീണ വ്യവസായങ്ങളുടെ വിറ്റുവരവ് ഒരു ലക്ഷം കോടി രൂപ കടന്നുവെന്നത് നമുക്കെല്ലാവര്‍ക്കും സന്തോഷകരമായ കാര്യമാണ്. എന്റെ ഗവണ്‍മെന്റിന്റെ ശ്രമഫലമായി ഖാദി വില്‍പ്പന 4 മടങ്ങ് വര്‍ധിച്ചു.

59.  നൂതനാശയങ്ങള്‍ക്കും സംരംഭകത്വത്തിനും അഭൂതപൂര്‍വമായ ഊന്നല്‍ എന്റെ ഗവണ്‍മെന്റ് നിരന്തരം നല്‍കിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ജനസംഖ്യയുള്ള നമ്മുടെ രാജ്യത്തിന്റെ ശക്തിയെ ഇത് ഉപയോഗപ്പെടുത്തുന്നു. ഇന്ന് നമ്മുടെ യുവാക്കള്‍ തങ്ങളുടെ നൂതനാശയങ്ങളുടെ ശക്തി ലോകത്തിന് മുന്നില്‍ തെളിയിക്കുകയാണ്. 2015-ല്‍, ആഗോള നൂതനാശയ സൂചികയില്‍ ഇന്ത്യ 81-ാം സ്ഥാനത്തായിരുന്നു. ഇപ്പോള്‍ അത് 40-ാം സ്ഥാനത്തെത്തി. ഏഴ് വര്‍ഷം മുമ്പ്, ഇന്ത്യയില്‍ വളരെ കുറച്ച് സ്റ്റാര്‍ട്ടപ്പുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇന്ന് ഈ എണ്ണം ഏകദേശം 90,000 ആണ്.

60.  ഇന്നത്തെ യുഗത്തില്‍, നമ്മുടെ സേനയ്ക്ക് യുവശക്തിയുടെ സമ്പത്ത്, യുദ്ധത്തിലെ പ്രാവീണ്യം , സാങ്കേതിക വിദ്യയുടെ കരുത്ത് എന്നിവ വളരെ പ്രധാനമാണ്. ഈ തത്വങ്ങള്‍ മനസ്സില്‍ വെച്ചാണ് അഗ്‌നിവീര്‍ പദ്ധതി ആരംഭിച്ചത്. ഇത് രാജ്യത്തെ യുവാക്കള്‍ക്ക് സായുധ സേനയിലൂടെ രാജ്യത്തെ സേവിക്കാന്‍ പരമാവധി അവസരം നല്‍കും.

61. എന്റെ ഗവണ്‍മെന്റ് യുവാക്കളുടെ ശക്തിയും രാജ്യത്തിന്റെ അഭിമാനവും സ്പോര്‍ട്സിലൂടെ ബന്ധിപ്പിക്കുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസിലും ഒളിമ്പിക്സിലും പാരാ ഗെയിംസിലും അസാമാന്യ പ്രകടനം കാഴ്ച്ചവെച്ച് നമ്മുടെ കായിക താരങ്ങള്‍ തങ്ങള്‍ പിന്നിലല്ലെന്ന് തെളിയിച്ചു. ഖേലോ ഇന്ത്യ ഗെയിംസ്, ഖേലോ ഇന്ത്യ സെന്ററുകള്‍ എന്നിവയ്ക്കൊപ്പം, രാജ്യത്തിന്റെ മുക്കിലും മൂലയിലും ഇത്തരം കായിക പ്രതിഭകളെ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിന് ടോപ്സ്(TOPS )പദ്ധതി നടപ്പിലാക്കുന്നു.


62.  ദിവ്യാംഗരുടെ ക്ഷേമത്തില്‍ ഞങ്ങളുടെ ഗവണ്‍മെന്റ് പൂര്‍ണ്ണമായും പ്രതിജ്ഞാബദ്ധമാണ്. രാജ്യത്തെ ആംഗ്യഭാഷയും സുഗമ്യ ഭാരത് അഭിയാനും ദിവ്യാംഗ യുവാക്കളെ വളരെയധികം സഹായിച്ചിട്ടുണ്ട്.

ബഹുമാനപ്പെട്ട അംഗങ്ങളെ ,


63.  കഴിഞ്ഞ ദശകങ്ങളില്‍, ഇന്ത്യയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ രണ്ട് പ്രധാന വെല്ലുവിളികള്‍ ഞങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ട്. ഒന്നാമതായി, വലിയ അടിസ്ഥാന സൗകര്യ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. രണ്ടാമതായി, വിവിധ വകുപ്പുകളും ഗവണ്‍മെന്റുകളും അവരുടെ സൗകര്യത്തിനനുസരിച്ച് പ്രവര്‍ത്തിച്ചു. ഇത് ഗവണ്‍മെന്റ് വിഭവങ്ങളുടെ ദുരുപയോഗത്തിനും സമയ നഷ്ടത്തിനും മാത്രമല്ല, സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്തു. പ്രധാനമന്ത്രി ഗതി-ശക്തി ദേശീയ മാസ്റ്റര്‍ പ്ലാന്‍ രൂപീകരിച്ചുകൊണ്ട് ഈ വെല്ലുവിളികളെ നേരിടാന്‍ എന്റെ ഗവണ്‍മെന്റ് കൃത്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പ്രധാനമന്ത്രി ഗതി-ശക്തി ദേശീയ മാസ്റ്റര്‍ പ്ലാനുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ആവേശം പ്രകടിപ്പിച്ചിട്ടുണ്ട്. ഇത് രാജ്യത്ത് മള്‍ട്ടി മോഡല്‍ കണക്റ്റിവിറ്റി വികസിപ്പിക്കുകയും ചെയ്യും.

64.  ഇന്ത്യയെ ലോകത്തിലെ ഏറ്റവും മത്സരാധിഷ്ഠിത ലോജിസ്റ്റിക്സ് ഹബ്ബാക്കി മാറ്റാന്‍ എന്റെ ഗവണ്‍മെന്റ് പരിശ്രമിക്കുന്നു. ഇതിനായി കഴിഞ്ഞ വര്‍ഷം ദേശീയ ചരക്ക് നീക്ക നയം രാജ്യത്ത് ആരംഭിച്ചിരുന്നു. ഈ നയം നടപ്പിലാക്കുന്നത് വഴി ചരക്ക് നീക്കത്തിന്റെ ചെലവ് കുറയ്ക്കുന്നതിന് കാരണമാകും.

65.രാജ്യത്തിന്റെ വികസനത്തിനായി എന്റെ ഗവണ്‍മെന്റിന്റെ പ്രവര്‍ത്തന വേഗതയും വ്യാപ്തിയും അഭൂതപൂര്‍വവും സമാനതകളില്ലാത്തതുമാണ്.


• എന്റെ ഗവണ്‍മെന്റ്, രൂപീകരണത്തിനു ശേഷം, ആവാസ് യോജന പ്രകാരം, രാജ്യത്ത് ദരിദ്രര്‍ക്കായി പ്രതിദിനം ശരാശരി 11,000 വീടുകള്‍ നിര്‍മ്മിച്ചു.

• അതേ കാലയളവില്‍, പ്രതിദിനം ശരാശരി 2.5 ലക്ഷം ആളുകള്‍ ബ്രോഡ്ബാന്‍ഡുമായി ബന്ധപ്പെട്ടു.

• പ്രതിദിനം 55,000-ലധികം ഗ്യാസ് കണക്ഷനുകള്‍ നല്‍കി.

• മുദ്ര യോജനയ്ക്ക് കീഴില്‍ പ്രതിദിനം 700 കോടിയിലധികം രൂപയുടെ വായ്പകള്‍ വിതരണം ചെയ്തു.

• ഇന്ത്യയില്‍, കഴിഞ്ഞ എട്ട്-ഒന്‍പത് വര്‍ഷങ്ങളില്‍ ഓരോ മാസവും ഏതാണ്ട് ഒരു മെഡിക്കല്‍ കോളേജ് വന്നിട്ടുണ്ട്.

• ഈ കാലയളവില്‍, എല്ലാ ദിവസവും രണ്ട് കോളേജുകളും എല്ലാ ആഴ്ചയും ഒരു സര്‍വകലാശാലയും സ്ഥാപിച്ചു.

• വെറും 2 വര്‍ഷത്തിനുള്ളില്‍, ഇന്ത്യ 220 കോടിയിലധികം വാക്‌സിന്‍ ഡോസുകള്‍ നല്‍കി

66. സാമൂഹ്യ അടിസ്ഥാന സൗകര്യങ്ങളെ കുറിച്ച് സംസാരിക്കുമ്പോള്‍ 2004 മുതല്‍ 2014 വരെയുള്ള കാലയളവില്‍ രാജ്യത്ത് 145 മെഡിക്കല്‍ കോളേജുകളാണ് ആരംഭിച്ചത്. 2014 മുതല്‍ 2022 വരെ എന്റെ ഗവണ്‍മെന്റിന്റെ കാലത്ത് 260-ലധികം മെഡിക്കല്‍ കോളേജുകള്‍ ഇതുവരെ ആരംഭിച്ചിട്ടുണ്ട് . മുന്‍ കാലത്തെ അപേക്ഷിച്ച് രാജ്യത്ത് മെഡിക്കല്‍ ബിരുദ ബിരുദാനന്തര സീറ്റുകളുടെ എണ്ണം ഇരട്ടിയായി. 2014-ന് മുമ്പ് രാജ്യത്ത് ഏകദേശം 725 സര്‍വ്വകലാശാലകളാണ് ഉണ്ടായിരുന്നതെങ്കില്‍, കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ 300-ലധികം പുതിയ സര്‍വകലാശാലകള്‍ സ്ഥാപിച്ചു. ഈ കാലയളവില്‍ രാജ്യത്ത് 5000-ലധികം കോളേജുകള്‍ തുറന്നിട്ടുണ്ട്.


67.  അതുപോലെ, ഭൗതിക അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ രാജ്യത്ത് പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചു. പ്രധാനമന്ത്രി ഗ്രാം സഡക് യോജനയ്ക്ക് കീഴില്‍ 2013-14 വരെ രാജ്യത്ത് 3.81 ലക്ഷം കിലോമീറ്റര്‍ റോഡുകളാണ് നിര്‍മ്മിച്ചത് . എന്നാല്‍ , 2021-22 ആകുമ്പോഴേക്കും ഗ്രാമീണ റോഡുകളുടെ ഈ ശൃംഖല 7 ലക്ഷം കിലോമീറ്ററായി വര്‍ധിച്ചു. ഇതുവരെ, രാജ്യത്തെ 99 ശതമാനത്തിലധികം ആവാസവ്യവസ്ഥകളും റോഡ് മാര്‍ഗം ബന്ധിപ്പിച്ചിരിക്കുന്നു. ലോകബാങ്ക് ഉള്‍പ്പെടെയുള്ള നിരവധി സംഘടനകളുടെ പഠനങ്ങള്‍ സൂചിപ്പിക്കുന്നത് ഗ്രാമീണ റോഡുകള്‍ ഗ്രാമങ്ങളിലെ തൊഴില്‍, കൃഷി, വിദ്യാഭ്യാസം, ആരോഗ്യം എന്നിവയില്‍ വളരെ നല്ല സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്നാണ്.


68.കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ ദേശീയ പാത ശൃംഖല 55 ശതമാനത്തിലധികം വളര്‍ന്നു. വൈകാതെ, ഭാരത്മാല പദ്ധതിയുടെ കീഴില്‍ രാജ്യത്തെ 550-ലധികം ജില്ലകളെ ഹൈവേകള്‍ വഴി ബന്ധിപ്പിക്കും. സമ്പദ്വ്യവസ്ഥയ്ക്ക് ഉത്തേജനം നല്‍കുന്ന ഇടനാഴികളുടെ എണ്ണം 6 ല്‍ നിന്ന് 50 ആയി ഉയരാന്‍ പോകുന്നു.


69. അതുപോലെ, രാജ്യത്തിന്റെ വ്യോമയാന മേഖലയും അതിവേഗം വളരുകയാണ്. 2014 വരെ രാജ്യത്തെ വിമാനത്താവളങ്ങളുടെ എണ്ണം 74 ആയിരുന്നു, ഇപ്പോള്‍ അത് 147 ആയി ഉയര്‍ന്നു. ഇന്ന് ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ വ്യോമയാന വിപണിയായി മാറിയിരിക്കുന്നു. ഉഡാന്‍ പദ്ധതിഇക്കാര്യത്തില്‍ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഇന്ത്യന്‍ റെയില്‍വേ ഒരു ആധുനിക സ്ഥാപനമായി ഉയര്‍ന്നുവരുന്നു, കൂടാതെ നിരവധി അപ്രാപ്യമായ പ്രദേശങ്ങള്‍ രാജ്യത്തിന്റെ റെയില്‍ ഭൂപടത്തിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെടുന്നു. ആധുനികമായ സെമി ഹൈ സ്പീഡ് ട്രെയിന്‍ വന്ദേ ഭാരത് എക്‌സ്പ്രസിന്റെ രൂപത്തില്‍ ഇന്ത്യന്‍ റെയില്‍വേയുടെ ഭാഗമായി. ജമ്മു കശ്മീരിലെയും വടക്ക് കിഴക്കന്‍ മേഖലയിലെയും അപ്രാപ്യമായ പ്രദേശങ്ങളും റെയില്‍വേ വഴി ബന്ധിപ്പിക്കുന്നു. രാജ്യത്തെ പ്രധാന റെയില്‍വേ സ്റ്റേഷനുകള്‍ നവീകരിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് റെയില്‍വേ ശൃംഖലയായി ഇന്ത്യന്‍ റെയില്‍വേ അതിവേഗം നീങ്ങുകയാണ്. ഇന്ത്യന്‍ റെയില്‍വേയെ സുരക്ഷിതമാക്കുന്നതിനായി ഞങ്ങള്‍ തദ്ദേശീയ സാങ്കേതികവിദ്യയായ 'കവച്' അതിവേഗം വിപുലീകരിക്കുകയാണ്.


ബഹുമാനപ്പെട്ട അംഗങ്ങളെ,

70.പുരോഗതിയും പ്രകൃതിയും പരസ്പര വിരുദ്ധമാണെന്ന് കരുതുന്ന ധാരണ ഇന്ത്യയും മാറ്റി. എന്റെ ഗവണ്‍മെന്റ് ഹരിത വളര്‍ച്ചയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ലോകത്തെ മുഴുവന്‍ മിഷന്‍ ലൈഫുമായി ബന്ധിപ്പിക്കുന്നതില്‍ ഊന്നല്‍ നല്‍കുകയും ചെയ്യുന്നു. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ ഗവണ്‍മെന്റ് സൗരോര്‍ജ്ജ ശേഷി 20 മടങ്ങ് വര്‍ധിപ്പിച്ചു. ഇന്ന്, പുനരുപയോഗ ഊര്‍ജ്ജ ശേഷിയില്‍ ഇന്ത്യ ലോകത്ത് നാലാം സ്ഥാനത്താണ്.   വൈദ്യുതി ഉല്‍പാദന ശേഷിയുടെ 40 ശതമാനം ഫോസില്‍ ഇതര ഇന്ധന സ്രോതസ്സുകളില്‍ നിന്ന്ആക്കുക എന്ന ലക്ഷ്യം നിര്‍ദിഷ്ട സമയപരിധിക്ക് ഒമ്പത് വര്‍ഷം മുമ്പ്,രാജ്യം ഇതിനകം നേടിയിട്ടുണ്ട്. ഈ വിജയം 2070-ഓടെ നെറ്റ് സീറോ ആകാനുള്ള നമ്മുടെ ദൃഢനിശ്ചയത്തെ ശക്തിപ്പെടുത്തും. പെട്രോളില്‍ 20 ശതമാനം എത്തനോള്‍ കലര്‍ത്തുക എന്ന ലക്ഷ്യത്തിലേക്ക് രാജ്യം അതിവേഗം മുന്നേറുകയാണ്.

71.അടുത്തിടെ ഹൈഡ്രജന്‍ മിഷനും ഗവണ്‍മെന്റ് അംഗീകാരം നല്‍കിയിരുന്നു. ഇന്ത്യയില്‍ ഹരിത ഊര്‍ജ മേഖലയില്‍ ലക്ഷക്കണക്കിന് കോടി രൂപയുടെ നിക്ഷേപമാണ് ഇത് ആകര്‍ഷിക്കാന്‍ പോകുന്നത്.  ശുദ്ധമായ ഊര്‍ജത്തിനും ഊര്‍ജ സുരക്ഷയ്ക്കും വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിന് ഇത് കാരണമാകും. നമ്മുടെ നഗരങ്ങളിലെ മലിനീകരണം കുറയ്ക്കുക എന്നതും ഞങ്ങളുടെ മുന്‍ഗണനയാണ്. അതിനാല്‍, വൈദ്യുത വാഹനങ്ങള്‍ക്കായി വളരെ വലിയ തോതിലുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. FAME സ്‌കീമിന് കീഴില്‍, തലസ്ഥാന നഗരമായ ഡല്‍ഹി ഉള്‍പ്പെടെ രാജ്യത്തെ പല നഗരങ്ങളിലും കേന്ദ്ര ഗവണ്‍മെന്റ് പൊതുഗതാഗതത്തിലേക്ക് 7,000-ലധികം ഇലക്ട്രിക് ബസുകള്‍ ഒരുക്കി . കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ രാജ്യത്തെ മെട്രോ ശൃംഖല 3 മടങ്ങ് വര്‍ധിച്ചു. ഇന്ന് 27 നഗരങ്ങളില്‍ മെട്രോ പദ്ധതികള്‍ നടക്കുന്നുണ്ട്. അതുപോലെ, രാജ്യത്തുടനീളം 100-ലധികം പുതിയ ജലപാതകളും വികസിപ്പിക്കുന്നു. ഈ പുതിയ ജലപാതകള്‍ രാജ്യത്തെ ഗതാഗത മേഖലയെ മാറ്റാന്‍ സഹായിക്കും.

ബഹുമാനപ്പെട്ടഅംഗങ്ങളെ,

72.ഇന്നത്തെലോകംനിരവധിവെല്ലുവിളികള്‍ക്ക്സാക്ഷ്യംവഹിക്കുന്നു.പതിറ്റാണ്ടുകള്‍ക്ക്മുമ്പ്സൃഷ്ടിക്കപ്പെട്ടഅന്താരാഷ്ട്രസ്ഥാപനങ്ങളുടെപ്രസക്തിയുംകാര്യക്ഷമതയുംചോദ്യംചെയ്യപ്പെടുന്നു.ഈസാഹചര്യത്തില്‍,ഇന്നത്തെവിഭജിതലോകത്തെഏതെങ്കിലുംതരത്തില്‍ബന്ധിപ്പിക്കുന്നഒരുരാജ്യമായിഇന്ത്യഉയര്‍ന്നുവന്നിരിക്കുന്നു.ആഗോളവിതരണശൃംഖലയില്‍വിശ്വാസംഊട്ടിയുറപ്പിക്കുന്നരാജ്യങ്ങളില്‍ഇന്ത്യയുംഇന്ന്ഉള്‍പ്പെടുന്നു.അതുകൊണ്ട്തന്നെവലിയപ്രതീക്ഷയോടെയാണ്ലോകംഇന്ന്ഇന്ത്യയിലേക്ക്ഉറ്റുനോക്കുന്നത്.

73.ഈവര്‍ഷം, G-20പോലെസ്വാധീനമുള്ളഒരുആഗോളഗ്രൂപ്പിന്റെഅധ്യക്ഷസ്ഥാനംഇന്ത്യഏറ്റെടുത്തു.ഒരുഭൂമി,ഒരുകുടുംബം,ഒരുഭാവിഎന്നമന്ത്രം അടിസ്ഥാനമാക്കി, G-20അംഗരാജ്യങ്ങളുമായിസഹകരിച്ച്നിലവിലെആഗോളവെല്ലുവിളികള്‍ക്ക്കൂട്ടായപരിഹാരങ്ങള്‍കണ്ടെത്താന്‍ഇന്ത്യശ്രമിക്കുന്നു.അതിനെഒരുനയതന്ത്രപരിപാടിയില്‍മാത്രംഒതുക്കാന്‍എന്റെഗവണ്‍മെന്റ്ആഗ്രഹിക്കുന്നില്ല.മറിച്ച്,രാജ്യത്തിന്റെമുഴുവന്‍പ്രയത്‌നങ്ങളിലൂടെയുംഇന്ത്യയുടെകഴിവുംസംസ്‌ക്കാരവുംപ്രകടിപ്പിക്കാനുള്ളഅവസരമാണിത്.അതിനാല്‍,വര്‍ഷംമുഴുവനുംരാജ്യത്തുടനീളമുള്ളനിരവധിനഗരങ്ങളില്‍ജി-20യോഗങ്ങള്‍നടക്കുന്നു.

ബഹുമാനപ്പെട്ടഅംഗങ്ങളെ,

74.ഇന്ത്യയുടെആഗോളബന്ധത്തിന്റെഏറ്റവുംമികച്ചഘട്ടമാണിത്.ലോകത്തിലെവിവിധരാജ്യങ്ങളുമായുള്ളസഹകരണവുംസൗഹൃദവുംഞങ്ങള്‍ശക്തിപ്പെടുത്തിയിട്ടുണ്ട്.ഒരുവശത്ത്,ഞങ്ങള്‍ഈവര്‍ഷംഎസ്സിഒയുടെഅധ്യക്ഷത വഹിക്കുന്നു,മറുവശത്ത്,ക്വാഡിന്റെഅംഗമായതിനാല്‍,ഇന്‍ഡോ-പസഫിക്കിലെസമാധാനത്തിനുംസ്ഥിരതയ്ക്കുംസമൃദ്ധിക്കുംവേണ്ടിഞങ്ങള്‍പ്രവര്‍ത്തിക്കുന്നു.

75.ഞങ്ങളുടെദേശീയതാല്‍പ്പര്യങ്ങള്‍പരമപ്രധാനമായിനിലനിര്‍ത്തിക്കൊണ്ട്ഞങ്ങള്‍ഞങ്ങളുടെപങ്ക്വിപുലീകരിച്ചു.അഫ്ഗാനിസ്ഥാനിലെഭൂകമ്പമായാലുംശ്രീലങ്കയിലെപ്രതിസന്ധിയായാലുംമനുഷ്യത്വപരമായസഹായംആദ്യംനല്‍കിയത്ഞങ്ങളായിരുന്നു.

76.ഇന്ത്യസൃഷ്ടിച്ചമികച്ചപ്രതിച്ഛായ,അഫ്ഗാനിസ്ഥാനിലെയുംഉക്രെയ്‌നിലെയുംപ്രതിസന്ധികളില്‍ഞങ്ങള്‍ക്ക്ഗുണംചെയ്തു.ഈരാജ്യങ്ങളില്‍നിന്ന്ദുരിതത്തിലായഞങ്ങളുടെപൗരന്മാരെസുരക്ഷിതമായിഒഴിപ്പിച്ചു.കൂടാതെമറ്റ്പലരാജ്യങ്ങളിലെയുംപൗരന്മാരെസഹായിച്ചുകൊണ്ട്ഇന്ത്യവീണ്ടുംലോകത്തിന്മുന്നില്‍മനുഷ്യത്വപരമായപ്രവര്‍ത്തനംകാഴ്ചവച്ചു

ബഹുമാനപ്പെട്ടഅംഗങ്ങളെ,

77.ഭീകരതയ്ക്കെതിരായഇന്ത്യയുടെകടുത്തനിലപാടിനെഇന്ന്ലോകംഅംഗീകരിക്കുകയാണ്.ഇക്കാരണത്താല്‍,എല്ലാആഗോളവേദികളിലുംഭീകരതയ്ക്കെതിരായഇന്ത്യയുടെശബ്ദംഗൗരവമായികേള്‍ക്കുന്നു.കഴിഞ്ഞവര്‍ഷംഒക്ടോബറില്‍യുഎന്‍എസ്സിഭീകരവിരുദ്ധസമിതിയുടെപ്രത്യേകയോഗംഇന്ത്യയില്‍ആദ്യമായിസംഘടിപ്പിച്ചു.ഇതിലുംഇന്ത്യഭീകരതയ്ക്കെതിരായനിലപാട്വ്യക്തമാക്കി.സൈബര്‍സുരക്ഷയുമായിബന്ധപ്പെട്ടയഥാര്‍ത്ഥആശങ്കകള്‍ലോകത്തിനുമുമ്പില്‍അവതരിപ്പിക്കുകയാണ്എന്റെഗവണ്‍മെന്റ്.

78.രാഷ്ട്രീയമായുംനയതന്ത്രപരമായുംനമ്മള്‍ശക്തരാകുമ്പോള്‍മാത്രമേശാശ്വതസമാധാനംസാധ്യമാകൂഎന്ന്എന്റെഗവണ്‍മെന്റ്ഉറച്ചുവിശ്വസിക്കുന്നു.അതിനാല്‍,ഞങ്ങളുടെസൈനികശക്തിയുടെനവീകരണത്തിന്ഞങ്ങള്‍നിരന്തരംഊന്നല്‍നല്‍കുന്നു.

ബഹുമാനപ്പെട്ടഅംഗങ്ങളെ,

79.ജനാധിപത്യത്തിന്റെമാതാവെന്നനിലയിലുള്ളഇന്ത്യയുടെഅനശ്വരയാത്രഅഭിമാനപൂരിതമാണ്.നാംജനാധിപത്യത്തെമാനുഷികമായരീതിയില്‍വികസിപ്പിക്കുകയുംസമ്പന്നമാക്കുകയുംചെയ്തു.ആയിരക്കണക്കിന്വര്‍ഷങ്ങളുടെമഹത്തായഭൂതകാലംപോലെ,ഇന്ത്യയുടെമാനുഷികനാഗരികതശാശ്വതമായിഒഴുകുന്നഅരുവിപോലെവരുംനൂറ്റാണ്ടുകളില്‍അതിന്റെമുന്നോട്ടുള്ളപ്രയാണംതുടരും.

· ഇന്ത്യയുടെജനാധിപത്യംസമ്പന്നവുംശക്തവുമായിരുന്നു.ഭാവിയില്‍കൂടുതല്‍ശക്തമായിതുടരും.

· ഇന്ത്യയുടെപ്രജ്ഞഅനശ്വരമായിരുന്നു.അത്അനശ്വരമായിതുടരും.

·ഇന്ത്യയുടെഅറിവുംശാസ്ത്രവുംആത്മീയതയുംനൂറ്റാണ്ടുകളായിലോകത്തെനയിക്കുന്നു.വരുംനൂറ്റാണ്ടുകളിലുംഇത്ലോകത്തെഅതേരീതിയില്‍നയിക്കും.

  ഇന്ത്യയുടെആദര്‍ശങ്ങളുംമൂല്യങ്ങളുംഅടിമത്തത്തിന്റെഇരുണ്ടകാലഘട്ടത്തിലുംഅവികലമായിരുന്നു.അവഅങ്ങനെതന്നെതുടരും

·  ഒരുരാഷ്ട്രമെന്നനിലയില്‍ഇന്ത്യയുടെസ്വത്വംമുന്‍കാലങ്ങളില്‍അനശ്വരമായിരുന്നു,ഭാവിയിലുംഅനശ്വരമായിനിലനില്‍ക്കും.

80.നമ്മുടെജനാധിപത്യത്തിന്റെഹൃദയമായഈപാര്‍ലമെന്റില്‍,പ്രയാസകരമെന്ന്തോന്നുന്നലക്ഷ്യങ്ങള്‍സ്ഥാപിക്കാനുംഅവനേടാനുമുള്ളനമ്മുടെശ്രമമായിരിക്കണംഉണ്ടാകേണ്ടത്.നാളെചെയ്യേണ്ടത്ഇന്ന്നിറവേറ്റാന്‍ശ്രമിക്കണം.മറ്റുള്ളവര്‍ചെയ്യാന്‍ഉദ്ദേശിക്കുന്നത്,അവര്‍ക്ക്മുമ്പേതന്നെനമ്മള്‍പൂര്‍ത്തിയാക്കണം.

81.'സമഗച്ഛധ്വംസംവദധ്വംസംവോമനാംസിജാനതാം'എന്നവേദവാക്യംഅനുസരിച്ച്ജീവിക്കുന്നതിലൂടെനമുക്ക്നമ്മുടെജനാധിപത്യത്തെസമ്പന്നമാക്കാം.അതായത്,നമുക്ക്ഒരുമിച്ച്പടിപടിയായിനടക്കാം,പരസ്പരംമനസ്സിലാക്കാം,നമ്മുടെലക്ഷ്യങ്ങളിലേക്കുള്ളയാത്രയില്‍ഐക്യത്തിന്റെശക്തിഉണ്ടാക്കാം.

82.രാഷ്ട്രനിര്‍മ്മാണത്തിന്റെഈമഹായജ്ഞത്തില്‍നമ്മുടെകര്‍ത്തവ്യപാതയിലൂടെസഞ്ചരിച്ച്നമുക്ക്ഭരണഘടനയുടെപ്രതിജ്ഞനിറവേറ്റാം.

നന്ദി!

ജയ്ഹിന്ദ്!

ജയ്ഭാരത്!

നന്ദി!

ജയ്ഹിന്ദ്!

ജയ്ഭാരത്!

​​​​​​NS/RRTN

****



(Release ID: 1894980) Visitor Counter : 179