പ്രധാനമന്ത്രിയുടെ ഓഫീസ്‌

സന്തോഖ് സിംഗ് ചൗധരി എം പിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

Posted On: 14 JAN 2023 1:06PM by PIB Thiruvananthpuram

പാർലമെന്റ് അംഗം ശ്രീ സന്തോഖ് സിംഗ് ചൗധരിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.

ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :

" ശ്രീ സന്തോഖ് സിംഗ് ചൗധരി എംപിയുടെ വേർപാടിൽ വേദനിക്കുന്നു. പഞ്ചാബിലെ ജനങ്ങളെ സേവിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങൾക്ക് അദ്ദേഹം ഓർമ്മിക്കപ്പെടും. അദ്ദേഹത്തിന്റെ കുടുംബത്തിനും അനുയായികൾക്കും അനുശോചനം അറിയിക്കുന്നു. ഓം ശാന്തി."

***

-ND-

(Release ID: 1891211) Visitor Counter : 109