പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ബ്രസീലിയയിലെ ഗവണ്മെന്റ് സ്ഥാപനങ്ങളുടെ നേർക്കുണ്ടായ കലാപങ്ങളിലും നശീകരണപ്രവൃത്തികളിലും പ്രധാനമന്ത്രി ഉത്കണ്ഠ രേഖപ്പെടുത്തി

Posted On: 09 JAN 2023 9:20AM by PIB Thiruvananthpuram

ബ്രസീലിയയിലെ ഗവണ്മെന്റ് സ്ഥാപനങ്ങൾക്കുനേരെ കലാപവും നശീകരണപ്രവൃത്തികളുമുണ്ടായെന്ന വാർത്തകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്കണ്ഠ രേഖപ്പെടുത്തി.

ട്വീറ്റിൽ പ്രധാനമന്ത്രി കുറിച്ചതിങ്ങനെ:

"ബ്രസീലിയയിലെ ഗവണ്മെന്റ് സ്ഥാപനങ്ങൾക്കു​നേർക്കുണ്ടായ കലാപത്തിന്റെയും നശീകരണപ്രവൃത്തികളുടെയും വാർത്തകളിൽ അഗാധമായ ഉത്കണ്ഠയുണ്ട്. ജനാധിപത്യ പാരമ്പര്യങ്ങളെ എല്ലാവരും ബഹുമാനിക്കണം. ബ്രസീൽ അധികൃതർക്കു ഞങ്ങൾ പൂർണപിന്തുണ അറിയിക്കുന്നു."

***

-ND-

(Release ID: 1889683) Visitor Counter : 159