വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

യൂട്യൂബിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിനെതിരെ കേന്ദ്ര ഗവണ്മെന്റ്

Posted On: 20 DEC 2022 12:02PM by PIB Thiruvananthpuram
ന്യൂ ഡൽഹി: ഡിസംബർ 20, 2022

40-ലധികം വസ്തുതാ പരിശോധനകളെ തുടർന്ന്, പിഐബി ഫാക്റ്റ് ചെക്ക് യൂണിറ്റ് (FCU) ഇന്ത്യയിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച മൂന്ന് യൂട്യൂബ് ചാനലുകളുടെ വിവരങ്ങൾ പുറത്തിവിട്ടു. ഈ ചാനലുകൾക്ക് ഏകദേശം 33 ലക്ഷം സബ്‌സ്‌ക്രൈബർമാരുണ്ട്. വീഡിയോകൾ ഏകദേശം 30 കോടിയിലധികം തവണ കണ്ടിട്ടുണ്ട് 

തെറ്റായ അവകാശവാദങ്ങൾ പ്രചരിപ്പിക്കുന്ന യൂട്യൂബ് ചാനലുകളെ ഇതാദ്യമാണ് പി ഐ ബി പരസ്യപ്പെടുത്തുന്നത്. നേരത്തെ സമൂഹമാധ്യമങ്ങളിൽ വ്യക്തിപരമായി വന്ന പോസ്റ്റുകൾ മാത്രമാണ് പി ഐ ബി വസ്തുതാ പരിശോധനകൾക്ക് വിധേയമാക്കിയിരുന്നത്.

PIB വസ്തുതാപരമായി പരിശോധിച്ച യൂട്യൂബ് ചാനലുകളുടെ വിശദാംശങ്ങൾ ഇനിപ്പറയുന്നതാണ്:

 

Sl. No.

Name of YouTube Channel

Subscribers

Views

1.      

News Headlines

9.67 lakh

31,75,32,290

2.      

Sarkari Update

22.6 lakh

8,83,594

3.      

आज तक LIVE

65.6 thousand

1,25,04,177


ഈ യൂട്യൂബ് ചാനലുകൾ മറ്റ് വ്യാജ വാർത്തകൾക്കൊപ്പം ഇന്ത്യയുടെ സുപ്രീം കോടതി, ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ, ഗവണ്മെന്റ് പദ്ധതികൾ, ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ, കാർഷിക വായ്പ എഴുതിത്തള്ളൽ തുടങ്ങിയവയെ കുറിച്ച് തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നു. ഭാവിയിൽ തിരഞ്ഞെടുപ്പുകൾ ബാലറ്റ് പേപ്പറിലൂടെ നടത്തുമെന്ന് സുപ്രീം കോടതി വിധിച്ചു, ബാങ്ക് അക്കൗണ്ടുകളും ആധാർ കാർഡുകളും പാൻ കാർഡുകളും ഉള്ള ആളുകൾക്ക് ഗവണ്മെന്റ് പണം നൽകുന്നു എന്നത് പോലുള്ള വ്യാജവാർത്തകൾ ഇതിന് ഉദാഹരണങ്ങളാണ്.

വാർത്ത ആധികാരികമാണെന്ന് പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കാൻ ടിവി ചാനലുകളുടെ ലോഗോകളും അവരുടെ വാർത്താ അവതാരകരുടെ ചിത്രങ്ങളും അടങ്ങിയ വ്യാജ തമ്പ് നെയിലുകൾ ഈ യൂട്യൂബ് ചാനലുകൾ ഉപയോഗിക്കുന്നത് നിരീക്ഷിക്കപ്പെട്ടു. ഈ ചാനലുകൾ അവരുടെ വീഡിയോകളിൽ പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നതായും തെറ്റായ വിവരങ്ങൾ നൽകി യൂട്യൂബിൽ നിന്ന് ധനസമ്പാദനം നടത്തുന്നതായും കണ്ടെത്തി.

കഴിഞ്ഞ ഒരു വർഷത്തിനിടെ വാർത്ത വിതരണ പ്രക്ഷേപണ മന്ത്രാലയം നൂറിലധികം യൂട്യൂബ് ചാനലുകൾ ബ്ലോക്ക് ചെയ്തതിനെ തുടർന്നാണ് പിഐബി ഫാക്റ്റ് ചെക്ക് യൂണിറ്റ് നടപടി സ്വീകരിച്ചത്.


(Release ID: 1885144) Visitor Counter : 200