പ്രധാനമന്ത്രിയുടെ ഓഫീസ്‌

രണ്ടാം തവണയും അയർലണ്ടിന്റെ പ്രധാനമന്ത്രിയായി അധികാരമേറ്റ ലിയോ വരദ്കറെ പ്രധാനമന്ത്രി അഭിനന്ദിച്ചു

Posted On: 17 DEC 2022 10:24PM by PIB Thiruvananthpuram

അയർലണ്ടിന്റെ പ്രധാനമന്ത്രിയായി   രണ്ടാം തവണയും  അധികാരമേറ്റ ലിയോ വരദ്കറെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

"രണ്ടാം തവണയും അയർലണ്ടിന്റെ പ്രധാനമന്ത്രിയായി അധികാരമേറ്റതിന് അഭിനന്ദനങ്ങൾ ലിയോ വരദ്കർ. അയർലണ്ടുമായുള്ള നമ്മുടെ ചരിത്രപരമായ ബന്ധങ്ങളെയും പങ്കിട്ട ഭരണഘടനാ മൂല്യങ്ങളെയും ബഹുമുഖ സഹകരണത്തെയും വളരെയധികം വിലമതിക്കുന്നു. നമ്മുടെ ഊർജ്ജസ്വലമായ സമ്പദ്‌വ്യവസ്ഥകളുടെ മുഴുവൻ സാധ്യതകളും സാക്ഷാത്കരിക്കാൻ ഒരുമിച്ച് പ്രവർത്തിക്കാൻ  ഉറ്റു നോക്കുന്നു. 

 

 

*** (Release ID: 1884688) Visitor Counter : 117