പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി ‘നാഗ്പൂർ മെട്രോ രണ്ടാം ഘട്ട’ത്തിന് തറക്കല്ലിടുകയും ‘നാഗ്പൂർ മെട്രോ ഒന്നാം ഘട്ടം രാഷ്ട്രത്തിന് സമർപ്പിക്കുകയും ചെയ്തു



ഫ്രീഡം പാർക്ക് മെട്രോ സ്റ്റേഷനിൽ നിന്ന് ഖാപ്രി മെട്രോ സ്റ്റേഷനിലേക്ക് ഒരു മെട്രോ യാത്ര നടത്തി

Posted On: 11 DEC 2022 11:46AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 'നാഗ്പൂർ മെട്രോ ഒന്നാം ഘട്ടം' രാജ്യത്തിന് സമർപ്പിക്കുകയും 'നാഗ്പൂർ മെട്രോ  രണ്ടാം ഘട്ടത്തിന്റെ  ശിലാസ്ഥാപനം  ഖാപ്രി മെട്രോ സ്റ്റേഷനിൽ നിർവഹിക്കുകയും ചെയ്തു. ഖാപ്രിയിൽ നിന്ന് ഓട്ടോമോട്ടീവ് സ്‌ക്വയർ വരെയും പ്രജാപതി നഗർ മുതൽ ലോകമാന്യ നഗർ വരെയും രണ്ട്  മെട്രോ ട്രെയിനുകളും പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. നാഗ്പൂർ മെട്രോയുടെ ഒന്നാം ഘട്ടം 8650 കോടി രൂപ ചെലവിൽ വികസിപ്പിച്ചപ്പോൾ രണ്ടാം ഘട്ടം 6700 കോടി രൂപ ചെലവിൽ വികസിപ്പിക്കും.

ഫ്രീഡം പാർക്ക് മെട്രോ സ്റ്റേഷനിൽ നിന്ന് നാഗ്പൂർ മെട്രോയിൽ യാത്ര ചെയ്ത ശേഷമാണ് പ്രധാനമന്ത്രി ഖാപ്രി മെട്രോ സ്റ്റേഷനിൽ എത്തിയത്. ഫ്രീഡം പാർക്ക് മെട്രോ സ്റ്റേഷനിൽ മെട്രോയിൽ കയറുന്നതിന് മുമ്പ്, പ്രധാനമന്ത്രി നാഗ്പൂർ മെട്രോ റെയിൽ പദ്ധതിയുടെ വിശദാംശങ്ങൾ  വിവരിച്ചുകൊണ്ടുള്ള , "സ്വപ്നത്തിലേതിനേക്കാൾ മികച്ചത് '' പ്രദർശനത്തിന് സാക്ഷ്യം വഹിച്ചു. പ്രധാനമന്ത്രി എഎഫ്‌സി ഗേറ്റിൽ സ്വയം ഇ-ടിക്കറ്റ് വാങ്ങി വിദ്യാർത്ഥികൾക്കും പൗരന്മാർക്കും ഉദ്യോഗസ്ഥർക്കും ഒപ്പം യാത്ര ചെയ്തു. യാത്രയിൽ അവരുമായി സംവദിക്കുകയും ചെയ്തു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:

"നാഗ്പൂർ മെട്രോയുടെ ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടന വേളയിൽ നാഗ്പൂരിലെ ജനങ്ങളെ അഭിനന്ദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. രണ്ട് മെട്രോ ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്യുകയും മെട്രോ യാത്ര നടത്തുകയും  ചെയ്തു. ഈ മെട്രോ സുഖകരവും സൗകര്യപ്രദവുമാണ്."

 

--ND--

I would like to congratulate the people of Nagpur on the inauguration of the Nagpur Metro’s Phase 1. Flagged off two metro trains and also took a ride on the metro. The metro is comfortable and convenient. pic.twitter.com/mK3lFv1pFt

— Narendra Modi (@narendramodi) December 11, 2022

नागपूर मेट्रोच्या पहिल्या टप्प्याच्या उद्घाटनाबद्दल मी नागपूरकरांचे अभिनंदन करतो. आज दोन मेट्रो गाड्यांना हिरवा झेंडा दाखवला आणि मेट्रोतून प्रवासही केला. मेट्रो प्रवास अत्यंत आरामदायी आणि सोयीस्कर आहे. pic.twitter.com/FWlo97GOvC

— Narendra Modi (@narendramodi) December 11, 2022

Interesting interactions on board the Nagpur Metro. pic.twitter.com/SIBtDMwQxj

— Narendra Modi (@narendramodi) December 11, 2022

 

  The Prime Minister’s Office tweeted:

On board the Nagpur Metro, PM @narendramodi interacted with students, those from the start up sector and citizens from other walks of life. pic.twitter.com/abvugNUxoC

— PMO India (@PMOIndia) December 11, 2022

 

"നാഗ്പൂർ മെട്രോയിൽ വച്ച് പ്രധാനമന്ത്രി വിദ്യാർത്ഥികളുമായും സ്റ്റാർട്ടപ്പ് മേഖലയിൽ നിന്നുള്ളവരുമായും മറ്റ് ജീവിത മേഖലകളിൽ നിന്നുള്ള പൗരന്മാരുമായും സംവദിച്ചു."

പ്രധാനമന്ത്രി മെട്രോ വഴി ഖാപ്രി മെട്രോ സ്റ്റേഷനിൽ എത്തിയപ്പോൾ   മഹാരാഷ്ട്ര മുഖ്യമന്ത്രി ശ്രീ ഏകനാഥ് ഷിൻഡെ, മഹാരാഷ്ട്ര ഗവർണർ ശ്രീ ഭഗത് സിംഗ് കോഷിയാരി, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ശ്രീ ദേവേന്ദ്ര ഫഡ്‌നാവിസ്, കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി ശ്രീ നിതിൻ ഗഡ്കരി എന്നിവർ  പ്രധാനമന്ത്രിക്കൊപ്പമെത്തി.  

നഗര ചലനാത്മകതയിൽ വിപ്ലവം സൃഷ്ടിക്കുന്ന മറ്റൊരു ചുവടുവയ്‌പ്പിൽ , പ്രധാനമന്ത്രി 'നാഗ്പൂർ മെട്രോ ഒന്നാം ഘട്ടം' രാജ്യത്തിന് സമർപ്പിച്ചു .ഖപ്രി മെട്രോ സ്റ്റേഷനിൽ ഖാപ്രി മുതൽ ഓട്ടോമോട്ടീവ് സ്ക്വയർ (ഓറഞ്ച് ലൈൻ), പ്രജാപതി നഗർ മുതൽ ലോകമാന്യ നഗർ (അക്വാ ലൈൻ) എന്നീ   രണ്ട് മെട്രോ ട്രെയിനുകളുടെ  ഫ്ലാഗ് ഓഫ് നിർവ്വഹിക്കുകയും  ചെയ്തു  . 8650 കോടി രൂപ ചെലവിലാണ് നാഗ്പൂർ മെട്രോയുടെ ഒന്നാം ഘട്ടം വികസിപ്പിച്ചിരിക്കുന്നത്. 6700 കോടിയിലധികം രൂപ ചെലവിൽ വികസിപ്പിക്കുന്ന നാഗ്പൂർ മെട്രോ രണ്ടാം ഘട്ടത്തിന്റെ തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിച്ചു.

*****

 

--ND--

 

 

 

 

 

 

 

 

 

 


(Release ID: 1882443) Visitor Counter : 104