പ്രധാനമന്ത്രിയുടെ ഓഫീസ്‌

ദിവ്യാംഗ സഹോദരീ -സഹോദരന്മാരുടെ ധൈര്യത്തിനും നേട്ടത്തിനും ദിവ്യാംഗരുടെ അന്താരാഷ്ട്ര ദിനത്തിൽ പ്രധാനമന്ത്രിയുടെ അഭിനന്ദനം

Posted On: 03 DEC 2022 9:28AM by PIB Thiruvananthpuram

ദിവ്യാംഗരുടെ അന്താരാഷ്ട്ര ദിനത്തിൽ നമ്മുടെ ദിവ്യാംഗ സഹോദരിമാരുടെയും സഹോദരന്മാരുടെയും ദൃഢതയെയും നേട്ടങ്ങളെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
 
ട്വീറ്റുകളുടെ പരമ്പരയിൽ പ്രധാനമന്ത്രി പറഞ്ഞു;

"ദിവ്യാംഗരുടെ അന്താരാഷ്ട്ര ദിനത്തിൽ, നമ്മുടെ ദിവ്യാംഗ സഹോദരിമാരുടെയും സഹോദരന്മാരുടെയും ധൈര്യത്തെയും നേട്ടങ്ങളെയും ഞാൻ അഭിനന്ദിക്കുന്നു. ദിവ്യാം​ഗർക്ക് അവസരങ്ങൾ സൃഷ്ടിക്കുകയും അവരെ ശോഭിക്കാൻ പ്രാപ്തരാക്കുകയും ചെയ്യുന്ന നിരവധി സംരംഭങ്ങൾ നമ്മുടെ ​ഗവൺമെന്റ് ഏറ്റെടുത്തിട്ടുണ്ട്."

"നമ്മുടെ ഗവൺമെന്റ് പ്രവേശനക്ഷമതയിൽ തുല്യമായ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ, അനുയോജ്യമായ നടപടിക്രമങ്ങളിലൂടെ അടുത്ത തലമുറയെ വാർത്തെടുക്കുന്നതിലും അത് പ്രതിഫലിക്കുന്നു. ദിവ്യാംഗരുടെ ജീവിതത്തിൽ മെച്ചപ്പെട്ട മാറ്റമുണ്ടാക്കാൻ താഴെത്തട്ടിൽ പ്രവർത്തിക്കുന്ന എല്ലാവരെയും അഭിനന്ദിക്കാനും ആഗ്രഹിക്കുന്നു."

--ND--

On International Day of Persons with Disabilities, I laud the fortitude and accomplishments of our Divyang sisters and brothers. Our Government has undertaken numerous initiatives which have created opportunities for persons with disabilities and enabled them to shine.

— Narendra Modi (@narendramodi) December 3, 2022

***



(Release ID: 1880631) Visitor Counter : 124